ഇന്ന് ഒരു വണ്ടിയില്ലാത്ത വീടുകൾ ചുരുക്കമായിരിക്കുമല്ലേ. വാഹനങ്ങളുള്ള മിക്ക ആളുകളും അഭിമുഖീകരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ് വണ്ടിയുടെ ലൈറ്റിൽ ഉണ്ടാകുന്ന കളർ മാറുന്ന അവസ്ഥ, സ്ക്രാചുകൾ, ഫെയ്ഡ്. എന്നാൽ ഇത്തരം സാഹചര്യങ്ങളിൽ നമ്മളെല്ലാവരും ഹെഡ് ലൈറ്റ് ഫുള്ളായി മാറ്റി പുതിയത് സ്ഥാപിക്കുക യായിരിക്കും നാം ഓരോരുത്തരും ചെയ്യുന്നത്. എന്നാൽ അതുകൊണ്ടു തന്നെ നമ്മൾ നല്ലൊരു തുക ചിലവാക്കേണ്ടി വരും അതു മാത്രമല്ല ഇടയ്ക്കിടെ ഹെഡ്ലൈറ്റ് മാറ്റുക എന്നത് പ്രായോഗികമായ കാര്യമല്ല.
എന്നാൽ ഇത്തരത്തിലുള്ള സാഹചര്യങ്ങളിൽ നിങ്ങളുടെ കാറ്, ബൈക്ക് എന്നീ വാഹനങ്ങളുടെ ലൈറ്റുകൾ റീസ്റ്റോർ ചെയ്തു വൃത്തിയാക്കി എടുക്കാം എന്നാണ് ഇന്നത്തെ പോസ്റ്റിലൂടെ അറിയിക്കുന്നത്. വാഹനത്തിൻറെ ഹെഡ്ലൈറ്റ്, സൈഡ് ലൈറ്റ് എന്നിവയിലുണ്ടാകുന്ന എല്ലാ പ്രശ്നങ്ങൾക്കും ഒരു പരിഹാരമാർഗമാണ് റീസ്റ്റോർ കിറ്റ്. ഇത് ഉപയോഗിച്ചുകൊണ്ട് ലൈറ്റ് ഭാഗം കൂടുതൽ വൃത്തിയാക്കുന്നതിലൂടെ പണം ലാഭിക്കാം എന്ന് മാത്രമല്ല നല്ല വെളുത്ത കളറിൽ ഹെഡ്ലൈറ്റ്
ഉപയോഗിക്കുകയും ചെയ്യാം.
ഇവിടെ പരിചയപ്പെടുത്തുന്നത് ലോക് ബോൻസോ എന്ന കബനിയുടെ റീസ്റ്റോറേഷൻ കിറ്റാണ്. 800, 12000, 2000 എന്നീ വ്യത്യസ്തമായ ഗ്രേഡിലുള്ള പേപ്പറുകളുടെ സെറ്റാണ് ഈ കിറ്റിലൂടെ ലഭിക്കുന്നത്. അതുകൂടാതെ രണ്ട് പാക്കറ്റ് പോളിഷ് ലോഷനും, യുവി പ്രൊട്ടക്ഷൻ ലോഷനും ലഭ്യമാണ്. കൂടാതെ ലൈറ്റിന്റെ സൈഡ് കവർ ചെയ്യുന്നതിനായി ഒരു സെല്ലോ ടേപ്പും കിറ്റിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പോളിഷ് മെഷീനിൽ ഫിറ്റ് ചെയ്യുന്നതിന് ആവശ്യമായ പോളിഷ് ഗ്രെയിൻറ്ററും ഇതോടൊപ്പം ലഭിക്കുന്നുണ്ട്. മെഷീൻ ഇല്ലാത്തവർക്ക് ഹോൾഡറുടെ സഹായത്തോടുകൂടി ഇത് ഉപയോഗിക്കാൻ കഴിയും.
ഇത് ഉപയോഗിക്കുന്നത് എങ്ങനെയാണ് എന്ന് കാണിക്കുന്ന മാനുവൽ കിറ്റും നൽകിയിട്ടുണ്ട്. ഈ ഒരു കിറ്റ് ഉപയോഗിച്ചു കൊണ്ട് ആർക്കും സിമ്പിളായി ഹെഡ്ലൈറ്റ് പോളിഷ് ചെയ്തെടുക്കാവുന്നതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.
