EMI സൗകര്യത്തോടെ വെറും ഒരു ലക്ഷം രൂപക്ക് സ്വന്തമാക്കാം മാരുതി സുസുക്കി വാഗണാർ

ഏതൊരാളും ഒത്തിരി ആഗ്രഹിക്കുന്ന ഒരു കാര്യമാണ് സ്വന്തമായി ഒരു വാഹനം ഉണ്ടാക്കുക എന്നത്. എന്നാൽ ഇന്നത്തെ കാലത്ത് പുതുതായി ഒരു വാഹനം സ്വന്തമാക്കണമെങ്കിൽ നമ്മൾ പ്രതീക്ഷിക്കുന്നതിലും അപ്പുറത്തെ വില നൽകേണ്ടിവരുന്നു എന്നതാണ് യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ ഇപ്പോഴത്തെ സാഹചര്യത്തിൽ ഏതൊരാളും ആഗ്രഹിക്കുക ഒരു സെക്കൻഡ് ഹാൻഡ് വാഹനമെങ്കിലും സ്വന്തമാക്കുക എന്നതാണ്.

ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങുകയാണെങ്കിൽ ഒത്തിരി കാര്യങ്ങൾ നാം ശ്രദ്ധിക്കേണ്ടതുണ്ട്. ഇപ്പോൾ കേരളത്തിൽ ഒട്ടനവധി യൂസ്ഡ് കാർ ഷോറൂമുകൾ പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഒരു സെക്കൻഡ് ഹാൻഡ് വാഹനം വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വളരെ കുറഞ്ഞ വിലയിൽ ലഭ്യമാകുന്ന ഗുഡ് കണ്ടീഷനിലുള്ള മാരുതി സുസൂക്കിയുടെ വാഗൻ R എന്ന കാറിൻറെ വിശേഷങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.

സാധാരണക്കാരന് താങ്ങാവുന്ന വിലയിൽ ഒത്തിരി വാഹനങ്ങൾ മാരുതി സുസുക്കിയുടെ കീഴിലുണ്ട്. VXI വേരിയന്റിലുള്ള മാരുതി സുസുക്കി വാഗൻ R എന്ന വാഹനമാണ് ഇപ്പോൾ വിൽപ്പനക്കുള്ളത്. 2017 മോഡൽ രജിസ്ട്രേഷനുള്ള ഈ വാഹനം ഓട്ടോമാറ്റിക് ട്രാൻസ്മിഷനിലാണ് ഉള്ളത്. സിംഗിൾ ഓണർഷിപ്പുള്ള ഈ കാർ പെട്രോൾ എൻജിനിലാണ് ഉള്ളത്. അതുകൂടാതെ ഒരു ലിറ്റർ പെട്രോളിൽ 17 മുതൽ 20 വരെ മൈലേജ് വരെ ഈ വാഹനത്തിന് പ്രതീക്ഷിക്കാവുന്നതാണ്.

വെറും 34,000 കിലോമീറ്റർ മാത്രമാണ് 1000 സിസി എൻജിനുള്ള ഈ വാഹനം ആകെ സഞ്ചരിച്ചിട്ടുള്ളത്. ഈ വാഹനത്തിൻറെ ഇതുവരെയുള്ള എല്ലാ സർവീസുകളും മാരുതിയുടെ ഷോറൂം മുഖേന ചെയ്തതാണ്. അതുപോലെ തന്നെ ഒരു കംപ്ലയിന്റുകളോ ആക്സിഡൻറ് ഹിസ്റ്ററിയോ ഇതുവരെയും ഈ വാഹനത്തിന് സംഭവിച്ചിട്ടില്ല.
അതുകൂടാതെ ഉപയോഗപ്രദമായ നിരവധി ഫീച്ചറുകളും ഈ വാഹനത്തിൽ സജ്ജമാക്കിയിട്ടുണ്ട്.

കൂടാതെ പവർ സ്റ്റിയറിങ്, മികച്ച ക്വാളിറ്റിയുള്ള സീറ്റ് കവർ, പവർ വിൻഡോ, അഡ്ജസ്റ്റബിൾ മിറർ, റിമോട്ട് സെൻട്രൽ ലോക്ക് സിസ്റ്റം, പുതിയ രണ്ട് ടയറുകൾ, മ്യൂസിക് സിസ്റ്റം, ഫോഗ് ലാംപ് എന്നീ സവിശേഷതകളും ഈ കാറിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഈ വാഹനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ അടങ്ങുന്ന വീഡിയോ ചുവടെ നൽകിയിട്ടുണ്ട്.

Leave a Reply