രാജ്യത്തെ ഗ്യാസ് കണക്ഷൻ രീതികളിൽ വലിയ മാറ്റങ്ങൾ ആണ് നിലവിൽ വരാൻ പോകുന്നത്.അതിനാൽ തന്നെ ഗ്യാസ് കണക്ഷൻ ഉള്ള എല്ലാ ആളുകളും തീർച്ചയായും അറിഞ്ഞിരിക്കേണ്ട ചില വസ്തുതകൾ ആണ് ഈ പോസ്റ്റിലൂടെ നിങ്ങളുമായി പങ്കു വെക്കാൻ ആഗ്രഹിക്കുന്നത്.പുറത്ത് വരുന്ന സൂചകനകൾ പ്രകാരം ബി പി സി എൽ സ്വകാര്യവത്കരണ നടപടികൾ പുരോഗമിക്കുന്ന സാഹചര്യത്തിൽ സബ്‌സിഡി നിരക്കിൽ ലഭിച്ച് കൊണ്ടിരിക്കുന്ന എൽ പി ജി ഗ്യാസ് കണക്ഷനുകൾ മറ്റു പൊതുമേഖല കമ്പനികളിലേക്ക് മാറ്റിയേക്കും എന്നാണ് ലഭിക്കുന്ന വിവരങ്ങൾ.
ഇത് പ്രധാനമായും ബാധിക്കാൻ സാധ്യത ഉള്ളത് ഭാരത് ഗ്യാസ് ഉപഭോക്താക്കളെ ആയിരിക്കും.ഇത് പ്രകാരം ഭാരത് ഗ്യാസ് ഉപഭോക്താക്കളെ ഇൻഡെയ്ൻ,ഹിന്ദുസ്ഥാൻ പെട്രോളിയം തുടങ്ങിയ സ്ഥാപനങ്ങളിലേക്ക് ആകും മാറ്റുക.മാറ്റത്തിനുള്ള മന്ത്രിസഭാ അനുമതി ഉടൻ തേടിയേക്കും എന്നാണ് പുറത്ത് വരുൺ റിപ്പോർട്ടുകൾ.കണക്ഷൻ കൈമാറ്റ നടപടികൾ മൂന്നു മുതൽ 5 വര്ഷം കൊണ്ട് പൂർണമായും മാറ്റാൻ ഉള്ള തീരുമാനം ബി പി സി എൽ ന്റെ ഭാഗത്ത് നിന്നും ഉണ്ടാകും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഈ വിഷയം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗിക്കാവുന്നതാണ്.വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.