നമ്മളെല്ലാം ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്നവരായിരിക്കും. എന്നാൽ ആൻഡ്രോയിഡ് ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾക്ക് സെപ്റ്റംബർ 27 തീയതി മുതൽ യൂട്യൂബ്, ഗൂഗിൾ, ഗൂഗിൾ ഡ്രൈവ്, ജി മെയിൽ എന്നിവ ഉപയോഗിക്കാൻ സാധിക്കുകയില്ല എന്നുള്ള വാർത്തയാണ് ഇപ്പോൾ അറിയാൻ കഴിയുന്നത്. ആൻഡ്രോയിഡ് പഴയ വേർഷനിലുള്ള ഫോണുകൾ ഉപയോഗിക്കുന്നവർക്കായിരിക്കും ഈ ആപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നത്.
ആൻഡ്രോയിഡ് 2 പോയിന്റ്, 3 പോയിൻറ്, 7 പോയിന്റോ അതിൽ താഴെയോ ഉള്ള വേർഷനുകൾ ഉപയോഗിക്കുന്നവർക്കായിരിക്കും ഈ ആപ്ലിക്കേഷനുകളിൽ നിയന്ത്രണം നടപ്പാക്കുന്നത്. ആഡ്രോയിഡ് ഫോണുകളിൽ ത്രീയോ അതിൻ്റെ മുകളിൽ വേർഷനുകൾ ഉപയോഗിക്കുന്നവർക്ക് നിലവിലെ പോലെ തന്നെ തുടർന്നും അപ്ലിക്കേഷനുകൾ ഉപയോഗിക്കാവുന്നതാണ്.
ഇനി ഇത്തരം ഫോണുകൾ ഉപയോഗിക്കുന്ന ഉപഭോക്താക്കൾ ആൻഡ്രോയിഡ് അപ്ഡേറ്റ് ചെയ്യുവാൻ സാധിക്കുമെങ്കിൽ ആൻഡ്രോയിഡ് ത്രീയിലേക്ക് അപ്ഡേറ്റ് ചെയ്യുക. ഇനി ആൻഡ്രോയിഡ് അപ്ഡേറ്റ് ചെയ്യാൻ സാധിക്കുന്നില്ല എങ്കിൽ സെപറ്റംബർ 27 നു ശേഷം ഈ അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കുകയില്ല. ഉപഭോക്താക്കളുടെ സുരക്ഷിതത്വം കണക്കിലെടുത്തു കൊണ്ടാണ് ഇത്തരത്തിലുള്ള ഒരു അപ്ഡേഷൻ കമ്പനി നടത്തുന്നത്.
10 വർഷത്തിന് മുൻപുള്ള ആൻഡ്രോയിഡ് വേർഷൻ ഫോണുകളിലാണ് ഇത്തരത്തിൽ അപ്ലിക്കേഷനുകൾ ഉപയോഗിക്കാൻ സാധിക്കാതെ വരുന്നത്. അതുപോലെ തന്നെ എല്ലാ ആളുകളും ആൻഡ്രോയിഡ് ഫോണുകൾ അപ്ഡേറ്റ് ചെയ്തിട്ടുണ്ടോ എന്ന് ഉറപ്പ് വരുത്തുക. കൂടുതൽ അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടുനോക്കാവുന്നതാണ്.