ഒട്ടുമിക്ക വീടുകളിലും ഉള്ള ഒന്നായിരിക്കും നിലവിളക്ക്. പലപ്പോഴും ഒന്നിൽ കൂടുതൽ നിലവിളക്ക് ഉള്ള വീടുകളും ഉണ്ടാകും. ആവിശ്യം കഴിഞ്ഞു എവിടെയെങ്കിലും സൂക്ഷിച്ചു വച്ചിരിക്കുക ആയിരിക്കും നിലവിളക്കുകൾ. പക്ഷെ ഉപയോഗിക്കുന്നില്ല എങ്കിൽ പോലും ഇതിന്റെ നിറം മാങ്ങാനുള്ള സാധ്യത ഏറെ ആണ്.പിന്നീട് എങ്ങനെ നോക്കിയാലും ആ പഴയ നിറം ലഭിക്കാൻ അല്പം പാടാണ്.
പല വീട്ടമ്മമാരും ഇതിനായി ഒരുപാട് സമയം ചിലവാക്കാറുണ്ട്. എങ്കിലും പലപ്പോഴും ഇതിനായി ഉള്ള സമയം നഷ്ടം ആകും എന്നുള്ള മെച്ചം അല്ലാതെ ഉദ്ദേശിച്ച കാര്യം പലപ്പോഴും പരാജയം ആയിരിക്കും.എന്നാൽ വളരെ പെട്ടന്ന് തന്നെ ഈ പ്രേശനത്തിന് ഒരു പരിഹാരം കാണാൻ കഴിയും. വാങ്ങിയപ്പോൾ ഉള്ള നിറം തന്നെ ലഭിക്കാൻ ഉള്ള ഒരു പൊടികൈ ഉണ്ട്.അതിനു ഒരുപാട് പണം ചിലവാക്കേണ്ട ആവിശ്യം ഒന്നും ഇല്ല വീട്ടിൽ തന്നെ ഉള്ള വസ്തുക്കൾ മാത്രം മതി.
ചെറുനരിങ്ങ ആണ് ആദ്യത്തെ പൊടികൈ.ഒരു ചെറുനരിങ്ങ എടുത്തു നീര് പിഴിഞ്ഞ് എടുക്കുക. ഒട്ടും വെള്ളം ചേർക്കരുത്. കൈകൊണ്ട് തന്നെ പിഴിഞ്ഞ് എടുകാം. അതിലേക്ക് നമ്മൾ ഉപയോഗിക്കുന്ന ഏത് സോപ്പും ചേർത്ത് ചെറുനരിങ്ങ നീരിൽ മുക്കിയതിനു ശേഷം വിളക്ക് ഉരച്ചു കഴിക്കുക.വളരെ പെട്ടന്ന് തന്നെ വിളക്ക് വെട്ടി തിളങ്ങുന്നത് കാണാൻ കഴിയും.ചെറുനാരിങ്ങയിൽ സിട്രിക്ക് ആസിഡിന്റെ സാന്നിധ്യം ഉള്ളോണ്ട് ആണ് ഈ തിളക്കം സംഭവിക്കുന്നത്.
രണ്ടാമത്തെ പൊടികൈ എന്ന് പറയുന്നത് വിനാഗരി ഉപയോഗിച്ച് ആണ്.ഇതുപോലെ തന്നെ ഒരു പാത്രത്തിൽ അല്പം വിനാഗരി എടുക്കുക. അതിനോടൊപ്പം അല്പം സോപ്പ് കൂടി എടുത്തു വിനാഗറിയിൽ മുക്കി ഉരച്ചു കഴുകുക.വളരെ പെട്ടന്ന് തന്നെ വിളക്കിന് അതിശയകരമായ മാറ്റം വരും. ഒരു മിനിറ്റ് പോലും വേണ്ട ഇത് ചെയ്യാൻ അതുകൊണ്ട് തന്നെ വീട്ടമ്മമാർക്ക് ഒരുപാട് സമയം ലാഭികം. കൂടുതൽ വിവരങ്ങൾക്കു വിഡിയോ കാണാം
