ഒരു രൂപ ചിലവില്ലാതെ തന്നെ ഏഴ് തരം വളങ്ങൾ നമുക്ക് വീട്ടിൽ തന്നെ എളുപ്പത്തിൽ ഉണ്ടാക്കാം.

നമ്മുടെ വീടുകളിൽ വെറുതെ കളയുന്ന അടുക്കള വേസ്റ്റ് ചെടികൾക്ക് വളരെ നല്ല വളമാണ്. അതിനെ വേണ്ട രീതിയിൽ ഉപയോഗിച്ചാൽ നമുക്ക് നൂറുമേനി വിളയിക്കാൻ പറ്റും. നമ്മുടെ അടുക്കളയിൽ ദിവസവും നമ്മൾ കളയുന്നത് എത്രമാത്രം വേസ്റ്റ് ആണ്എന്നറിയാമോ. കടകളിൽ നിന്നും രാസവളങ്ങൾ വാങ്ങി ഉപയോഗിക്കുന്നതിനു പകരം അടുക്കള വേസ്റ്റ് കൊണ്ട് നമുക്ക് കുറച്ച് ഫെർട്ടിലൈസർ എളുപ്പത്തിൽ നിർമ്മിക്കാം. ഇങ്ങനെ ലിക്വിഡ് ഫെർട്ടിലൈസർ ചെടികൾക്ക് പെട്ടെന്ന് വളം വലിച്ചെടുക്കാൻ സഹായിക്കുന്നു. നമ്മുടെ വീട്ടിലെ സാദാരണ കാണപ്പെടുന്ന തേങ്ങാവെള്ളം നല്ലൊരു വളമാണ്. നമ്മൾ തേങ്ങാ പൊട്ടിക്കുന്ന സമയത്ത് തേങ്ങാവെള്ളം ഒരു കുപ്പിയിൽ ശേഖരിക്കുക നന്നായി അടച്ച് വെളിച്ചമില്ലാത്ത ഒരു ഭാഗത്ത്‌ വെയ്ക്കുക.

വെറും രണ്ട് ദിവസം കഴിയുമ്പോൾ തേങ്ങാവെള്ളം പുളിച്ചു വന്നിട്ടുണ്ടാകും. ഇതിലേക്ക് അതിന്റെ ഇരട്ടി വെള്ളം ചേർത്ത് കട്ടി കുറക്കുക. ശേഷം ചെടികൾക്ക് ഒഴിച്ച് കൊടുത്താൽ മതിയാകും. നമ്മുടെ ഛേദിക്കൾക്കൊക്കെ നല്ലൊരു വളമാണ്. വീട്ടിലെ പാലിരുന്ന പാത്രമൊക്കെ കഴുകി കളായറില്ലേ ഇനി മുതൽ അത് കഴുകി കളയാതെ ചെടികൾക്ക് ഒഴിച്ച് കൊടുത്താലും നല്ലൊരു ഫെർട്ടിലൈസർ തന്നെ ആണ്. അതുപോലെ തന്നെ മുളകിന്റെ കുരിടിപ്പൊക്കെ മാറാൻ നല്ലൊരു ഫെർട്ടിലൈസർ ആണ് കഞ്ഞിവെള്ളം. കഞ്ഞിവെള്ളം ഒരാഴ്ച്ച വെച്ച് പുളിപ്പിച്ച ശേഷം അതിലേക്കു കുറച്ച് ചാരവും കഞ്ഞിവെള്ളത്തിന്റെ ഇരട്ടി വെള്ളവും ഒഴിച്ച് കൊടുത്ത് നേർപ്പിച്ച ശേഷം ചെടികൾക്ക് കൊടുക്കാം. അതുപോലെ തന്നെ പഴത്തൊലി നല്ലൊരു വളമാണ് അതിൽ ഫോസ്ഫറസ്, പൊട്ടാസ്യം, നൈട്രജൻ ഇവയൊക്കെ അടങ്ങിയിട്ടുണ്ട്.

ഇതെല്ലം ചെടികൾക്ക് കിട്ടിയാൽ ചെടികൾ തഴച്ച് വളരില്ലേ. പഴത്തൊലി ചെറുതായി മുറിച്ച് ഒരു പാത്രത്തിൽ ഇട്ടു വെള്ളം ഒഴിച്ച് തിളപ്പിച്ച ശേഷം പിറ്റേന്ന് എടുത്ത് അരിച്ച് ഒഴിച്ച് കൊടുക്കാം. സോയ ചങ്ക്സ് നമ്മൾ കുറച്ച് നേരം വെള്ളത്തിൽ കുതിരാൻ വെയ്ക്കാറില്ലേ. കുതിർത്ത ശേഷം വരുന്ന വെള്ളം കളായറല്ലേ പതിവ് ഇനി അതുവേണ്ട ചെടിക്ക് ഒഴിച്ച് കൊടുക്കാം. കാരണം സോയ ചങ്ക്സിൽ ധാരാളം നൈട്രജൻ ഉണ്ട്. ഉള്ളിതൊലിയും കളയണ്ട അതും ഒരു പാത്രത്തിൽ ഒരു ലിറ്റർ വെള്ളം എന്ന കണക്കിൽ ഒഴിച്ച് 2 ദിവസം വെയ്ക്കുക.

അതുകഴിഞ്ഞ വെള്ളം ചേർത്ത് ലയിപ്പിച്ച ശേഷം അരിച്ചെടുത്ത് ചെടികൾക്ക് ഒഴിച്ച് കൊടുക്കാം. ഉള്ളിതൊലിയിൽ കാൽസ്യം,പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ്,ഫോസ്ഫറസ്,കോപ്പർ കൂടാതെ ആന്റി ഓക്സിഡന്റ് ,ആന്റി മൈക്രോബിയൽ ഗുണങ്ങൾ ഉണ്ട്. അരിച്ചെടുത്ത വേസ്റ്റുകൾ ഒന്നും കളയണ്ട വളമായിട്ട് ഇട്ടുകൊടുക്കാം. മുട്ടത്തോട് എന്നുപറയുന്നത് കാൽസ്യം അടങ്ങിയ ഒന്നാണ് അത് പൊടിച്ചിട്ടു വെള്ളം ഒഴിച്ച് തിളപ്പിച്ച് പിറ്റേദിവസം ചെടികൾക്ക് ഒഴിച്ച് കൊടുക്കാം മണി പ്ലാന്റിനാണ്‌ ഇത് കുറച്ച് കൂടി നല്ലത്. ഇങ്ങനെ നമ്മൾ കളയുന്ന വേസ്റ്റ് കൊണ്ട് തന്നെ ഇത്രെയും ഫെർട്ടിലൈസർസ് ഉണ്ടാക്കാൻ സാധിക്കും.

Leave a Reply