KSEB യുടെ പുതിയ അറിയിപ്പ് വന്നു, ഏസിയും ഫ്രിഡ്ജുമുള്ളവർ സൂക്ഷിക്കുക.

ഈ കൊറോണ കാലം സാദാരണ ജനങ്ങൾക്ക് ബുദ്ധിമുട്ടുണ്ടാക്കിയ ഒരു കാര്യമാണ് വൈധ്യുതി ബില്ലിലെ വർധന. പ്രത്യേകിച്ച് വേനൽകാലമായാൽ കറൻറ്റ് ബില്ലിന്റെ വർധന പറയുകയേ വേണ്ട. ഈ ലോക് ടൗണിൽ ആളുകളെ കൂടുതൽ പ്രതിസന്ധിയിലാക്കിയ KSEB ബില്ലിനെക്കുറിച്ചു വ്യാപക പ്രതിഷേധം ഉണ്ടായി എങ്കിലും ഇപ്പോഴും വൈധ്യുതി ബില്ലിലെ വർധനക്ക് ഒരു മാറ്റവും വന്നിട്ടില്ല. ഇതിന് പല ന്യായങ്ങളും KSEB നൽകി എങ്കിലും സാദാരണക്കാർക്ക് ഇത് ഉൾകൊള്ളാൻ കഴിഞ്ഞിട്ടില്ല.

എന്നാൽ ഈ 2021 ലെ മാർച്ച്, ഏപ്രിൽ, മെയ് മാസങ്ങളിൽ നമ്മൾ ശ്രദ്ധിക്കാതെ പോയാൽ വൈധ്യുതി ബിൽ വീണ്ടും കൂടാനുള്ള സാധ്യതയാണ് ഇപ്പോൾ സൂചിപ്പിക്കുന്നത്. നമ്മുടെ വീടുകളിൽ എപ്പോഴും വൈധ്യുതി ബിൽ വർധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിക്കുന്ന രണ്ട് ഉപകരണങ്ങളാണ് ഏസിയും ഫ്രിഡ്‌ജും. ഇവ രണ്ടും ശ്രദ്ധിച്ചു ഉപയോഗിക്കുകയാണെങ്കിൽ വൈധ്യുതി ബില്ലിലുണ്ടാകുന്ന വർധനയെ കുറച്ചു കൊണ്ടുവരാൻ കഴിയും.

അതുപോലെ തന്നെ ഏസിയുടെ ഉപയോഗം കുറയ്ക്കാനായി വീടിൻറെ പുറം ചുമരിലും, വീടിന്റെ ടെറസിലുമായി വെള്ള പെയിന്റ് അടിച്ചു കൊടുക്കുക. അതുപോലെ തന്നെ ജനലുകൾക്കും, ഭിത്തികൾക്കും ഷെയ്ഡ് നിർമ്മിക്കുന്നതും ഏസിയുടെ ഉപയോഗം കുറക്കാൻ സഹായിക്കുന്നതുമാണ്. അതുപോലെ തന്നെ ഏസി വാങ്ങുന്ന സമയം 5 സ്റ്റാർ ഏസി നോക്കി വാങ്ങാൻ ശ്രമിക്കുക. പിന്നീട് ശ്രദ്ധിക്കേണ്ട മറ്റൊരു കാര്യമാണ് ഫിലമെൻ്റ് ബൾബുകൾ പോലെയുള്ള ചൂട് പുറപ്പെടുവിക്കുന്ന ബൾബുകൾ റൂമിൽ നിന്നും മാറ്റാനും മറക്കരുത്.

ഇനി ഫ്രിഡ്ജ് ഉപയോഗിക്കുന്നവരാണ് നിങ്ങൾ എങ്കിൽ ഫ്രിഡ്ജ് വെച്ചിട്ടുള്ള സ്ഥലം ഫിത്തിയിൽ നിന്നും 6 ഇഞ്ച് വ്യത്യാസമെങ്കിലും ആവശ്യമാണ്. ഫ്രിഡ്ജിൽ സാധനങ്ങൾ നിറക്കുമ്പോൾ കുത്തി നിറച്ചു വെക്കാതിരിക്കുക. അതുപോലെ തന്നെ കൃത്യമായ ഇടവേളകളിൽ ഫ്രിഡ്ജ് വൃത്തിയാക്കാനും ശ്രമിക്കുക. ഇനി ചൂടുള്ള ഭക്ഷണം ചൂടാറിയതിനു ശേഷം മാത്രം ഫ്രിഡ്ജിൽ സൂക്ഷിക്കുക. ഇത്തരത്തിലുള്ള കുറച്ചു കാര്യങ്ങൾ ശ്രദ്ധിക്കുകയാണെങ്കിൽ നമ്മുടെ വൈധ്യുതി ബില്ലിനെ ഒരു പരിധിവരെ കുറച്ചു നിർത്താൻ കഴിയും.

Leave a Reply