ആകാശത്ത് നിന്നും ഡയമണ്ട് മഴ പെയ്യുന്ന ഗ്രഹങ്ങൾ ഉണ്ട് എന്ന് പറഞ്ഞാൽ നിങ്ങൾ വിശ്വസിക്കുമോ?

വലിപ്പത്തിൽ സൂര്യനാണ് ചന്ദ്രനെ കാൽ വലുത് എന്ന് നമ്മൾ പഠിച്ചിട്ടുള്ളതിനാൽ മാത്രമാണ് നമുക്ക് വലിപ്പ വ്യത്യാസം അറിയാൻ സാധിക്കുന്നത്.അല്ലാത്ത പക്ഷം ആകാശത്തേക്ക് നോക്കുന്ന ഒരാൾക്ക് രണ്ടിനും ഒരേ വലിപ്പം ആയിട്ട് മാത്രമേ തോന്നുകയുള്ളൂ.എന്ത് കൊണ്ടാണ് ചന്ദ്രനും സൂര്യനും ഒരേ വലിപ്പം ആണ് എന്ന് കാണുന്നവർക്ക് തോന്നാനുള്ള കാരണം എന്ന് ചിന്തിച്ചിട്ടുണ്ടോ? ചന്ദ്രൻറെ വലിപ്പത്തെക്കാൾ 400 ഇരട്ടി വലിപ്പം ഉള്ള സൂര്യനും ഭൂമിയും തമ്മിലുള്ള ദൂരം ചന്ദ്രനുമായി ഉള്ളതിനെ കാൽ 400 ഇരട്ടിയാണ്.അതിനാൽ തന്നെയാണ് ഇവ രണ്ടു ഒരേ വലിപ്പത്തിൽ നമുക്ക് അനുഭവപ്പെടുന്നത്.

ശനി ഗ്രഹത്തിന് വെറും 32 കിലോമീറ്റർ മാത്രം വിസ്തൃതി ഉള്ള ഒരു ഉപഗ്രഹം ഉണ്ട്.ആ ഉപഗ്രഹം അറിയപ്പെടടുന്നത് “പാര്” എന്ന പേരിലാണ്.ശനിയുടെ വലയങ്ങളോടെ ചേർന്ന് സഞ്ചരിക്കുന്ന ഈ കുഞ്ഞൻ ഉപഗ്രഹം അൽപ്പം എങ്കിലും മാറി വലയത്തിന് ഉള്ളിൽ ആയിപോയിരുന്നു എങ്കിൽ അതിനെ ഒരു ഉപഗ്രഹം ആയി കണക്കാക്കാൻ സാധിക്കില്ലായിരുന്നു എന്നതാണ് രസകരം ആയ മറ്റൊരു വസ്തുത.ശനിയുടെ വലയങ്ങളും ഉപഗ്രഹവും തമ്മിലുള്ള വ്യത്യസം അറിയപ്പെടുന്നത് “എംപ്റ്റി ഗ്യാപ്”എന്ന പേരിലാണ്.

ബഹിരാകാശത്ത് നിൽക്കുന്ന ഒരാൾക്ക് കണ്മുൻപിൽ തുടർച്ചയായി ഫ്ലാഷ് ലൈറ്റുകൾ അടിക്കുന്നതായി തോന്നാറുണ്ട്.ഇതിനു കാരണം കോസ്മിക് റേഡിയേഷനുകൾ ആണ്.നമ്മുടെ ഒപ്റ്റിക് നെർവിൽ ഇത്തരത്തിൽ ഉള്ള കോസ്മിക് റേഡിയേഷനുകൾ വന്നു പതിക്കുന്നത് മൂലം ആണ് ഫ്‌ളാഷ് ലൈറ്റുകൾ അടിക്കുന്നതായി ബഹിരാകാശ സഞ്ചാരിക്ക് തോന്നുന്നത്.ഇത്തരത്തിൽ സൗരയൂഥവുമായി ബന്ധപെട്ടു നമ്മൾ കേട്ടിട്ടില്ലാത്തതും വളരെ രസകരവും ആയ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply