എല്ലാ വീടുകളിലും ഉള്ള ഒരു സാധനം ആണ് ഗ്യാസ് സ്റ്റ്റ്റൗ . ഇന്നത്തെ കാലത്ത് ഗ്യാസ് സ്റ്റ്റ്റൗ ഇല്ലാത്ത വീടുകൾ വളരെ അപ്പൂർവം ആണ്. എത്ര കാശില്ലാത്ത വീടുകളിലും ഒരു ഗ്യാസ് അടുപ്പ് കാണും. കൂടാതെ ഇപ്പോൾ പിന്നോക്കം നില്കുന്നവർക്ക് കേന്ദ്ര സർക്കാർ ഇത് നൽകുനുണ്ട്. ഗ്യാസ് അടുപ്പ് ഉപയോഗിക്കുന്ന വീട്ടമ്മമാർ നേരിടുന്ന ഒരു പ്രശ്നം ആണ് ഇതിന്റെ ബർണർ വൃത്തി ആയി സൂക്ഷിക്കുക എന്നത്.
പലപ്പോഴും വീട്ടമ്മമാർമാർക്ക് ഒരു വെല്ലുവിളി തന്നെ ആണ് ഈ പ്രശ്നം.
കുറച്ച് ഉപയോഗിച്ച് കഴിയുമ്പോൾ ഇത് കറുത്ത് പോകുന്നു. ബർണർ വൃത്തി ആയി സൂക്ഷിച്ചില്ല എങ്കിൽ പെട്ടന്ന് തന്നെ അത് കേടായി പോകാൻ ഉള്ള സാധ്യത കൂടുതൽ ആണ്. വിനാഗരി ഉപയോഗിച്ച് ആണ് പല വീട്ടമ്മമാരും ഈ പ്രേശ്നത്തിന് പരിഹാരം കാണുന്നത്.വീട്ടിലുള്ള സാധനങ്ങൾ കൊണ്ട് ഇത് വെട്ടി തിളങ്ങാൻ ഉള്ള സൂത്രപണി ഉണ്ട്.
അതിന് ആവിശ്യം ഉള്ളത് വാളം പുളി ആണ്.ശേഷം അതിലേക്ക് കുറച്ചു ചൂട് വെള്ളം ഒഴിച്ച് കൊടുക്കുക.അങ്ങനെ കുറച്ചു നേരം വച്ചതിന് ശേഷം പുളി നന്നായി പിഴിഞ്ഞ് എടുക്കുക.അതിലേക്ക് കുറച്ച് ഉപ്പ് ഇട്ടു കൊടുക്കുക. അതിന് ശേഷം ബർണ്ണർ അതിലേക്ക് മുക്കി വയ്ക്കുക.ഒരുദിവസം മുഴുവൻ ഇത് മുക്കി വയ്ക്കുക.
പിറ്റേദിവസം അത് എടുത്തു നന്നായി ഒരു സ്ക്രബർ വച്ചു ഉരച്ചു എടുകാം. കുറച്ച് സമയം കൊണ്ട് ബര്ണർ വീട്ടിത്തിളങ്ങുന്നത് കാണാം. വിനാഗിരി ഉപയോഗിച്ച് ചെയ്യുന്നതിലും നല്ലത് ഇതാണ്. വിനാഗരി ബര്ണർകൾക്ക് ഒട്ടും നല്ലതല്ല. എല്ലാ വീട്ടമ്മമാരും നേരിടുന്ന ഒരു വലിയ പ്രശ്നം തന്നെ ആണ് ഇത്. ഈ ഒരു അറിവ് പലർക്കും ഒരു ഉപയോഗപ്രദം ആയിരിക്കും. കൂടുതൽ വിവരങ്ങൾക്കായി വീഡിയോ കാണാം
