കറ്റാർവാഴ ജെൽ ഉണ്ടാക്കി ഒരുപാട് ദിവസം സൂക്ഷിച്ചു വെക്കാം.

കറ്റാർവാഴ നൽകുന്ന ഔഷദഗുണങ്ങൾ എന്തൊക്കെ ആണ് എന്ന് എല്ലാർക്കും അറിയാം. ഇന്ന് ഒട്ടുമിക്ക എല്ലാ വീടുകളിലും കറ്റാർ വാഴ ഉണ്ട്.സൗന്ദര്യസംരക്ഷണത്തിലും മുടിയുടെ വളർച്ചയ്കും ഒക്കെ കറ്റാർ വാഴ നൽകുന്ന ഗുണം ചെറുതല്ല. പലപ്പോഴും കറ്റാർ വാഴ ജെൽ പുറത്തു നിന്ന് വാങ്ങിയാണ് പലരും ഉപയോഗിക്കുന്നത്. വലിയ വില കൊടുത്താണ് പലരും ഇത് പുറത്തു നിന്ന് വാങ്ങുന്നത്.

അതിന്റെ പ്രധാന കാരണം പലർക്കും ഇപ്പോഴും അറിയാത്ത ഒരു കാര്യം ആണ് കറ്റാർ വാഴയുടെ ജെൽ എങ്ങനെ ആണ് വേർതിരിച്ചു എടുക്കുന്നത് എന്നത്. ശരിയായ രീതിയിൽ ഇത് വേർതിരിച്ചു എടുത്തില്ലെങ്കിൽ നിരവധി അലർജി പ്രേശ്നങ്ങൾ ഉണ്ടാകാൻ ഉള്ള സാധ്യത വളരെ കൂടുതൽ ആണ്. ചിലർക്ക് നീറ്റലും ചൊറിച്ചിലും ഒക്കെ അനുഭവപെടാറുണ്ട്. അതിന്റെ കാരണം ശരിയായ രീതിയിൽ കറ്റാർ വാഴയുടെ ജെൽ വേർതിരിച്ചു എടുക്കാത്തത് ആണ്.നന്നായി കറ്റാർ വാഴ യുടെ ജെൽ വേർതിരിച്ചു എടുക്കാനും അത്‌ കേടാകാതെ സൂക്ഷിക്കാനും സാധിക്കും.

ആദ്യം ഇതിന് വേണ്ടത് കറ്റാർ വാഴയുടെ അടിഭാഗത്ത് നിന്ന് നല്ല ഒരു ഉറപ്പുള്ള തണ്ട് മുറിച്ചു എടുക്കുക.അപ്പോൾ അതിന്റെ അടി ഭാഗത്തു നിന്ന് ഒരു മഞ്ഞ ദ്രവകം വരുന്നത് കാണാൻ സാധിക്കും. ഈ മഞ്ഞ ദ്രവാകം ആണ് അലർജിക്ക് കാരണം. ആ ദ്രവകം പോകുന്ന രീതിയിൽ കറ്റാർ വാഴ ഒരു പാത്രത്തിൽ ചാരി വയ്ക്കുക.കുറച്ച് സമയത്തിന് ശേഷം കറ്റാർവാഴയുടെ രണ്ടു വഷത്തും ഉള്ള മുള്ളുകൾ ഒരു കത്തി ഉപയോഗിച്ച് കളയുക.

അതിനുശേഷം കറ്റാർവാഴ ചെറിയ കഷണങ്ങൾ ആയി മുറിച് മാറ്റുക.ഇനി ഒരു പാത്രത്തിൽ അല്പം വെള്ളം ഒഴിച്ച് കറ്റാർ വാഴ അതിൽ ഇട്ടു ഒരു 20 മിനിറ്റോളം വയ്ക്കുക.അതിനുശേഷം അതിന്റെ ജെൽ വേർതിരിച്ചു എടുക്കാവുന്നത് ആണ്.ഇനി ഈ ജെൽ സൂക്ഷിച്ചു വയ്ക്കണം എങ്കിൽ അതിൽ അല്പം ആപ്പിൾ സിഡർ വിനഗർ ചേർക്കുക ഒരു തുള്ളി മതിയാകും. ഒരു വിറ്റാമിൻ ഈയുടെ ക്യാപ്‌സൂൾ കൂടി പൊട്ടിച്ചു ഒഴിക്കുക.കൂടുതൽ വിവരങ്ങൾക്കു വീഡിയോ കാണാം.

Leave a Reply