നമ്മുടെ വീടുകളിൽ നിത്യവും ഉപയോഗിക്കുന്ന ഒന്നാണ് പാചകവാതകം.ഇന്നത്തെ കാലത്ത് എല്ലാവർക്കും ഗ്യാസ് ഇല്ലാതെ ഒരു ദിവസം തള്ളി നീക്കാൻ കഴിയില്ല. എന്നാൽ ഇപ്പോൾ ഗ്യാസിന് തീപിടിച്ച വിലയുമാണ്. മിക്കവരും എല്ലാം ഗ്യാസിൽ തന്നെയാവും പാചകം ചെയ്യുകയും മറ്റും ചെയ്യുക.ഒരു മാസം കൊണ്ട് ഗ്യാസ് തീരുന്ന അവസ്ഥ വരെ വരാറുണ്ട് പലയിടത്തും. കുളിക്കാനുള്ള വെള്ളം പോലും ഗ്യാസിൽ തിളപ്പിക്കുന്നവരാണ് പലരും. എന്നാൽ ഗ്യാസ് ലഭിക്കാൻ കുറച്ച് കാര്യങ്ങൾ ശ്രദ്ധിച്ചാലും മതിയാകും.
വെള്ളം തിളപ്പിക്കാനും മറ്റും വെക്കുമ്പോൾ പരമാവധി അടച്ച് വെക്കാൻ ശ്രദ്ധിക്കുക. വളരെ പെട്ടെന്ന് വെള്ളം തിളച്ചുകിട്ടും. ചോറ് വെക്കുമ്പോൾ നല്ല വേവുള്ള അരിയാണെങ്കിൽ ഗ്യാസ് കൂടുതൽ വേണ്ടി വരും അതായത് ഒന്നര മണിക്കൂർ ഒക്കെ ചിലപ്പോൾ എടുക്കും. എന്നാൽ വേവ് കുറഞ്ഞ അരിയാണെങ്കിൽ പെട്ടെന്ന് തന്നെ വെന്ത് കിട്ടും. മാത്രമല്ല ഗ്യാസിൽ ചോറ് വെക്കുമ്പോൾ പരമാവധി കുക്കറിൽ വെയ്ക്കുക. ഈ കാര്യങ്ങൾ ശ്രദ്ധിച്ചാൽ നിങ്ങൾക്ക് ഒരു പരിധി വരെ ഗ്യാസ് ലഭിക്കാനും, അത് വഴി പണനഷ്ടം കുറക്കാനും എളുപ്പത്തിൽ.
പാചകം തുടങ്ങുന്നതിനു മുമ്പു തന്നെ ഗ്യാസ് അടുപ്പിനടുത്തേക്കു ചേരുവകൾ എല്ലാം തന്നെ ഒരുക്കി വെക്കാം ശ്രെദ്ധിക്കുക. ആവിയിൽ വേവിക്കുന്ന സാധങ്ങൾക്കെല്ലാം തിളച്ചാൽ തീ കുറച്ചു വെച്ചാൽ മതി. അടിഭാഗം പരന്ന പത്രങ്ങൾ കൂടുതലായും ഉപയോഗിക്കുന്നത് വളരെ നല്ലതാണ്. ബർണർ ഇപ്പോഴും ക്ലീൻ ആയി സൂക്ഷിക്കുന്നതിലൂടെ കുറച്ച തീ ആവശ്യമായി വരുകയുള്ളു. അല്ലെങ്കിൽ ഒരുപാട് നഷ്ടം സംഭവിക്കും. ധാന്യങ്ങൾ എല്ലാം തന്നെ വേവിക്കുമ്പോൾ അൽപ്പ നേരമെങ്കിലും കുതിർത്തി വെക്കുകയാണെങ്കിൽ എളുപ്പം വെന്തുകിട്ടും. പാത്രങ്ങൾ ഇപ്പോഴും അടച്ചു വെച്ച് വേവിക്കാൻ ശ്രദ്ധിക്കാം. ഒരു പാട് ഗ്യാസ് ലഭിക്കാവുന്നതാണ്.കൂടുതൽ വിവരങ്ങൾക്കായി വീഡിയോ ഒന്ന് കണ്ട് നോക്കൂ.
