ഇന്നത്തെ കാലത്ത് ഒരു വാഹനമെങ്കിലും സ്വന്തമായി ഇല്ലാത്തവർ ചുരുക്കമായിരിക്കുമല്ലേ. അതുകൊണ്ടുതന്നെ കയ്യിലുള്ള വാഹനത്തിൻറെ സ്പെയർപാർട്സ്സുകൾ വിലകുറച്ച് ലഭിക്കുന്ന സ്ഥലം എവിടെയാണെന്ന് നാമോരോരുത്തരും അന്വേഷിക്കുന്നതുമായിരിക്കും.
എന്നാൽ ഒരു വാഹനം വാങ്ങുന്നതു തന്നെ പലപ്പോഴും വായ്പകൾ എടുത്തിട്ടോ, തവണകളായി അടിച്ചിട്ടോ ആയിരിക്കും. അതുകൊണ്ടു തന്നെ സ്പെയർപാർട്സുകൾ വൻവില കൊടുത്ത് വാങ്ങിക്കുന്നത് സാധാരണക്കാരെ സംബന്ധിച്ചെടുത്തോളം വളരെ പ്രയാസമുള്ള കാര്യം തന്നെയാണ്.
എന്നാൽ ഇന്ന് നമുക്ക് വണ്ടികൾക്ക് ആവശ്യമായ എല്ലാവിധ യൂസ്ഡ് സ്പെയർപാർട്സ്കളും ലഭിക്കുന്ന തൃശൂർ പട്ടാളം മാർക്കറ്റിനെ ക്കുറിച്ചാണ് ഇന്നത്തെ പോസ്റ്റിലൂടെ വിവരിക്കുന്നത്. സാധാരണ രീതിയിൽ 2500 രൂപ വിലവരുന്ന ടയറുകളെല്ലാം ഇവിടെ വെറും 500 രൂപയ്ക്ക് വാങ്ങിക്കാൻ കഴിയും. ലൈസൻസോടെ പൊളിക്കുന്ന വാഹനങ്ങളുടെ സ്ക്രാപ്പാണ് ഇവിടെത്തെ മിക്കവാറും ഉൽപ്പന്നങ്ങളും.
ഹെഡ് ലൈറ്റ്, ബ്രേക്ക് ലൈറ്റ്, ടയിൽ ലൈറ്റ് എന്നിവ പുതിയതൊരെണ്ണം മാർക്കറ്റിൽ നിന്ന് വാങ്ങുകയാണെങ്കിൽ വൻവില നൽകേണ്ടതായി വരും.
എന്നാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ യൂസ്ഡ് ഷോപ്പിൽ നിന്നും വാങ്ങുകയാണെങ്കിൽ നല്ല വിലകുറച്ചു നമുക്ക് നല്ല സാധനങ്ങൾ കിട്ടുന്നതായിരിക്കും. അതുപോലെതന്നെ മിലിറ്ററിയിൽ നിന്നും വരുന്ന വാഹനങ്ങളും ഇവിടെ റീ രജിസ്റ്റർ ചെയ്തു വിൽക്കുകയും ചെയ്യുന്നു. അതു കൂടാതെ സ്ക്രൂ, ജാക്കി 600 രൂപയ്ക്ക് പുതിയതും ഇവിടെ നിന്നും വാങ്ങിക്കാവുന്നതാണ്. ടിപ്പർ വാഹനങ്ങൾ ഉൾപ്പെടെയുള്ള വാഹനങ്ങ ളുടെ എല്ലാവിധ പാർട്ട്സുകളും കുറഞ്ഞവിലയ്ക്ക് പട്ടാളം മാർക്കറ്റിൽ നിന്നും ലഭിക്കുന്നതാണ്. തൃശ്ശൂരിലെ ഈ പട്ടാളം മാർക്കറ്റിൽ നിന്നും ലഭിക്കാത്ത ഒരു വാഹനത്തിൻറെ സ്പെയർപാർട്സ്കളും ഉണ്ടായിരിക്കുകയില്ല.
സാധാരണ രീതിയിൽ വാഹനങ്ങൾക്ക് അനുസരിച്ച് വില വ്യത്യാസം വരും. എങ്കിൽ പോലും എല്ലാ വാഹനങ്ങളും സ്പെയർപാർട്സ്കളും ഇവിടെനിന്ന് നമ്മുക്ക് വിലകുറച്ച് വാങ്ങാവുന്നതാണ്. പൾസർ പോലുള്ള ബൈക്കുകളുടെ ടാങ്കുകൾ ഉൾപ്പെടെ 500 രൂപ മുതൽ 2000 രൂപവരെ വിലക്ക് ഇവിടെ നിന്നും വാങ്ങാം. കോളിറ്റി അനുസരിച്ചായിരിക്കും വിലയിൽ വ്യത്യാസം വരുന്നത്. പഴയ വാഹനങ്ങളുടെ സ്പെയർ പാർട്സുകൾ പൊളിച്ചു കൂട്ടിയ ഒരു വലിയ കൂമ്പാരം തന്നെ ഇവിടെ നമുക്ക് കാണാൻ കഴിയും, ഈ മാർക്കറ്റിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തി യിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
