ഈ ബുദ്ധ പ്രതിമകളെ കുറിച്ച കേട്ടിട്ടുണ്ടോ ?

വീട്ടിൽ അലങ്കാര വസ്തുക്കളായി ഉപയോഗിക്കാൻ പറ്റുന്നവയിൽ നമുക് ഏറെ ഇഷ്ടപെടുന്ന കൂട്ടത്തിൽ പെടുന്നവയാണല്ലോ പ്രതിമകൾ. ചില വീടുകളിൽ നാം കണ്ടിട്ടുള്ളതാകും വ്യത്യസ്തമായ പല പ്രതിമകളും. അതെ ഇത്തരത്തിൽ പ്രതിമകൾ ഇഷ്ടപെടുന്ന ഒത്തിരി ആളുകൾ ഇന്ന് നാം ജീവിക്കുന്ന സമൂഹത്തിലുണ്ട്. ഇന്ന് വിപണിയിൽ നല്ല ഡിമാൻഡാണ് പ്രതിമകൾക്കുള്ളത്. ഇത്തരത്തിൽ പ്രതിമകൾ ഇഷ്ടപ്പെടുന്നവർ എന്ത് വില കൊടുത്തും വാങ്ങാൻ താത്പര്യപ്പെടുന്നു എന്നതാണ്. അത്തരത്തിൽ ലോകത്തെ വിറപ്പിച്ച ഒരു പ്രതിമയെ കുറിച്ചുള്ള അത്ഭുതവും ഭയാനകവുമായ കുറച്ചു കാര്യങ്ങൾ എന്തൊക്കെയാ എന്ന് നോക്കാം.

1928 ജപ്പാനിലെ തിൽകരിയ എന്ന അങ്ങാടി നഗരങ്ങളിലാണ് ഈ സംഭവം നടക്കുന്നത്. കൗതുക വസ്‍തുക്കൾ വാങ്ങാൻ ഇറങ്ങിയ യൂറോപിയൻ ദമ്പതികൾക്കാണ് ഈ അനുഭവം ഉണ്ടായത്. അവർ ചെന്നുപെട്ടത് പുരാവസ്തു വിൽക്കുന്ന വില്പനശാലയിലാണ്. നിരവധി അത്ഭുതപ്പെടുത്തുന്ന വസ്തുക്കൾ തിങ്ങിനിറഞ്ഞതായിരുന്നു ഈ വില്പനശാല. ഇവിടെ എത്തിപ്പെട്ട ചാൾസിനെയും മേരിയെയും ഏറ്റവും ആകർഷിച്ചത് ചിരിക്കുന്ന ബുദ്ധ സന്യാസിയുടെ പ്രതിമ ആയിരുന്നു. ഈ പ്രതിമയുട പുരാവസ്തു മൂല്യവും നിർമാണ വൈവിധ്യവും ഈ പ്രതിമക്ക് അങ്ങാടിയിൽ നൽകിയിരുന്ന വിലയേക്കാൾ ഏറെ മൂല്യമുള്ളതാണെന്ന് മേരി അഭിപ്രായപ്പെട്ടിരുന്നു. എന്നാൽത്തന്നെയും വിലപേശലിനു ശേഷമാണു ചാൾസ് ഈ ബുദ്ധ പ്രതിമയെ സ്വന്തമാക്കിയത്.

ഇത്തരം പ്രതിമകൾ ഐശ്വര്യം കൊണ്ടുവരുന്നവയാണെന്നു എവിടെയോ വായിച്ച കഥകളിൽ കേട്ടിട്ടുണ്ട് എന്നും ചാൾസ് മേരിയോട് പറഞ്ഞു. മേരിയുടെ ആവിശ്യ സാധനങ്ങൾ സൂക്ഷിച്ചിരുന്ന പെട്ടിയിൽ തന്നെ ഈ പ്രതിമയേയും സൂക്ഷിച്ചു വെച്ച് അവർ യാത്ര തുടങ്ങി. ജപ്പാനിൽ നിന്ന് ഫിലിപ്പീൻസിലേക്കായിരുന്നു ഇവരുടെ യാത്ര. യാത്രക്കിടയിൽ തന്നെ മേരിക്ക് പല്ലുവേദന അനുഭവപെട്ടു. ആദ്യം ചെറിയ തോതിൽ തുടങ്ങിയ വേദന ശക്തമായി. കപ്പലിലെ ഡോക്ടർ വേദനസംഹാരി നൽകിയെങ്കിലും അതിനും വേദനയെ പിടിച്ചു നിർത്താൻ കഴിഞ്ഞില്ല. വായ തുറക്കുന്നതിനു പോലും അസാധാരണമാകുന്നമട്ടിൽ വേദന മൂർച്ഛിക്കാൻ തുടങ്ങി. ഇതിനിടയിൽ മനിലയിലെ ഒരു ദന്ത ഡോക്ടറെ ഇവർ കണ്ടുമുട്ടി.

