ആധാർ കാർഡ് ഉണ്ടെങ്കിൽ ഇത്‌ വേഗം ചെയ്യുക.

നമ്മുടെ ഈ കാലഘട്ടത്തിൽ ആധാർ കാർഡ് ഇല്ലാത്തവർ വളരെ ചുരുക്കമായിരിക്കും. എല്ലാവരും ആധാർ കാർഡ് ഉപയോഗിക്കുന്നവരായിരിക്കും. ഏതൊരു കാര്യത്തിനും അത്യാവശ്യമായി ഒന്നുതന്നെയാണ് ആധാർകാർഡ് എന്ന് എല്ലാവർക്കുമറിയാം. ഇപ്പോൾ എവിടെ ചെന്നാലും ആദ്യം ചോദിക്കുന്നതും ആധാർകാർഡ് തന്നെയായിരിക്കും. ആധാർ കാർഡ് കൈവശം ഉള്ള എല്ലാ ആളുകളും ശ്രദ്ധിക്കേണ്ട പ്രധാനപ്പെട്ട ചില കാര്യങ്ങളെ പറ്റിയാണ് പറയുന്നത്. കാർഡുള്ളവർക്ക് സേവനങ്ങളും മറ്റും യാതൊരു തടസ്സവും കൂടാതെ ലഭിക്കണമെങ്കിൽ ഈ കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതാണ്.

ആദ്യം ചെയ്യേണ്ടത് ആധാർ കാർഡ് മൊബൈൽ ലിങ്ക് ചെയ്യുക എന്നതാണ്. പല ആനുകൂല്യങ്ങളും ലഭ്യമാകുന്ന സമയത്ത് ആധാർ കാർഡ് ലിങ്ക് ചെയ്യുമ്പോൾ ഇപ്പോൾ എല്ലായിടത്തും ഓടിടി ആവശ്യപ്പെടാറുണ്ട്. അതുകൊണ്ടു തന്നെ മൊബൈലുമായി ലിങ്ക് ചെയ്യേണ്ടത് അത്യാവശ്യമാണ്. ആധാർ കാർഡ് ലിങ്ക് ചെയ്ത മൊബൈൽ നമ്പറിലേക്ക് തന്നെയാണ് ഓടിടി വെരിഫിക്കേഷൻ നടത്തിയാൽ മാത്രമാണ് ആ പ്രക്രിയ പൂർത്തിയാക്കുക. മൊബൈൽ നമ്പർ ആധാർ കാർഡുമായി ലിങ്ക് ചെയ്താൽ മാത്രമേ ഈ പ്രക്രിയ നടത്താൻ സാധിക്കൂ. കിസാൻ സമ്മാൻ നിധി പദ്ധതി പ്രകാരം ഉള്ള ആനുകൂല്യങ്ങൾ ലഭിക്കുമ്പോഴും ഓടിടി വെരിഫിക്കേഷൻ ഇപ്പോൾ അത്യാവശ്യമാണ്. അതുകൊണ്ടു തന്നെ ഇതുവരെയും മൊബൈൽ നമ്പർ ആധാർ കാർഡ് ലിങ്ക് ചെയ്യാത്ത ആളുകൾ ഉണ്ടെങ്കിൽ അത് എത്രയും പെട്ടെന്ന് ചെയ്യുകയാണ് വേണ്ടത്.

ആധാർ കാർഡും പാൻ കാർഡും തമ്മിൽ ബന്ധിപ്പിക്കുകയാണ് അടുത്തതായി വേണ്ടത്. പാൻ കാർഡ് ഉപയോഗിച്ച് കൊണ്ടുള്ള ബാങ്കിംഗ് സേവനങ്ങൾ മുടങ്ങാതെ ലഭിക്കണമെന്ന് ഉണ്ടെങ്കിലും ആധാർ കാർഡ് പാൻ കാർഡുമായി ബന്ധിപ്പിക്കുന്നതിന് ആവശ്യമാണ്. അല്ലെങ്കിൽ പാൻകാർഡ് അസാധുവായി തീരുന്നതിനും അതോടൊപ്പം പല ബാങ്കിംഗ് സേവനങ്ങളും ഉടനെ പോകുന്നതിന് കാരണമാകും. ഇത് കൂടാതെ അക്കൗണ്ട് മൊബൈൽ നമ്പർ ബന്ധിപ്പിക്കാനും മറക്കരുത്. ഇങ്ങനെ ചെയ്യുമ്പോൾ മാത്രമേ ബാങ്ക് ഇടപാടുകൾ സംബന്ധിച്ചുള്ള മെസ്സേജുകളും മറ്റും മൊബൈലിലേക്ക് വരികയുള്ളൂ..

Leave a Reply