ഓൺലൈൻ വഴി പണമിടപാട് നടത്തുമ്പോൾ പണം നഷ്ടമായോ ? എങ്കിൽ ഈ കാര്യങ്ങൾ ചെയ്‌താൽ മതി, പണം ഉടനെ തിരികെ ലഭിക്കും

കൊറോണ എന്ന മഹാമാരി ലോകം കീഴടക്കിയതോടെ പലരും പ്രതിസന്ധിയിലായി എന്ന് തന്നെ പറയാം. അതുകൊണ്ടുതന്നെ ബാങ്കിലേക്ക് പോകുന്നത് മിക്കവാറും പേരും ഇപ്പോൾ ഒഴിവാക്കിയിട്ടുണ്ട്. കാരണം ഏറ്റവും കൂടുതൽ തിരക്ക് അനുഭവപ്പെടുന്ന ഒരു മേഖലയാണ് ബാങ്ക്. അതുകൊണ്ടുതന്നെ ഇപ്പോൾ എല്ലാവരും ഓൺലൈൻ പെയ്മെൻറ് രീതികൾ ഉപയോഗിക്കുന്നു. എന്നാൽ യുപിഐ വ്യത്യസ്തമായ ആപ്ലിക്കേഷനുകൾ ഉപയോഗിച്ച് പെയ്മെൻറ് നടത്തുമ്പോൾ ഉണ്ടാകാറുള്ള നിരവധി പ്രശ്നങ്ങളുണ്ട്.

അതായത് ട്രാൻസാക്ഷനുകൾ നടക്കുന്നുണ്ടെങ്കിൽ പോലും പണം ശരിയായ രീതിയിൽ കൈമാറ്റം ചെയ്യപ്പെടുന്നില്ല എന്നതാണ് ഏറ്റവും വലിയ പ്രശ്നം. എന്നാൽ പലർക്കും ഓൺലൈൻ പെയ്മെൻറ് ട്രാൻസാക്ഷൻ നടത്തുമ്പോൾ പണം നഷ്ടമാകാറുണ്ട്. അപ്പോൾ പലർക്കു മറിയില്ല ഇങ്ങനെ പണം നഷ്ടമായാൽ എന്തുചെയ്യണമെന്ന്. അപ്പോൾ ഇന്നു നമുക്ക് യുപി പെയ്മെൻറ് ഓപ്ഷൻ ഉപയോഗിച്ച് പണം ട്രാൻസ്ഫർ ചെയ്യുമ്പോൾ എന്തൊക്കെ കാര്യങ്ങളാണ് ശ്രദ്ധിക്കേണ്ടത് എന്ന് നോക്കാം.

നാം ആദ്യമായി ശ്രദ്ധിക്കേണ്ട ഒരു കാര്യമാണ് ഒരു യു പി ആപ്ലിക്കേഷൻ തിരഞ്ഞെടു ക്കുമ്പോൾ പ്രധാനമായി ബാങ്കുകൾ വഴി തിരഞ്ഞെടുക്കുന്ന ത് ഉറപ്പാക്കുക. കാരണം ചിലപ്പോഴൊക്കെ ഗൂഗിൾ പേ അല്ലെങ്കിൽ ഫോൺ പേ എന്നീ ആപ്പിലൂടെ പണം കൈമാറുമ്പോൾ പണം കൃത്യമായ സ്ഥലങ്ങളിൽ എത്തിച്ചേരുന്നില്ല എന്നതാണ് ഇതിന് ഒരു യാഥാർത്ഥ്യം. അതുകൊണ്ടുതന്നെ നമ്മൾ അയക്കുന്ന പണം ചിലപ്പോൾ നമുക്ക് തന്നെ നഷ്ടപ്പെട്ടേക്കാം. അത് അയക്കുന്നവർക്കും കിട്ടിയെന്ന് വരികയില്ല.

വീഡിയോ കാണാം

അത്തരമൊരു സാഹചര്യത്തിൽ നിങ്ങൾ ബാങ്കുമായി ബന്ധപ്പെടുക യാണെങ്കിൽ അവർ പറയും മൂന്നാം കക്ഷി ആപ്പുകൾ വഴിയാണ് നിങ്ങൾ ഇടപാടുകൾ നടത്തിയത് എങ്കിൽ ഒരുപക്ഷേ ഇങ്ങനെ സംഭവിച്ചേക്കാം എന്ന്. അപ്പോൾ നമ്മൾ എപ്പോഴും അതാത് ബാങ്കിന്റെ അപ്ലിക്കേഷ നുകൾ ഉപയോഗിക്കുക. എന്നാൽ ഒരു യുപിഐ ആപ്ലിക്കേഷൻ ഉപയോഗിച്ചു കൊണ്ട് പണമിടപാട് നടത്തുമ്പോൾ ചിലപ്പോൾ ഇങ്ങനെ സംഭവിച്ചേക്കാം. എന്നാൽ ഇങ്ങനെയുള്ള സാഹചര്യങ്ങളിൽ എന്താണ് ചെയ്യേണ്ടത് എന്ന് നോക്കാം.

അതായത് ബാങ്കിംഗ് ഓംബുഡ്സ്മാനും അപ്ലൈഡ് അതോറിറ്റിയിലും നമുക്ക് പരാതിപ്പെടാം. അതായത് ബാങ്കിൻറെ ഔദ്യോഗിക വെബ്സൈറ്റ് സന്ദർശിക്കു കയാണെങ്കിൽ കസ്റ്റമർ കെയറുമായി ബന്ധപ്പെട്ട നിങ്ങളുടെ ഫോൺ നമ്പർ മെയിൽ ഐഡിയും ലഭിക്കും ഇത് ഉപയോഗിച്ച് നിങ്ങൾക്ക് ഒരു പരാതി രജിസ്റ്റർ ചെയ്യാനും കഴിയും. കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കാണാവുന്നതാണ്.

Leave a Reply