എല്ലാ രാജ്യത്തിനും അവരുടേതായ നിയമങ്ങളും ചട്ടങ്ങളും ഉണ്ട്. എന്നാൽ വിചിത്രമായ ചില നിയമങ്ങളും വ്യത്യസ്തരായ ഭരണാധികാരികളും ഉൾപ്പെടുന്ന ഒരു രാജ്യമായ ഉത്തരകൊറിയയെ കുറിച്ച് എന്താണ് നിങ്ങളുടെ കാഴ്ചപ്പാട്. രാജ്യത്തിൻറെ നിയമങ്ങൾ വ്യത്യസ്തമാണെങ്കിലും വളരെ സമർത്ഥരും കഠിനാധ്വാനികളുമായ ജനങ്ങൾ ആണ് ഇവിടെയുള്ളത്. ഇന്ന് പത്രമാധ്യമങ്ങളും സോഷ്യൽ മീഡിയകളും വഴി നോർത്ത് കൊറിയൻ വാർത്തകൾ കേൾക്കാറുണ്ട് എങ്കിലും, ഈ രാജ്യത്തിൻറെ വിശേഷണങ്ങൾ അറിയില്ല എന്നതാണ് സത്യം. ഉത്തര കൊറിയയെ കുറിച്ചുള്ള ആരും അറിഞ്ഞിരിക്കാൻ സാധ്യതയില്ലാത്ത പ്രധാനപ്പെട്ട കുറച്ചു കാര്യങ്ങൾ മനസിലാക്കാം.
ആദ്യമായി പറയുന്നത് ഈ രാജ്യത്തിലെ ഏറ്റവും അത്ഭുതകരമായ കാഴ്ച്ചയാണ് ഇവിടുത്തെ ഭരണാധികാരി ആയിരുന്ന ഡിമ്പിൾസണിന്റെ 34000 പ്രതിമകൾ. ഡെമോക്രാറ്റിക് പീപ്പിൾസ് റിപ്പബ്ലിക്ക് ഓഫ് കൊറിയയുടെ സ്ഥാപകനാണ് ഇദ്ദേഹം. കൊറിയയിലെ ഓരോ മൂന്നര കിലോമീറ്ററിലും ഇദ്ദേഹത്തിന്റെ പ്രതിമ കാണുവാൻ സാധിക്കും. എഴുനൂറ്റി അൻപത് ആളുകൾക്കു ഒരു പ്രതിമ എന്ന കണക്കിലാണ് പ്രതിമകൾ സ്ഥാപിച്ചിരിക്കുന്നത്. അടുത്തതായി കൊറിയയിലെ പ്രധാനപ്പെട്ട ഒരു കാര്യം കിങ് പിന് അഥവാ കിമ്മിൽസണിന്റെയും അദ്ദേഹത്തിന്റെ മകൻ കിങ് ജോംഗ് ഇല്യന്റെയും പടമുള്ള ഈ ബാഡ്ജ് എല്ലാവരും നിർബന്ധമായും ദരിച്ചിരിക്കണം. അതായത് പന്ത്രണ്ടു വയസിനു മുകളിൽ പ്രായമുള്ള എല്ലാവരും ദരിച്ചിരിക്കണം.
ഇതിൽ ഭരണാധികാരിയെന്നോ പൊതുജനമെന്നോ യാതൊരു വേര്തിരിവുമില്ല. ഈ ബാഡ്ജ് ധരിക്കാതെ പുറത്തിറങ്ങിയാൽ ഗുരുതരമായ കുറ്റം ചുമത്തപ്പെടും. അതുപോലെ തന്നെ വിവാഹ ചടങ്ങിൽ വധൂ വരന്മാർ ഉൾപ്പടെ ഇത് അണിഞ്ഞിരിക്കണം എന്നതാണ്.
ഇനി ജനങ്ങൾ പാലിക്കേണ്ട മറ്റൊരു കർശന നിയമമാണ് എല്ലാവരുടെയും വീടുകളിൽ കിമ്മിൽസണിന്റെയും കിങ്‌ജോങ് ഇല്യന്റെയും ഫോട്ടോകൾ വീടുകളിൽ സൂക്ഷിച്ചിരിക്കണം. അതുപോലെ തന്നെ എന്നും ഈ ഫോട്ടോകൾ തുടച്ചു വൃത്തിയാക്കുകയും വേണം. ഇത് പാലിക്കുന്നുണ്ടോ എന്ന് നോക്കുവാൻ ഇന്സ്പെക്ഷനും ആളുവരാറുണ്ട്.
നോർത്ത് കൊറിയയിലെ കലണ്ടറും വ്യത്യസ്തമാണ്. നമ്മളെ പോലെ ഗിഗോറിയൻ കലണ്ടർ അല്ല അവർ ഉപയോഗിക്കുന്നത്. ജൂഷേ എന്ന കലണ്ടറാണ് ഇവർ ഉപയോഗിക്കുന്നത്. ജൂഷേ ഒന്നാംവർഷം തുടങ്ങുന്നത് 1912 ലാണ്. കിമ്മിൽസണിന്റെ ജനനവർഷം 1912 ആണ്. അതുകൊണ്ടു തന്നെയാണ് ഈ ദിവസം ജൂഷേ ഒന്നാംവര്ഷമായി കണക്കാക്കുന്നതും. നോർത്ത് കൊറിയയിലെ രുഗ്‌റാഡോ ഫസ്റ് എന്ന സ്റ്റേഡിയമാണ് ലോകത്തിലെ തന്നെ ഏറ്റവും സീറ്റിംഗ് കാപ്പാസിറ്റിയുള്ള സ്റ്റേഡിയം. കൊറിയൻ തല്സസ്ഥാനമായ ക്യോങ്‌ജംഗിലാണ് ഈ സ്റ്റേഡിയം സ്ഥിതിചെയ്യുന്നത്. 110000 ആണ് ഈ റ്റേഡിയത്തിന്റെ സീറ്റിംഗ് കാപ്പാസിറ്റി. നോർത്ത് കൊറിയയെ കുറിച്ചുള്ള വിശേഷങ്ങൾ തീരുന്നില്ല കൂടുതൽ അറിയുവാനും മനസിലാക്കുവാനും താഴെയുള്ള വീഡിയോ കണ്ടുനോക്കൂ.