ശവകുടീരത്തിൽ 5,000 വർഷം പഴക്കമുള്ള മാന്ത്രികസ്ഫടികം?

നിലനിന്നിരുന്ന ഒരു കാലഘട്ടത്തിന്റെ ഓർമകളുടെ അവശിഷ്ട്ടം ആയി പല വസ്തുക്കളും പല സ്ഥലങ്ങളിലെ മണ്ണിൽ ഇന്നും അവശേഷിക്കുന്നുണ്ടാകും. ചരിത്രത്തിന്റെ അവശേഷിപ്പുകൾ ആയി. ഇത്തരം വസ്തുക്കൾ കണ്ടെത്തുമ്പോൾ ആളുകൾക്ക് വലിയ ജിജ്ഞാസയും ആകാംഷയും ഒക്കെ ആണ്. ഒരിക്കൽ നിലന്നിരുന്ന പുരാതന കാലത്തിന്റെ ബാക്കിപത്രങ്ങൾ ആണ് അവ. ഒരു കാലഘട്ടത്തിന് അപ്പുറം എല്ലാം ഒരു ഓർമ മാത്രം ആണ്.

ഇത്രയും കാലം ലഭിച്ചതിൽ നിന്ന് ഏറെ പുതുമ ഉള്ള കുറച്ച് വസ്തുക്കൾ ആണ് ഇപ്പോൾ സ്‌പെയിനിൽ നിന്ന് കണ്ടെടുത്തിരിക്കുന്നത്. ഒരു ശവക്കല്ലറയിൽ നിന്നാണ് ഇവ ലഭിച്ചിരിക്കുന്നത്. ശിലായുഗ കാലഘട്ടത്തിന്റെ ബാക്കിപത്രങ്ങൾ ആയ ചില വസ്തുക്കൾ ആണ് ഇപ്പോൾ കണ്ടെത്തിരിക്കുന്നത്. ആ കാലഘട്ടത്തിലെ മൂർച്ചയേറിയ കഠാരയാണ് ശവക്കല്ലറയിൽ നിന്നും പുരാവസ്തു ഗവേഷകർക്ക് ലഭിച്ചത് .

5000 വർഷത്തോളം പഴക്കമുള്ള ഒരു കഠാര ആണ് ഇത്. 8.5 ഇഞ്ച് നീളമുണ്ട് ഇതിന്. ഇതുവരെ കണ്ടെത്തിയിട്ടുള്ള ചരിത്രവസ്തുകളിൽ നിന്ന് സാങ്കേതികപരമായി ഏറെ മുന്നിട്ട് നിൽക്കുന്ന ഒന്നാണ് ഈ കഠാരയെന്ന് ഗവേഷകർ അനുമാനിക്കുന്നത് . ശവക്കല്ലറയിൽ നിന്ന് കഠാരയുടെ ഒപ്പം നാല് വാളുകളും പത്ത് അമ്പിന്റെ മുനകളും ലഭിച്ചിട്ടുണ്ട് .

ഇവയെല്ലാം സ്ഫടിക പാറകൊണ്ടാണ് നിർമ്മിച്ചിരിക്കുന്നത് എന്ന വ്യത്യസ്തത കൂടെ ഇവയുടെ ഉണ്ട് . അക്കാലത്ത് സ്ഫടികം ഉണ്ടായിരുന്ന പ്രദേശങ്ങളിൽ നിന്നും ഒരുപാട് അകലെ നിന്നാണ് ഇവ ലഭിച്ചത് .

ഗ്രാനെഡ സർവലകാശാലയിലേയും സെവില്ല സർവകലാശാലയിലേയും സ്പാനിഷ് ഹയർ റിസർച്ച് കൗൺസിലിലേയും ഗവേഷകർ ഒരുമിച്ചു നടത്തിയ സംയുക്ത പരിശോധനയിലാണ് ഇവ ലഭിച്ചത് . തെക്കുപടിഞ്ഞാറൻ സ്‌പെയിനിലാണ് ഇവർ പുരാവസ്തു ഖനനത്തിന് വേണ്ട മേൽനോട്ടം നിർവഹിക്കുന്നത്

Leave a Reply