ദന്ത ഡോക്ടർ ചികില്സിക്കുന്നതിനിടെ നിർഭാഗ്യവശാൽ പ്രധാന നരമ്പുകളിൽ ഒന്ന് പൊട്ടുകയും ശക്തമായ രക്ത പ്രവാഹവും ഉണ്ടായി. അങ്ങനെ രക്തം നിലക്കുന്നതിനു വേണ്ടിയുള്ള ശസ്ത്രക്രിയയിൽ വരെ എത്തി കാര്യങ്ങൾ. ഈ രീതിയിലുള്ള അനുഭവവുമായി ചാൾസും മേരിയും അവരുടെ യാത്ര തുടർന്ന് കൊണ്ടിരുന്നു. ഫിലിപ്പെയിൻസിൽ നിന്ന് കപ്പൽ നേരെ പോയത് ഓസ്‌ട്രേലിയക്കായിരുന്നു. മേരിയിൽ ആശ്വാസം കണ്ടു തുടങ്ങിയപ്പോൾ ചാൾസിന്റെ പല്ലുകളിൽ വേദന തുടങ്ങി. ഉടനെത്തന്നെ വേദന മൂർച്ഛിക്കുകയും അസഹ്യമായ അവസ്ഥയിൽ എത്തുകയും ചെയ്തു. എന്തൊരു വിചിത്രമായ സംഭവങ്ങളാണ് ഉണ്ടാകുന്നത് അല്ലെ. യാത്രക്കിടയിൽ മേരി ഈ പ്രതിമ ചാൾസിന്റെ കൈയിൽ ഏൽപ്പിച്ചിരുന്നു.

ഓസ്‌ട്രേലിയയിൽ നിന്ന് ചാൾസ് ദമ്പതികൾ പ്രത്യേക വാഹനത്തിൽ ന്യൂസിലാൻഡ് സന്ദർശ്ശിക്കാൻ വേണ്ടി യാത്ര തിരിച്ചു. ഈ ദമ്പതികൾ യാത്ര വേളയിൽ അവരുടെ ലഗേജുകൾ ഒരു വൃദ്ധയെ ഏല്പിച്ചിട്ടാണ് പോയിരുന്നത്. യാത്രയിൽ പല്ലുവേദനക് ഗണ്യമായ ശമനം ഉണ്ടായി എന്ന് രണ്ടുപേരും ആശ്വാസപ്പെട്ടു എങ്കിലും ന്യൂസിലൻഡിലെ കാലാവസ്ഥയാണ് ഈ വേദനകളെ സംഹരിച്ചതെന്നു ഇവർ കരുതി. എന്നാൽ ന്യൂസിലാൻഡിൽ നിന്ന് തിരിച്ചെത്തിയ ദമ്പതികൾ ഈ പ്രതിമ സൂക്ഷിച്ചിരുന്ന വൃദ്ധയുടെ അവസ്ഥ കണ്ടു അമ്പരന്നു നിന്നു. ആ വൃദ്ധയുടെ കവിൾ വീർത്തുപൊട്ടാറായ നിലയിലായിരുന്നു. വിഡ്ഢിത്തരമാണ് എന്ന് തോന്നി എങ്കിലും മേരിയുടെ സംശയം ചാൾസിനോട് പറയാൻ അവൾ തീരുമാനിച്ചു.

