ഒരു മതിൽക്കെട്ടിനുള്ളിൽ ആറ് വീടുകൾ!

ഇന്നത്തെ കാലത്തു വളരെ അപൂർവമായി കാണുന്ന ഒരു കാഴ്ച. അത്രക്കും മനസിനെ സന്തോഷിപ്പിച്ച ഈ കാഴ്ച നിങ്ങളെല്ലാവരും അറിഞ്ഞിരിക്കേണ്ടത് വളരെ അതാവശ്യമാണ്. ഇത് കണ്ടപ്പോൾ പെട്ടന്ന് മനസിലേക്കു ഓടിയെത്തിയത് പഴയ കാലഘട്ടം തന്നെയാണ്. അന്നത്തെ ആ കൂട്ടുകുടുംബ ജീവിതം എന്ത് രസമായിരുന്നു. എല്ലാവരും ഒരുമിച്ചുള്ള ആ സന്തോഷം ഇന്നത്തെ കാലഘട്ടത്തിൽ ഒരിടത്തും അപൂർവമായി പോലും കാണാൻ സാധിക്കില്ല എന്നതാണ്.

ഇന്നത്തെ കാലത്തു വളരെ അപൂർവമായി മാത്രമേ സഹോദര സ്നേഹവും സൗഹൃദവും കാണാൻ കഴിയൂ. എല്ലാവരും അവരവരുടെ കാര്യങ്ങളാൽ തിരക്കിലാണ്. എന്നാൽ ഇന്നത്തെ കാലഘട്ടത്തിൽ നിന്ന് വളരെ വ്യത്യസ്തമായി ആറ് സഹോദരങ്ങൾ ഒരു മതിൽകെട്ടിനുള്ളിൽ ഒരു വീട്ടിലെന്നപോലെ കഴിയുന്ന ഒരു കാഴ്ച. സഹോദര ബന്ധവും കൂട്ടുകുടുംബവും ഗണ്യമായി കുറയുന്ന ഈ കാലത്തിൽ ഇവരെ മാതൃകയാകേണ്ടത് വളരെ അത്യാവശ്യമാണ്. ഇപ്പോൾ സോഷ്യൽ മീഡിയകളിൽ വ്യാപകമായി കാണുന്നത് കുടുംബാംഗങ്ങൾ തമ്മിലുള്ള വാക്ക് തർക്കവും സ്വര ചേർച്ചയില്ലായ്മയുമാണ്.

വ്യത്യസ്ത വീടുകളിലാണെങ്കിൽ പോലും ഇവർ കണ്ണെത്തും ദൂരത്തു തന്നെയാണ്. എപ്പോഴും ഒരുമിച്ചു കൂടലും സന്ദോഷം പങ്കിടലും ഇവർക്കിടയിൽ പതിവാണ്. ഇവർ ഓരോരുത്തരും വിഷാംശം ഇല്ലാത്ത പച്ചക്കറി സ്വന്തം പുരയിടങ്ങളിൽ തന്നെ കൃഷി ചെയുന്നു എന്നതാണ് പ്രത്യേകത. ഓരോ വീടും നിർമിച്ചിരിക്കുന്നത് തനതായ ശൈലിയിൽ തന്നെയാണ്. മിക്കവാറുമുള്ള എല്ലാ പഴ വർഗ്ഗങ്ങളും ഇവരുടെ വീട്ടുവളപ്പിൽ തന്നെ കാണാൻ കഴിയും. വീടിന്റെ മുൻവശത്തു തന്നെ എല്ലാവര്ക്കും ഒരുമിച്ചു കൂടാനുള്ള സൗകര്യത്തോടു കൂടിയാണ് ഇവർ ഓരോരുത്തരും ഈ വീടുകൾ നിർമിച്ചിരിക്കുന്നത്.

മനസിനെ വളരെ സന്തോഷത്തിലാക്കിയ ഈ കാഴ്ച നടക്കുന്നത് ഉല്ലൂർ എന്ന സ്ഥലത്താണ്. ഒറ്റ മതിൽകെട്ടിനുള്ളിൽ ഉള്ള ഇവർക്കെല്ലാം ഒരൊറ്റ വീട്ടുപേരാണ് ഉള്ളത്.താമരശേരി എന്നാണ് ഇവരുടെ വീട്ടുപേര്. ഇവരുടെ ഈ സ്നേഹ ബന്ധം നമുക് വളരെ മാതൃക പരമായ കാഴ്ചയാണ് നൽകുന്നത്. ഇവരുടെ മക്കളും വളർന്നു വരുന്ന സാഹചര്യം ഇതായത് കൊണ്ട് തന്നെ ഇവരും കുടുംബ ബന്ധങ്ങൾക്ക് വില കല്പിക്കുന്നവരായിരിക്കും എന്ന കാര്യത്തിൽ ഒരു സംശയവും വേണ്ട. ഇവരുടെ ഈ സന്തോഷപൂണ്ണമായ ഈ കൂട്ടുകുടുംബത്തെയും അവരുടെ ജീവിത ശൈലിയെയും ഇതില്പെട്ട ഒരു സഹോദരൻ നമുക് മാതൃക ആകേണ്ട രീതിയിൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചിരിക്കുകയാണ്. വൈറലായ ഈ വീഡിയോ കണ്ടുനോക്കാവുന്നതാണ്.
zM3H9vEWs0g

Leave a Reply