ലോകത്തെ ഏറ്റവും ചിലവേറിയ താമസസ്ഥലം ബെക്കിങ്ഹാം പാലസ് ആണ്.രണ്ടാമത്തേത് ഏതെന്നു ചോദിച്ചാൽ നമ്മുടെ ഇന്ത്യയിൽ ഉള്ള ഒരു വീട് ആണ്.ഇന്ത്യ മഹാരാജ്യത്തിലെ ഏറ്റവും വലിയ ധനികൾ ആയ മുകേഷ് അംബാനിയുടെ വീട് ആയ “ആന്റലിയ” ആണ് ലോകത്തിലെ ഏറ്റവും ചിലവേറിയ രണ്ടാമത്തെ താമസ സ്ഥലം.എന്നാൽ സ്വകാര്യ താമസ സ്ഥലം എന്ന പട്ടികയിൽ ലോകത്തിലെ തന്നെ ഏറ്റവും ചിലവേറിയ വീട് അല്ലെങ്കിൽ താമസസ്ഥലം മുംബൈയിലുള്ള “ആന്റലിയ” എന്ന മുകേഷ് അംബാനിയുടെ വീട് തന്നെ ആണ്. 27 നിലകളുള്ള, 4 ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തൃതി ഉള്ള “ആന്റലിയ” സ്ഥിതി ചെയ്യുന്നത് മുംബൈയിലെ അൾട്ടമോണ്ട് റോഡിലാണ്.
1.12 ഏക്കർ വിസ്തൃതി ഉള്ള സ്ഥലത്ത് സ്ഥിതി ചെയ്യുന്ന വീട് ആണ് ആന്റലിയ.അറ്റ്ലാന്റിക് സമുദ്രത്തിൽ ഉണ്ടായിരുന്ന പിന്നീട് കാണാതായി ഒരു ദ്വീപിന്റെ പേര് ആണ് മുകേഷ് അംബാനി തന്റെ വീടിനും നൽകിയിരിക്കുന്നത്.പത്തുനാലായിരം കോടി രൂപ മുടക്കി ആണ് ഈ വീട് നിർമിച്ചിരിക്കുന്നത്.22.3 ബില്യൺ യു എസ് ഡോളർ സമ്പത്ത് ഉള്ള വ്യക്തി ആണ് മുകേഷ് അംബാനി അത് കൊണ്ട് തന്നെ 14000 കൂടി രൂപ വില വരുന്ന വീട് ഒരിക്കലും അധികമാകില്ല എന്നാണ് മറ്റൊരു പക്ഷം.27 നിലകൾ ഉള്ള,173 മീറ്റർ ഉയരം ഉള്ള,നാൾ ലക്ഷം സ്‌ക്വയർ ഫീറ്റ് വിസ്തീർണം ഉള്ള ഈ വീട്ടിൽ 3 ഹെലിപ്പാഡുകളും,168 കാർ ഗാരേജുകളും ഉണ്ട്.
വീടിന്റെ താഴെ നിന്നും ആദ്യത്തെ 4 നിലകളിൽ 168 കാർ ഗാരേജുകൾ ആണ് സ്ഥിതി ചെയ്യുന്നത്.കൂടാതെ ഗാർഡനുകൾ,സ്വിമ്മിങ് പൂളുകൾ,ഐസ് ക്രീം പാർലറുകൾ.ഒരു ക്ഷേത്രം,ഒരേ സമയം 50 ആളുകൾക്ക് കാണാൻ സാധിക്കുന്ന തീയറ്റർ എന്നിവയടക്കം ഈ വീട്ടിൽ സജ്ജീകരിച്ചിട്ടുണ്ട്.ഇതൊന്നും കൂടാതെ വീടിന്റെ 21 നിലകളിൽ പോകാനായി 21 സൂപ്പർഫാസ്റ്റ് ലിഫ്റ്റുകളും ആന്റലിയ എന്ന വീട്ടിൽ സജ്ജീകരിച്ചിട്ട്ണ്ട്.സാധരണ 60 നില ഉയരം ഉള്ള കെട്ടിടത്തിന്റെ ഉയരം ആണ് 21 നിലകളിൽ ഉള്ള ഈ വീടിനുള്ളത്.സാധാരണ ഉള്ള ഓരോ നിലകളെ കാൽ ഉയരത്തിൽ നിര്മിക്കപ്പെട്ടവ ആയതിനാൽ ആണ് ഇത്രയും ഉയരം ഉള്ളത്.
ഒരു മാസം 70 ലക്ഷം രൂപ മുതൽ ഒരു കോടി രൂപ വരെ ആണ് ആന്റലിയയിൽ നിന്നും കറന്റ് ബിൽ ആയി അടക്കുന്നത്.വീടിന്റെ പരിപാലനത്തിനും മറ്റുമായി 500 ഇൽ അധികം വരുന്ന തൊഴിലാളികൾ ഇവിടെ ജോലി ചെയ്യുന്നു.കഴിഞ്ഞിട്ടില്ല ഈ വീടിന്റെ വിശേഷങ്ങൾ.കൂടുതൽ വിവരങ്ങൾ മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പറഞ്ഞു തരും.അതിനാൽ പൂർണമായി കാണാൻ മറക്കാതിരിക്കുക.രസകരം ആയ ഈ വിവരം എല്ലാവരിലേക്കും എത്തിക്കാൻ ശ്രദ്ധിക്കുക.
