ഇനി പറക്കും മനുഷ്യൻ

പക്ഷികളെ പോലെ പറക്കാൻ മനുഷ്യനും കഴിഞ്ഞിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്തവരായി ആരും തന്നെ ഉണ്ടാകില്ല അല്ലെ. എന്നാൽ ഇന്നും അത് മനുഷ്യന്റെ ആഗ്രഹമായി അവശേഷിക്കുമ്പോൾ ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ മനുഷ്യന് പറക്കാൻ കഴിയുമോ എന്ന ഗവേഷണങ്ങൾ നടത്തുകയാണ് പലയിടങ്ങളിലും. പലപ്പോഴും വിജയത്തിൻറെ വക്കിലെത്തിയ കണ്ടെത്തലുകൾ പരാജയപ്പെടുന്ന കാഴ്ചയാണ് സമ്മാനിച്ചത്. എന്നാൽ 2015 നു ശേഷം മനുഷ്യന് പറക്കാൻ കഴിയുമെന്ന് തെളിയിക്കുന്ന നിരവധി കണ്ടെത്തലുകളും ഉണ്ടായിട്ടുണ്ട്.

ദൃശ്യ മാധ്യമങ്ങളിലും സോഷ്യൽ മീഡിയകളിലും മനുഷ്യൻ പറന്നു നടക്കുന്ന നിരവധി കാഴ്ചകളും ദൃശ്യങ്ങളും കാണുവാൻ സാധിക്കുന്നുണ്ട്. മനുഷ്യന്റെ ഭാവി തന്നെ മാറ്റിമറിക്കാൻ കഴിയുന്ന രീതിയിലുള്ള കണ്ടുപിടിത്തങ്ങൾ നടത്തുകയാണ് മനുഷ്യന്റെ പറക്കുന്ന യന്ത്രം. ജെറ്റ്സ്യൂട്ടുകൾ ലോകം എങ്ങും വ്യാപിക്കുമെന്ന് പഠനങ്ങൾ പോലും പറയുന്നുണ്ട്. ജെറ്റ്‌സ്യൂട് ഉപയോഗിച്ചുകൊണ്ട് റിയാദിൽ ആയിരകണക്കിന് കാണികൾക്ക് മുന്നിൽ നടത്തിയ അഭ്യാസ പ്രകടനം ഒരുപക്ഷെ ലോകശ്രദ്ധ നേടിക്കഴിഞ്ഞു എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. മിക്കവാറുമുള്ള എല്ലാ വിദേശ രാജ്യങ്ങളിലും ജെറ്റ്‌സ്യൂട്ടുകൾ വ്യാപകമായി ഇന്ന് കാണാൻ കഴിയും.

ലോകത്തിൽ ഇത് വ്യാപകമായി കാണാത്തതിനുള്ള കാരണം നിയമപ്രശ്നങ്ങളും നിർമാണത്തിൽ ഉണ്ടാകുന്ന തടസവുമാണ്. എന്നാൽ ഒരുപാട് വൈകാതെ തന്നെ എല്ലാ പ്രശ്നങ്ങളും പരിഹരിച്ചു ജെറ്റ്‌സ്യൂട്ടുകൾ ലോകമെങ്ങും കാണാൻ കഴിയും. ഇന്ന് നമ്മൾ മോട്ടോർ വാഹനങ്ങൾ ഉപയോഗിക്കുന്നത് പോലെ തന്നെ ജെറ്റ്‌സ്യൂട്ടുകളെയും നമുക് യെധേഷ്ടം കണ്ടു തുടങ്ങും. ഭാവിയിൽ എവിടെയും ഒരു പ്രയാസവും കൂടാതെ മനുഷ്യന് ജെറ്റ്‌സ്യൂട്ടുകൾ ഉപയോഗിച്ച് പോകുവാൻ കഴിയുമെന്ന് പല സൂചനകളും നൽകുന്നുണ്ട്. എന്നാൽ എല്ലാ നിയന്ത്രണങ്ങളോടും നിബന്ധനകളോടും കൂടി രംഗത്തെത്തിക്കുമെന്ന് പല കമ്പനികളും അറിയിച്ചിട്ടുണ്ട്.

ബ്രിട്ടീഷ് ഇൻവെന്ററും പ്രഭാഷകനും സംരംഭകനുമായ റിച്ചാർഡ് ബ്രൗണി ജെറ്റ്‌സ്യൂട് ധരിച്ചു നടത്തിയ പ്രകടനം സോഷ്യൽ മീഡിയകൾ വഴി നാം കണ്ടിട്ടുള്ളതാകും. അനവധി വിദേശികൾ ഈ രംഗത്ത് വൻതോതിലുള്ള നിക്ഷേപങ്ങൾ നടത്തുകയും ഗവേഷണങ്ങളുമായി മുന്നോട്ടുപോകുന്ന കാഴ്ചയാണ് നാം കണ്ടുവരുന്നത്. ഇപ്പോൾ മിക്കവാറുമുള്ള എല്ലാ കമ്പനികളും ലക്ഷ്യമിടുന്നത് എങ്ങനെ സുരക്ഷിതവും കൂടുതൽ ഉപയോഗപ്രദമായ രീതിയിൽ ജെറ്റ്‌സ്യൂട്ടുകൾ നിർമിക്കാം എന്നാണ്. രണ്ടായിരത്തി പത്തൊൻപതിൽ തന്നെ ശരീരത്തിൽ ജെറ്റ് എൻജിൻ കടുപ്പിച്ചുകൊണ്ട് ഒരു ഫ്രഞ്ചുകാരൻ ഇംഗ്ളീഷ് ചാനലിന് കുറുകെ പറന്നത് എന്നും ജനശ്രദ്ധ ആകർഷിച്ച ഒന്ന് തന്നെയായിരുന്നു.9VlwdU83Egc

Leave a Reply