വാഹനമോ ലൈസൻസോ ഉള്ളവർ തീർച്ചയായും അറിഞ്ഞിരിക്കുക ഏറ്റവും പുതിയ ഈ അറിയിപ്പ്

വാഹന ഉടമകൾ തീർച്ചയായും മനസ്സിലാക്കിയിരിക്കേണ്ട ചില വിവരങ്ങളാണ് ഈ പോസ്റ്റിലൂടെ പങ്കുവെയ്ക്കാൻ ആഗ്രഹിക്കുന്നത് ഇത് പ്രകാരം
ലൈസൻസ്,പെർമിറ്റ് ,ആർ സി അഥവാ രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് എന്നി പുതുക്കാനുള്ള കാലാവധി നീട്ടിയിരിക്കുകയാണ്.ജൂൺ മാസം മുപ്പതാം തീയതി വരെയാണ് പുതുക്കാൻ ഉള്ള കാലാവധി നീട്ടിയിരിക്കുന്നത്.കോവിഡ് വ്യാപനത്തിന് പശ്ചാത്തലത്തിലാണ് പുതിയ തീരുമാനം കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സ്വീകരിച്ചിരിക്കുന്നത്.മേൽപ്പറഞ്ഞ അറിയിപ്പുകൾ സംബന്ധിച്ച വിവരങ്ങളെല്ലാം തന്നെ കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം സംസ്ഥാനങ്ങൾക്ക് നിലവിൽ കൈമാറിയിട്ടുണ്ട്

ഇതിനൊപ്പം തന്നെ വാഹനത്തിൻറെ ഫിറ്റ്നസ് സർട്ടിഫിക്കറ്റിനും കാലാവധി നീട്ടി നൽകിയിരിക്കുകയാണ്.നാലു തവണകളായി ഇതിനുമുൻപും ഇത്തരത്തിൽ രേഖകളുടെ കാലാവധി കേന്ദ്ര റോഡ് ഗതാഗത മന്ത്രാലയം നീട്ടി നൽകിയിരുന്നു.ഇതുപ്രകാരം ഫെബ്രുവരി ഒന്നിന് കാലാവധി കഴിയുന്ന ലൈസൻസ് രജിസ്ട്രേഷൻ സർട്ടിഫിക്കറ്റ് ഫിറ്റ്നസ് സർട്ടിഫിക്കറ്റ്,പെർമിറ്റ് എന്നിവയ്ക്ക് ജൂൺ 30 വരെ കാലാവധി ഉണ്ടായിരിക്കുന്നതാണ്

ഈ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസ്സിലാക്കുവാനായി താഴെ കൊടുത്തിരിക്കുന്ന വീഡിയോ പൂർണമായും കാണുക. വളരെ ഉപകാരപ്രദം ആകുന്ന ഇത്തരം വിവരങ്ങൾ നിങ്ങയുടെ കൂട്ടുകാരിലേഡക്കും എത്തിക്കുക.ഈ വിഷയം സംബന്ധിച്ച നിങ്ങളുടെ സംശയങ്ങൾ അറിയിക്കുവാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply