കേടായ UPS വീട്ടിലുണ്ട് എങ്കിൽ കുറഞ്ഞ ചിലവിൽ ഇൻവെർട്ടർ സെറ്റാക്കാം

ഇപ്പോൾ ഈ ലോക്ക് ടൗൺ കാലത്തു ഒരു ഇൻവെർട്ടറോ ഒരു UPS ഉം ഇല്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. എന്നാൽ പലരുടെയും വീടുകളിൽ ഉപയോഗ ശൂന്യമായ UPS കൾ കാണാൻ സാധ്യതയുണ്ട്. എന്നാൽ പലപ്പോഴും നമ്മൾ കേടായ UPS കളയാറല്ലെ പതിവ്. വളരെ ചിലവ് കുറഞ്ഞ രീതിയിൽ നമുക്ക് ഈ കേടായ UPS കൊണ്ട് ഇൻവെർട്ടറാക്കി മാറ്റാം. എല്ലായ്പ്പോഴും UPS ന്റെ ബാറ്ററി മാത്രമാണ് കേടായ രീതിയിൽ കാണാറുള്ളത്. ഒരു വർഷത്തിൽ കൂടുതലൊന്നും ബാറ്ററി ബാക്കപ്പ് UPS ന് കിട്ടണമെന്നില്ല.

എന്നാൽ UPS ബാറ്ററി മാറാനായി 800 രൂപയോളമാണ് ചിലവ് വരുന്നത്. അതുകൊണ്ട് ബാറ്ററി മാറി ഉപയോഗിക്കുന്നതിനേക്കാൾ നല്ലത് അതിനെ ഉപയോഗപ്രദമായ മറ്റൊരു രീതിയിലേക്ക് മാറ്റിയെടുക്കുക എന്നുള്ളത് തന്നെയാണ്. എന്നാൽ പലപ്പോഴും നമുക്കുണ്ടാകുന്ന ഒരു സംശയമാണ് പഴയ UPS കൊണ്ട് ഇൻവെർട്ടർ ഉണ്ടാക്കാൻ കഴിയുമോ എന്നത്. എന്നാൽ ഏതൊരാൾക്കും ഈസിയായി ചെയ്തെടുക്കാൻ പറ്റുന്ന ഒരു കാര്യം തന്നെയാണിത്. ഇന്നത്തെ കാലത്തു കമ്പ്യൂട്ടർ ഉപയോഗിക്കുന്ന എല്ലാ വീടുകളിലും UPS ഉം കാണാറുണ്ട്.

എന്നാൽ നമ്മളിൽ പലരും കേടായ UPS കളയുകയാണ് ചെയ്യുന്നത്. എന്നാൽ UPS ന്റെ ബാറ്ററിയാണ് ഉപയോഗ ശൂന്യമായത് എന്നുണ്ടെങ്കിൽ അത് നമുക്ക് ഒരു ഇൻവെർട്ടറാക്കി എടുക്കാൻ കഴിയുന്നതാണ്. അതിനായി ഒത്തിരി പൈസ ചിലവോ സമയ കൂടുതലോ ആവശ്യമില്ല. ആദ്യം തന്നെ വീട്ടിലുള്ള ഉപയോഗ ശൂന്യമായ UPS അഴിച്ച ശേഷം അതിന്റെ കംപ്ലൈന്റ്റ് എന്താണ് എന്ന് പരിശോധിക്കുക. അതായത് UPS ന്റെ ബാറ്ററിയാണ് നശിച്ചത് എങ്കിൽ അതിനു മറ്റേതെങ്കിലും കേടുപാടുകൾ ഉണ്ടോ എന്നും ഒന്നുകൂടി പരിശോധിക്കുക.

ഇനി മറ്റൊരു കേടുപാടും UPS ന് ഇല്ലായെങ്കിൽ അതുപയോഗിച്ചു നമുക്ക് ഒരു ഇൻവെർട്ടർ സെറ്റാക്കി എടുക്കാവുന്നതാണ്. അതിനായി UPS ന്റെ ബോഡും, ഒരു ബാറ്ററിയും ഉപയോഗിച്ച് നമുക്ക് ഇൻവെർട്ടർ തയ്യാറാക്കി എടുക്കുവാൻ കഴിയും. അതിനായി മൾട്ടി വോൾട്ട് മീറ്റർ ഉപയോഗിച്ചുകൊണ്ട് തന്നെ UPS ബോർഡിന്റെ ബാറ്ററി വോൾട്ട് എത്രയാണ് എന്ന് പരിശോധിക്കുക. എന്നിട്ട് മറ്റൊരു ബാറ്ററി ഉപയോഗിച്ച് UPS ബോർഡിനെ ഒരു ഇൻവെർട്ടറാക്കി മാറ്റാൻ കഴിയുന്നതാണ്. ഇതിനെ കുറിച്ച് വിശദമായി അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply