പത്തുമണി ചെടിയുടെ മഴക്കാല പരിചരണം

പൂക്കൾ പൂത്തു നില്കുന്നത് കാണുമ്പോൾ തന്നെ മനസിന്‌ ഒരു പ്രേത്യക കുളിർമ ആണ്. ഒരു പോസിറ്റീവ് എനർജി തോന്നും. ഒട്ടു മിക്ക വീടുകളും ഉള്ള ഒരു പൂവാണ് 10 മണി പൂവ്. പല നിറങ്ങളിൽ ഉള്ള ഈ ചെടി പെട്ടന്ന് തന്നെ ഏത് സാഹചര്യം ആയും ഇണങ്ങും.പിന്നീട് പടർന്നു പിടിച്ചോളും.

റോസാ പൂവിന്റെ ഒക്കെ രൂപം ആണ് ഇതിന്. അതിലും വലുപ്പം കുറവാണ്. കുപ്പിയിൽ ഒരു ഹോൾ ഇട്ടു കൊടുത്തു മണ്ണും വളവും നൽകിയാൽ പോലും വളരെ പെട്ടന്ന് വളരുന്ന ഒരു ചെടി ആണ് ഇത്. ഇത് പൂത്തു നില്കുന്നത് കാണാൻ തന്നെ ഭംഗി ആണ്. എന്നാൽ ശക്തമായ മഴകാലത്ത് പലപ്പോഴും ഇത് നശിച്ചു പോകുന്നത് ആയി കാണാറുണ്ട്. നല്ല രീതിയിൽ വളം ലഭിക്കാത്തത് കൊണ്ടാണ് ഇങ്ങനെ സംഭവിക്കുന്നത്.

മഴവെള്ളം കൂടി കഴിഞ്ഞാൽ ചെടി ചീഞ്ഞു പോകാറുണ്ട്.3 ഗ്രാം യൂറിയ ഒരു ലിറ്റർ വെള്ളത്തിൽ ഇടുക. ശേഷം ഒരു നുള്ള് npk കൂടി ഇടുക. അതിന് ശേഷം അത്‌ ഒന്നു ചെടിയിൽ സ്പ്രേ ചെയ്തു കൊടുക്കുക.15 ദിവസം കൂടുമ്പോൾ ഇത് ചെയ്യുക. മഴക്കാല സമയത്ത് മഴയില്ലാത്ത സമയം നോക്കി വേണം ഇത് ചെയ്യാൻ.ഇത് ചെയ്യുമ്പോൾ ചെടി നന്നായി വളരും.

ഇതോടെ ഒരുപാട് ശിഖരങ്ങൾ വന്നു കൂടുതൽ പൂവിടാൻ ചെടി പ്രാപ്തി നേടും.മഴക്കാലസമയത്ത് ചെടിയിൽ പൂക്കൾ ഇല്ലങ്കിൽ വിഷമിക്കണ്ട ആവിശ്യം ഇല്ല. ഈ സമയത്ത് ചെടിയെ നന്നായി വളരാൻ വിടുക ആണ് ചെയ്യേണ്ടത്.ചെടി വളരാൻ ഏറ്റവും ആവിശ്യം നൈട്രജൻ ആണ്. അത്‌ ഈ വളത്തിൽ അടങ്ങിട്ടുണ്ട്.മഴയ്ക്ക് ശേഷം ചെടി നന്നായി പൂവിടാൻ തുടങ്ങും. കൂടുതൽ വിവരങ്ങൾക്കു വേണ്ടി വീഡിയോ കാണാം.

Leave a Reply