മേരി ചാൾസിനോട് പറഞ്ഞു നമ്മളുടെ പുതിയ കൗതുക വസ്തുവിന് ദന്തരോഗവുമായി അക്ജ്ഞാതമായ എന്തോ ബന്ധമുണ്ടെന്ന്. അത് സത്യമാണെന്നു തോന്നും വിധമായിരുന്നു ചാൾസിന്റെയും നിലപാട്. ഒടുവിൽ യാത്രാക്കപ്പൽ അമേരിക്കൻ തീരങ്ങളിൽ എത്തി. അമേരിക്കയിലെ ചാൾസിന്റെ അമ്മായിയുടെ സ്ഥലം സന്ദർശ്ശിക്കാൻ ഈ ദമ്പതികൾ തീരുമാനിച്ചു. പുരാവസ്തുക്കളിലും നിഘൂഢ ശാസ്ത്രങ്ങളിലും പ്രത്യേക താല്പര്യം ഉള്ളവരായിരുന്നു ചാൾസിന്റെ ഈ അമ്മായി. അതുകൊണ്ടുതന്നെ ബന്ധു സന്ദർശനത്തിലുപരി ഇവരുടെ ആവിശ്യം പ്രതിമ കാണിച്ചു സംശയം ദൂലീകരിക്കണമെന്നും ഇവർ ആഗ്രഹിച്ചിരുന്നു.

പ്രതിമ അമ്മായിയുടെ കയ്യിലേക് കിട്ടിയ ഉടൻ തന്നെ ഇവർ വിശദ പരിശോധനക്കു തയ്യാറെടുത്തു. ഇത്തരം പ്രതിമകൾ ഭാഗ്യദായകങ്ങൾ ആണെന്നും ഇവർ പറയുകയുണ്ടായി. ഒരു ലെൻസും ഡണ്ടുമായി പരിശോധന നടത്തുന്നതിനിടെ അമ്മായിയുടെ മുഖത്തെ സന്തോഷം നഷ്ടപ്പെടുന്നതായി ചാൾസിന് തോന്നി. ചാൾസിനെ സമീപത്തേക്ക് മെല്ലെ മാടി വിളിച്ചു. എന്നിട്ടു പറഞ്ഞു പ്രതിമയുടെ ഇടത് കവിളിൽ ലെൻസ് ചേർത്ത് പിടിച്ചു നോക്കാൻ. വളരെ സൂക്ഷ്മമായി നോക്കുമ്പോൾ മാത്രം കാണാൻ കഴിയുന്ന രീതിയിൽ സൂചി കൊള്ളുന്ന വണ്ണമുള്ള മൂന്നു പാടുകൾ ചാൾസിന്റെ ശ്രദ്ധയിൽ പെട്ടു. ഈയം തേച്ചു ഉണക്കിയ പാടുകളിൽ രക്ത കറപോലെയുള്ള അടയാളങ്ങളും പൗരാണിക ദുർ മന്ത്രവാദങ്ങളിൽ എന്തിനോ ഉപയോഗിച്ചതും ശത്രുവിന്റെ ദോഹത്തിനു വേണ്ടി രക്തം നിറച്ചു കൈമാറിയതുമാണ് ഈ പ്രതിമ. ഈ പ്രതിമയുടെ വിശേഷണങ്ങൾ കേട്ട് ചാൾസ് ഞെട്ടിത്തരിച്ചു നിന്നുപോയി. സൗഭാഗ്യം എത്തുമെന്ന് കരുതി ദുരന്ധം വിലകൊടുത്തു വാങ്ങിയ കഥ തുടരുന്നതിന് മേരി തയ്യാറല്ലായിരുന്നു. ലണ്ടനിൽ എത്തിച്ചേർന്ന ഉടെൻതന്നെ കിട്ടിയ വിലക്ക് ഈ പ്രതിമ ഒരു പുരാവസ്തു വ്യാപാരിക്കു കൈമാറി ഇവർ ആശ്വാസം നേടി. ഇങ്ങനെ പുരാവസ്ത് ഇഷ്ടപ്പെട്ട് വാങ്ങുന്നവർക്കെല്ലാം ഇത്തരത്തിലുള്ള ഒരു ദുരന്ത കഥയെങ്കിലും പറയുവാൻ ഉണ്ടാകും.
RPquokDHW_A

Leave a Reply