27 കിലോമീറ്റർ മൈലേജിൽ ഹോണ്ട സിറ്റി

ഓരോ ഓട്ടോമൊബൈൽ കമ്പനികളും പെട്രോളിന്റെയും ഡീസലിന്റെയും വില വർധിച്ചതോടെ വേറിട്ട ഫ്യൂൽ ടെക്നോളജി കളും മറ്റും കണ്ടുപിടിക്കുന്ന ഒരു സാഹചര്യമാണ് ഇപ്പോഴുള്ളത്. പെട്രോളിനും ഡീസലിനും വില വർദ്ധിച്ചതോടെ ജനങ്ങൾക്ക് സഹായകരമാകുന്ന രീതിയിലുള്ള പുതിയ കണ്ടുപിടുത്തങ്ങൾ നടത്തിക്കൊണ്ടിരിക്കുകയാണ് ഓരോ കമ്പനികളും. കൂടുതൽ ഇന്ധന ക്ഷമത ലഭിക്കുന്നതിനായി കണ്ടെത്തിയ ഒരു ടെക്നോളജിയാണ് ഹൈബ്രിഡ് എന്ന സാങ്കേതികവിദ്യ.

ഇപ്പോൾ പുറത്തിറങ്ങുന്ന മിക്കവാറും വാഹനങ്ങളിലും ഹൈബ്രിഡ് ടെക്നോളജി ലഭിക്കുന്നുണ്ട്. ഈ സാങ്കേതികവിദ്യ ഉപയോഗിച്ചുകൊണ്ട് തന്നെ വാഹനത്തിൻറെ ഇന്ധനക്ഷമത നമുക്ക് വർദ്ധിപ്പിക്കാവുന്നതാണ്. ഓട്ടോമൊബൈൽ രംഗത്ത് ഏറ്റവും തരംഗം സൃഷ്ടിച്ച ഒരു മോഡലാണ് ഹോണ്ട സിറ്റി. അതുപോലെതന്നെ വാഹന വിപണിയിൽ ഏറ്റവും കൂടുതൽ വിറ്റഴിച്ച ഒരു മോഡലും ഈ വാഹനം തന്നെയാണ്. ഹോണ്ടാ സിറ്റിയുടെ ഒട്ടനവധി ശ്രേണികളിൽ നിരവധി വാഹനങ്ങൾ ഇപ്പോൾ വിപണിയിൽ എത്തിച്ചിട്ടുണ്ട്.

എന്നാൽ അത്തരത്തിൽ പുറത്തിറങ്ങിയ ഹോണ്ട സിറ്റി പെട്രോൾ ഹൈബ്രിഡ് മോഡലിന്റെ വിശേഷങ്ങളാണ് ഇന്നത്തെ പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ളത്. ഈ വർഷാവസാനം ഹോണ്ടാ സിറ്റിയുടെ e HEV എന്ന പതിപ്പിൽ എത്തുമെന്നാണ് ഇപ്പോൾ ലഭിക്കുന്ന വിവരം. ഈ വാഹനത്തിൻറെ വില്പന തായ്‌ലൻഡിൽ ഇതിനോടകം തന്നെ ആരംഭിച്ചിരിക്കുകയാണ്. അതുകൊണ്ടുതന്നെ ഇന്ത്യയിലേക്കും ഈ വാഹനം ഉടനെ തന്നെ എത്തുമെന്നാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്.

പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് ഓപ്ഷനിൽ എത്തുന്ന ഈ വാഹനത്തിന് മികച്ച ഇന്ധനക്ഷമത നൽകുന്നു എന്നതാണ് വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു കാര്യം. പെട്രോൾ ഇലക്ട്രിക് ഹൈബ്രിഡ് എൻജിനിൽ എത്തുന്ന ഈ വാഹനത്തിന് 98 ബിഎച്ച്പി കരുത്ത് ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള വൺ പോയിൻറ് ഫൈവ് ലിറ്റർ
ആക്സിഡൻറ് സൈക്കിൾ പെട്രോൾ എൻജിനും 99 ബിഎച്ച്പി ഉൽപ്പാദിപ്പിക്കാൻ ശേഷിയുള്ള ഇൻറഗ്രേറ്റഡ് സ്റ്റാർട്ടർ ജനറേഷൻ ഇലക്ട്രിക് മോട്ടറും ഈ വാഹനത്തിൽ സജ്ജമാക്കി കൊണ്ടാണ് ഹൈബ്രിഡ് കാർ പുറത്തിറക്കിയിട്ടുള്ളത്.

വാഹനത്തിന് ആകർഷകമായ മൂന്ന് മോഡലുകൾ ലഭ്യമാകും. ഹൈബ്രിഡ് ഇലക്ട്രിക് ഡ്രൈവ്, എൻജിൻ ഡ്രൈവ് എന്നിങ്ങനെ മൂന്ന് മോഡലുകളിൽ ഈ വാഹനം എത്തുന്നുണ്ട്. ഇതിൽ പൂർണ്ണമായും വൈദ്യുതി ഊർജ്ജത്തിലാകും വാഹനം പ്രവർത്തിക്കുന്നത്. ഈ വാഹനത്തെക്കുറിച്ചുള്ള കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply