നമ്മുടെ കയ്യിരിക്കുന്ന ഫോൺ ഒർജിനൽ ആണോ എന്ന് പരിശോധിക്കാം

ഇന്ന് പഴയതും പുതിയതുമായ ഫോണുകൾ വാങ്ങുന്നത് പതിവാണ്.എന്നാൽ ഒരു ഫോൺ വാങ്ങുമ്പോൾ തീർച്ചയായും ശ്രദ്ധിച്ചിരിക്കേണ്ട ചില കാര്യങ്ങൾ ഉണ്ട്.കാരണം വ്യാപകമായി തന്നെ ഫോണുകൾ ഇന്ന് ഒർജിനൽ അല്ലാത്തവ ലഭിക്കുന്ന സാഹചര്യം നിലവിൽ ഉണ്ട്.കോപ്പി ഫോണുകൾ ആണ് ലഭിക്കുന്നത് എന്ന പരാതി വ്യാപകമായി ഉയർന്നു വരുന്നും ഉണ്ട്.അതിനാൽ തന്നെ ലഭിക്കുന്ന ഫോൺ ഒർജിനൽ ആണോ ഡ്യൂപ്പ്ലികേറ്റ് ആണോ എന്ന് എങ്ങനെ തിരിച്ചറിയാം എന്നത് സംബന്ധിച്ച വിവരങ്ങൾ ആണ് ഈ പോസ്റ്റിലൂടെ പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.കൂടുതൽ മനസിലാക്കനായി തുടർന്ന് വായിക്കുക.

imei നമ്പറുകൾ ഉപയോഗിച്ച് നമ്മുടെ ഉപയോഗത്തിൽ ഇരിക്കുന്ന ഫോൺ ഒർജിനൽ ആണോ ഡ്യൂപ്പ്ലികേറ്റ് ആണോ എന്ന് തിരിച്ചറിയാം. പുതിയ ഫോൺ ആണ് വാങ്ങുന്നത് എങ്കിൽ ബോക്സ് അടക്കം ലഭിക്കുന്നതിനാൽ imei നമ്പർ പരിശോധിക്കാൻ സാധിക്കും എന്നാൽ സെക്കൻഡ് ഹാൻഡ് ഫോൺ ലഭിക്കുന്ന പല സാഹചര്യങ്ങളിലും ബോക്സ് ലഭിക്കണം എന്നില്ല ഈ അവസരത്തിൽ ഇത് എങ്ങനെ ആണ് പരിശോധിക്കേണ്ടത് എന്ന് മനസിലാക്കാം.ഈ അവസരത്തിൽ imei നമ്പർ മനസിലാകനായി *#06# എന്ന് നമ്പർ പാഡിൽ ടയൽ ചെയ്താൽ സ്ക്രീനിൽ തെളിഞ്ഞു വരുന്നതാണ്.

No description available.
imei നമ്പർ സ്‌ക്രീനിൽ ലഭിച്ച് കഴിഞ്ഞാൽ ഒരു പേപ്പറിൽ എഴുതി എടുക്കുക.തുടർന്ന് ഗൂഗിളിൽ imei.info എന്ന് സെർച്ച് ചെയ്യുക.തുടർന്ന് ലഭിക്കുന്ന റിസൽട്ടിലും ആദ്യം കാണുന്ന വെബ്‌സൈറ്റ് സിലക്റ്റ് ചെയ്യുക

 

No description available.
ശേഷം എഴുതി എടുത്ത imei നമ്പർ മാർക്ക് ചെയ്തിരിക്കുന്ന ഭാഗത്ത് നൽകി ചെക്ക് എന്ന ഓപ്‌ഷൻ നൽകുക
No description available.
ഒർജിനൽ ഫോൺ ആണ് എങ്കിൽ നമ്മൾ ഉപയോഗിക്കുന്ന ഫോണിന്റെ കമ്പനി,മോഡൽ എന്നിവ കൃത്യമായി കാണാൻ സാധിക്കുന്നതാണ്.

 

മേൽപറഞ്ഞ കാര്യം വീഡിയോ രൂപത്തിൽ കണ്ടു മനസിലാക്കായി ചുവടെ നൽകിയിരിക്കുന്ന ട്യൂട്ടോറിയൽ വീഡിയോ പൂർണമായും കാണുക.

Leave a Reply