ഖബർസ്ഥാനിലെ ജിന്ന് പരീക്ഷണം സത്യമോ മിഥ്യയൊ…?

അടുത്ത കാലങ്ങളിലായി സോഷ്യൽ മീഡിയയിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ഒരു വീഡിയോയാണ് ഖബർസ്ഥാനിലെ ജിന്ന് പരീക്ഷണം എന്ന് പറഞ്ഞുകൊണ്ട് ഉള്ള ഒരു വീഡിയോ. ഒരുപാട് സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകളിൽ ഒന്നും ഇത് പ്രചരിച്ചിരുന്നില്ല. എങ്കിലും ഇൻസ്റ്റഗ്രാമിൽ ചില ആളുകൾ എങ്കിലും ഇത് കണ്ടിട്ടുണ്ടാകും. ഇതിന്റെ യാഥാർത്ഥ്യം എന്താണെന്ന് പലരും ചിന്തിച്ചിട്ടുണ്ട്. ചിലർ എങ്കിലും വീഡിയോ കണ്ടു ഇത് അപ്പാടെ വിശ്വസിച്ചിട്ട് ഉണ്ടാകാം. ഈ വീഡിയോയുടെ ഉള്ളടക്കം എന്ന് പറയുന്നത് ഒരു ആളൊരു ഖബർസ്ഥാനിൽ ക്യാമറയുമായി പോയി ഇരിക്കുകയും ആ സ്ഥലത്ത് ജിന്ന് ഉണ്ട് എന്ന രീതിയിൽ പറയുകയുമാണ്.ശേഷം അവിടെ നിന്നും ഒരു ജിന്ന് വരുന്നതായും പിന്നീട് ഈ വ്യക്തി ഉയർന്ന് പോകുന്നതായും.

പിന്നീട് അയാളെ താഴേക്ക് ഇടുന്നത് ആയും ആണ് കാണിക്കുന്നത്. അതായത് ഇയാളെ എടുത്തുപൊക്കി ജിന്ന് താഴെകിടുന്നതാണ് എന്നാണ് വീഡിയോയിൽ പറയുന്നത്. ഇതിൻറെ യാഥാർത്ഥ്യത്തെ കുറിച്ചാണ് ഇപ്പോൾ പറയുന്നത്. ഇതിന്റെ യാഥാർത്ഥ്യം എന്നു പറയുന്നത് ഒരാൾ എടുത്തു പോകുക തന്നെയാണ് ചെയ്യുന്നത്. പക്ഷേ അതൊരിക്കലും ജിന്ന് അല്ലെന്ന് മാത്രം. ഇന്ന് നിരവധി സാങ്കേതിക വിദ്യകൾ നമ്മുടെ അടുത്ത് നിലവിലുണ്ട്. അതുകൊണ്ടുതന്നെ ഒരു വ്യക്തി പോക്കുകയാണെങ്കിൽ അത്‌ അപ്രതീക്ഷിതമാക്കാനും കഴിയും. അധികം നിറമില്ലാത്ത നീലനിറത്തിലോ മറ്റോ ഉള്ള ഒരു തുണി തലയിൽ ഇട്ടതിനുശേഷം ആണെങ്കിൽ അതിൻറെ ബാഗ്രൗണ്ട് പൂർണമായും അപ്രത്യക്ഷ്യം ആക്കി ചെയ്യാവുന്നതാണ്. യഥാർത്ഥത്തിൽ ജിന്ന് ചെയ്തു സംഭവിക്കുന്നത് ആണെങ്കിൽ ഒരിക്കലും കാലുകൾ രണ്ടും പിണച്ച് ഇരിക്കുകയില്ല. കാരണം കാലുകൾ ബ്ലോക്ക് ചെയ്ത് താഴെ വീഴാതിരിക്കാനുള്ള ഒരു സപ്പോർട്ട് കൊടുക്കുക ഇയാൾ തന്നെയാണ് ചെയ്യുന്നത്.

യഥാർത്ഥത്തിൽ ഒരു നെഗറ്റീവ് എനർജിയെ ഭയക്കുന്നുണ്ടെങ്കിൽ സ്വാഭാവികമായും കാലുകൾ അഴിച്ചു പോവുക തന്നെ ചെയ്യും.അങ്ങനെ ചെയ്യാത്ത പക്ഷം അതിനർത്ഥം ഇത് ക്രിയേറ്റ് ചെയ്യാൻ വേണ്ടി മാത്രം എടുത്ത ഒരു വീഡിയോ ആണ് എന്നതാണ്. ഇതിൻറെ യഥാർത്ഥ രീതിയിൽ ഇത് റീ ക്രിയേറ്റ് ചെയ്യുന്ന വീഡിയോ കാണാൻ സാധിക്കുന്നതാണ്. ശ്രദ്ധിച്ചു നോക്കുകയാണെങ്കിൽ വീഡിയോയുടെ അരികിൽ ഒരു രൂപം ഇയാളെ എടുത്ത് പോകുന്നതായി കാണാൻ സാധിക്കും. പക്ഷേ ആ രൂപം വിസിബിൾ ആണ്.

കുറച്ചുകൂടി സൂം ചെയ്തു നോക്കുകയാണെങ്കിൽ മാത്രമേ ആ രൂപത്തെ കാണാൻ സാധിക്കുകയുള്ളൂ എന്നതാണ് പ്രത്യേകത എന്ന് പറയുന്നത്. സോഷ്യൽ മീഡിയയും ഇൻസ്റ്റഗ്രാമിൽ ഒക്കെ ഇങ്ങനെ ഒരുപാട് വീഡിയോകൾ പ്രചരിക്കുന്നുണ്ട്. പ്രേതമുണ്ട് എന്നൊക്കെ പറഞ്ഞുകൊണ്ട്.പക്ഷേ ഇതൊക്കെ നന്നായി ഗ്രാഫിക്സും എഡിറ്റിങ്ങും ഒക്കെ അറിയാവുന്ന ഒരു ആൾക്ക് വളരെ എളുപ്പത്തിൽ ചെയ്യാൻ സാധിക്കുന്ന ഒന്നാണ് എന്നതാണ് സത്യം. ഈ വീഡിയോയുടെ യഥാർത്ഥ റീ ക്രീയേറ്റ് വീഡിയോ കാണാൻ വീഡിയോ കാണാവുന്നതാണ്.

Leave a Reply