എല്ലാവരും ബാങ്ക് അക്കൗണ്ടുകൾ ഉള്ളവരായിരിക്കും.മാത്രമല്ല ഫോണിലും ബാങ്ക് അക്കൗണ്ടുകൾ സൂക്ഷിക്കുന്ന ആളുകൾ ആയിരിക്കും. ഒട്ടുമിക്ക ആളുകളും ഫെഡറൽ ബാങ്കിൽ ആയിരിക്കും അക്കൗണ്ട് എടുക്കുന്നത്. ഇപ്പോൾ ഫെഡറൽ ബാങ്ക് അക്കൗണ്ട് എടുത്ത് ഉടമകൾക്ക് ഒരു വലിയ സന്തോഷവാർത്തയാണ് ലഭിക്കുന്നത്. ബാങ്കിൻറെ വക രണ്ട് സേവനങ്ങൾ സ്വന്തമാക്കാൻ സാധിക്കുന്നു എന്നതാണ് ഈ പുതിയ സന്തോഷവാർത്ത.കോവിഡ് പ്രശ്നം മുൻനിർത്തിയാണ് ഈ സന്തോഷവാർത്ത ആളുകളിലേക്ക് എത്തുന്നത്.
ബാങ്ക് എല്ലാ ഇടപാടുകളും ഓൺലൈനായാണ് ഇപ്പോൾ നടത്തുന്നത്. രണ്ട് സേവനങ്ങളാണ് ഫെഡറൽ ബാങ്ക് അവരുടെ ഉപഭോക്താക്കൾക്കായി വച്ച് നീട്ടുന്നത്. ഒന്ന് സ്വാഗതം പോർട്ട് എന്നും പിന്നീടുള്ളത് ഫെഡറൽ ബാങ്ക് ഈ പോയിൻറ് എന്നിവയുമാണ്. ഇതിലെ പോർട്ടൽ എന്ന സംവിധാനം വഴി ക്യൂ നിൽക്കാതെ ബാങ്കിൽ സന്ദർശിക്കുന്നവർക്ക് നേരത്തെ ബുക്ക് ചെയ്യാനുള്ള സൗകര്യം ഉണ്ട്. അതുകൊണ്ട് തന്നെ ഒരുപാട് നേരം ബാങ്കിന് മുൻപ് പൊയി നിൽക്കേണ്ട ആവശ്യമില്ല. അക്കൗണ്ട് ഇല്ലാത്തവർക്കും ഉള്ളവർക്കും ഇനി അക്കൗണ്ട് എടുക്കാനും താല്പര്യം ഉള്ളവർക്ക് ഒക്കെ ഇതുവഴി അപ്പോയ്മെൻറ് ബുക്ക് ചെയ്യാൻ സാധിക്കുന്നതാണ്.
സ്ഥലവും തീയതിയും ഒക്കെ രേഖപ്പെടുത്തുന്നത് കൊണ്ട്, ആ സമയത്ത് മാത്രം അവിടേക്ക് എത്തിച്ചേർന്നാൽ മതി. ബാങ്ക് വഴി ലഭിക്കുന്ന സേവനങ്ങൾ ഓൺലൈനായി ഉള്ള സേവനങ്ങൾ ആണ്. അതായത് എടിഎം കാർഡിന് അപേക്ഷിക്കാം ചെക്ക് ബുക്കിന് അപേക്ഷിക്കാം, സ്വർണ്ണത്തിൻറെ പണയം പുതുക്കി വയ്ക്കാം ഇങ്ങനെയുള്ള പല സേവനങ്ങളും ഓൺലൈൻ വഴി ലഭ്യമാണ്. ഈ ഒരു സാഹചര്യത്തിൽ ഇത് വലിയൊരു സഹായമാണ്.
പല ആളുകളും ഒരുപാട് സമയമാണ് ബാങ്കിൽ പോകാനായി ചിലവഴിക്കുന്നത്.കൂടുതൽ ആളുകളും ക്യൂവിൽ മറ്റും നിൽക്കുന്നത് കൊണ്ട് ചിലർക്ക് അസുഖങ്ങളും മറ്റും ഉണ്ടാവാനുള്ള സാധ്യതയും വളരെ കൂടുതലാണ്. അങ്ങനെയുള്ള ആളുകൾക്കും ഇത് സഹായകരമായ ഒരു അറിവായിരിക്കും എന്നുള്ളത് തീർച്ചയാണ്.