നാമെല്ലാവരും ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും അതിൽ പണമിടപാടുകൾ നടത്തുന്നവരുമായിരിക്കും. എന്നാൽ ഇന്ന് നമുക്ക് ആർ ബി യിൽ നിന്ന് ലഭിച്ചിരിക്കുന്ന വളരെ പ്രധാനപ്പെട്ട ഒരു ഇൻഫർമേഷനാണ് ഈ പോസ്റ്റിലൂടെ അറിയിക്കുന്നത്. ബാങ്ക് അക്കൗണ്ട് ഉള്ളവർ ബാങ്കിൽ പണമുള്ള ആളുകൾ ഈ ഒരു ഇൻഫർമേഷൻ എന്തായാലും അറിഞ്ഞിരിക്കണം
ആർ ബി ഐ പറഞ്ഞിരിക്കുന്നത് കെവൈസി രേഖകൾ പുതുക്കുന്നതിന് നോടനു ബന്ധിച്ച് വരുന്ന സന്ദേശങ്ങൾ ഒരുകാരണവശാലും പ്രതികരിക്കരുത് എന്നാണ്. അതായത് ബാങ്ക് അക്കൗണ്ട് ഉള്ളവർക്ക് അറിയപ്പെടാത്ത ഉറവിടങ്ങളിൽ നിന്ന് വരുന്ന ഇത്തരത്തിലുള്ള അറിയിപ്പുകൾ ശരിയായിട്ടുള്ളത് ആണോ എന്ന് തീർച്ചയായും വിലയിരുത്തേണ്ടതാണ്. കെവൈസി രേഖകൾ ആവശ്യപ്പെട്ടുകൊണ്ട് അജ്ഞാത ഉറവിടങ്ങളിൽ നിന്നും എസ് എസ് സന്ദേശങ്ങളും കോളുകളും വരാനുള്ള സാധ്യതയേറെയാണ്.
അതുമൂലം പല ആളുകളും ഇത് തട്ടിപ്പാണെന്ന് മനസ്സിലാക്കാതെ എല്ലാ രേഖകളും നമ്മൾ അവർക്ക് മുന്നിൽ സമർപ്പിക്കുകയും ചെയ്യുന്നു. ഈ ഒരു കാരണം കൊണ്ട് തന്നെ നമ്മുടെ ബാങ്ക് അക്കൗണ്ടിലുള്ള മുഴുവൻ പണവും അവർ അപഹരിക്ക പ്പെടുകയും ചെയ്യും. ഇപ്പോഴും ഇങ്ങനെയുള്ള പരാതികൾ വ്യാപകമായി ഉയർന്നുവരികയാണ്. അതു കൊണ്ടുതന്നെ അറിയപ്പെടാത്ത ഒരു സന്ദേശങ്ങളും ഒരു രേഖകളും ആർക്കും കൈമാറാതിരിക്കുക.
നേരത്തെ എസ് ബി ഐ അടക്കമുള്ള ബാങ്കുകൾ ഇതിനെക്കുറിച്ച് പല മുന്നറിയിപ്പു കളും നൽകിയിരുന്നു. ഇതിൽ കൃത്യമായി അറിഞ്ഞിരി ക്കേണ്ട കാര്യം എന്ന് വെച്ചാൽ ബാങ്ക് അക്കൗണ്ട് ലോഗിൻ ഐഡിയും, ക്രെഡിറ്റ് ഡെബിറ്റ് കാർഡ് പിൻ നമ്പറുകളും, എന്നിവ ഒരു കാരണവശാലും ആർക്കും കൈമാറരുത് എന്നുള്ള അറിയിപ്പാണ് ഇപ്പോൾ നൽകിയിട്ടുള്ളത്. അത് മാത്രമല്ല ബാങ്ക് അക്കൗണ്ടുമായി ബന്ധപ്പെട്ട കെവൈസി വിവരങ്ങളും,പാസ്സ്‌വേർഡ്, ഒടിപി എന്നിവ കൈമാറരുത് എന്നും അറിയിച്ചിട്ടുണ്ട്.
ഇത് നമ്മുടെ അക്കൗണ്ടിലുള്ള മുഴുവൻ പണവും അപഹരിക്കാനുള്ള ആദ്യ നടപടിയാണ് എന്ന് ആർ ബി അയ് ചൂണ്ടിക്കാട്ടുന്നു. ഇങ്ങനെ ഫോണിലൂടെ വിളിച്ചു കെവൈസി രേഖകൾ അപ്ഡേറ്റ് ചെയ്യാൻ സഹായിക്കാമെന്നും പറയുന്ന ആളുകളുടെ ലക്ഷ്യം എന്ന് പറയുന്നത് ഉപഭോക്താക്കളുടെ സ്വകാര്യ വിവരങ്ങൾ ചോർത്തുക എന്നുള്ളത് തന്നെയാണ്. അതുകൊണ്ട് ആരും തന്നെ വഞ്ചിക്കപ്പെടരുത്. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.
