രണ്ടുവർഷത്തോളം കാലമായി നാം കോവിഡ മാരിയിൽ വളരെയധികം കഷ്ടപ്പെട്ടു കൊണ്ടിരുന്നതാണ്. ഏകദേശം ഒരു വർഷത്തിനു മുകളിലായി സ്കൂളുകളും സ്ഥാപനങ്ങളും ഒന്നും തുറക്കാൻ വയ്യാത്ത അവസ്ഥയിൽ ആയിരുന്നു. എന്നാൽ ഇപ്പോൾ നമ്മുടെ രാജ്യത്തെ കേന്ദ്ര സർക്കാരിൻറെ ഒരു നിർദ്ദേശം വന്നിട്ടുണ്ട്. ഓരോ സംസ്ഥാനങ്ങളിലും അവരുടെ ഇഷ്ടത്തിന് തന്നെ സ്കൂളുകൾ തുറക്കാനുള്ള അനുമതി കൊടുത്ത. അതായത് ഓരോ സംസ്ഥാനത്തും കോവിഡ് കണക്കനുസരിച്ച് അതിൻറെ നടപടിക്രമങ്ങൾ സ്വീകരിച്ചുകൊണ്ട് തുറക്കാം എന്നുള്ള നിയമം ആണ് ഇപ്പോൾ നടപ്പിലാക്കിയിട്ടുള്ളത്.
അതുപോലെതന്നെ നമ്മുടെ അയൽസംസ്ഥാനങ്ങളിലെ സ്കൂളുകളും തുറക്കാനുള്ള തയ്യാറെടുപ്പിലാണ്. ഈ വരുന്ന 23 തീയതി മുതൽ ആണ് സ്കൂൾ കർണാടകയിൽ തുറക്കുന്നത്. ആദ്യമായി ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർഥികൾക്കാണ് സ്കൂൾ തുറക്കുന്നത്. അതുപോലെതന്നെ സെപ്റ്റംബർ ഒന്നുമുതൽ തമിഴ്നാട്ടിലെയും സ്കൂളുകൾ ഒമ്പതാം ക്ലാസ്സ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാർത്ഥികൾക്ക് തുറന്നുകൊടുക്കുന്നു എന്നാണ് അറിയിച്ചിട്ടുള്ളത്. നമ്മുടെ കേരളത്തിലും കഴിഞ്ഞദിവസം നടന്ന ചർച്ചയിൽ വിദ്യാഭ്യാസ മന്ത്രി പി ശിവൻകുട്ടി അറിയിച്ചിട്ടുള്ളത് വെച്ച് ഘട്ടംഘട്ടമായി രീതിയിൽ സ്കൂളുകൾ തുറക്കും എന്നാണ്.
കഴിഞ്ഞദിവസം ചേർന്ന യോഗത്തിൽ പറഞ്ഞത് ഓൺലൈൻ മാധ്യമം വഴി പഠനം നടത്തുന്നതിനാൽ തന്നെ കുട്ടികളുടെ പഠന രീതി വളരെയധികം ബുദ്ധിമുട്ടുകൾ നേരിട്ടുകൊണ്ടിരിക്കുന്ന തന്നെയാണ്. മാത്രവുമല്ല കൂടുതൽ സമയം ഫോണിൻറെ ഉപയോഗം കാരണം പലവിധ ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും കുട്ടികളിൽ നേരിടുന്നു. ഇതിനെ തുടർന്നുള്ള റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിലാണ് എത്രയും വേഗം സ്കൂളുകൾ തുറക്കുമെന്ന് നടപടി സ്വീകരിക്കുന്നത്. ആദ്യമായി തന്നെ വാക്സിനേഷൻ എല്ലാവർക്കും എത്തിച്ചതിനു ശേഷം സ്കൂൾ തുറക്കുന്നതാണ് ഏറ്റവും ഉത്തമം എന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. കൂടുതൽ വിവരങ്ങൾക്ക് ഈ വീഡിയോ കണ്ട് മനസ്സിലാക്കാം.