പ്രധാനമന്ത്രി കിസാൻ സമ്മാൻനിധി അവസാന ഗഡു ആയ 2000 രൂപ അക്കൗണ്ടുകളിലേക്ക് എത്തിച്ചേരുന്നു എന്ന അറിയിപ്പുകൾ ഇതിനോടകം തന്നെ കിസാൻ സമ്മാൻ നിധി അംഗങ്ങൾ ആയിട്ടുള്ളവരുടെ ഫോണുകളിൽ മെസേജുകൾ ആയി എത്തിയിട്ടുണ്ടാകും.കൃഷി ഭൂമി രണ്ടര ഹെക്ടറിൽ താഴെ ഉള്ള ചെറുകിട നാമമാത്രമായ എല്ലാ കർഷകർക്കും ലഭിക്കുന്ന കിസാൻ സമ്മാൻ നിധിയുടെ സഹായം ലഭിക്കുന്നതാണ്. സാധാരണ കർഷകർക്ക് വളരെ അധികം ഉപകാരപ്രദമായ ഒരു പദ്ധതി ആണ് കിസാൻ സമ്മാൻ നിധി.പശു,ആട്,കോഴി തുടങ്ങിയവ ചെറിയ രീതിയിൽ കൃഷി ചെയ്യുന്ന കർഷകർക്ക് വരെ ഈ പദ്ധതിയുടെ ഗുണഫലം ലഭിക്കുന്നുണ്ട്.
കുറഞ്ഞ സ്ഥല പരിമിതി എന്ന വ്യവസ്ഥ കേന്ദ്ര സർക്കാർ മാറ്റിയിട്ടുള്ളതിനാൽ നിരവധി കർഷകർക്ക് ആണ് ഈ ആനുകൂല്യം കൃഷിഭവൻ മുഖേനയുള്ള അപേക്ഷ വഴി അധികമായി ലഭിക്കുന്നത്.2020 വർഷത്തെ അവസാന ഗഡു ആയ 2000 രൂപ കൂടി ലഭിക്കുന്നതോടെ ഈ വർഷത്തെ തുകയായ 6000 രൂപ പൂർത്തിയാകുന്നതാണ്.ഡിസംബർ മുതൽ മാർച്ച് വരെ ഉള്ള സയത്ത് ആദ്യ ഗഡു വിതാരണവും,കോവിഡ് ലോക്ക്ടൗൺ കാലത്തിൽ അതായത് മാർച്ച് ഏപ്രിൽ മാസത്തിൽ രണ്ടാം ഗഡുവിന്റെ വിതരണം,അതിനു ശേഷം ഇപ്പൊൾ മൂന്നാം ഗഡുവിന്റെ വിതരണം കൂടി നടക്കുന്നതോടെ ആണ് ഈ വർഷത്തെ സഹായ ധനം പൂർത്തി ആകുന്നതാണ്.
സാധാരണ ഗതിയിൽ 4 മാസത്തിൽ ഒരിക്കൽ ആണ് ആനുകുല്യ വിതരണം നടക്കുന്നത് എങ്കിലും,നാല് മാസം അടങ്ങുന്ന ടെർമിന്റെ ആദ്യ മാസങ്ങളിൽ തന്നെ തുക വിതരണം ആരംഭിക്കുന്നതാണ് സാധാരണ രീതി.ആഗസ്റ്റ്,സെപ്റ്റംബർ,ഒക്ടോബർ,നവംബർ മാസങ്ങളിലെ ഗഡു ആകും ഇപ്പോൾ ലഭ്യമാകുക.പ്രധാനമന്ത്രി കിസാൻ സമ്മാൻ നിധി സംബന്ധമായ കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.നിങ്ങളുടെ വിലയേറിയ നിർദേശങ്ങൾക്കൊപ്പം തന്നെ നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങളും കമന്റിൽ പ്രതീക്ഷിക്കുന്നു.
