1 മുതൽ 2 മില്ലി മീറ്റർ കനവും 10 സെന്റിമീറ്റർ മാത്രം നീളവും ഉള്ള ജീവി

വ്യത്യസ്‌തത ജീവജാലങ്ങൾ കൊണ്ട് സമ്പുഷ്ടമാണ് ഈ ഭൂമി.അതിനാൽ തന്നെ വ്യത്യസ്ത കൊണ്ട് നമ്മളെ അത്ഭുതപ്പെടുത്തുന്ന ജീവികളും ഈ ഭൂലോകത്ത് നിരവധി ആണ്.ഒരു ജീവിക്കുള്ളിൽ കടന്ന് കൂടി,ആ ജീവിയിൽ വളർന്നു,ആ ജീവിയെ ആത്മഹത്യക്ക് പ്രേരിപ്പിച്ച് പുറത്ത് കടക്കാൻ കഴിവുള്ള ഒരു ജീവി ഈ ഭൂമിയിൽ ജീവിക്കുന്നു എന്ന് എന്ന് പറഞ്ഞാൽ വിശ്വസിക്കാൻ അൽപ്പം പ്രയാസം കാണും എന്നത് സംശയം ഇല്ലാത്ത വസ്തുത ആണ്. ഇന്ന് ഭൂമിയിൽ ഉള്ളതിൽ വെച്ച് ഏറ്റവും ഭയപ്പെടുത്തുന്ന ഈ ജീവി ഒരു വിരയാണ്.എന്നാൽ മനുഷ്യർ അടങ്ങുന്ന വലിയ ജീവജാലങ്ങൾക്ക് ഈ വിരകൾ ഭീഷണിയല്ല എന്നത് ആശ്വാസം നൽകുന്ന വസ്തുത ആണ്.

ഒരു പരാഗം ആയി വളരുകയും,തുടർന്ന് ആതിഥേയ ജീവിയുടെ മനസിനെ നിയന്ത്രിച്ച് വെള്ളത്തിൽ ചാടിച്ച് കൊന്നു പുറത്ത് കടക്കുക എന്നതാണ് മേൽപ്പറഞ്ഞ വിരയുടെ രീതി.ഷഡ്പദങ്ങളിലും ചെറു ജീവികളിലും ആണ് ഈ വിര ജീവിക്കുന്നത്. തലയും വാലുമൊന്നുമില്ലാതെ വളരെ നേർത്ത ലോഹ നൂൽ പോലെ കാണപ്പെടുന്ന ഈ വിരകളുടെ നിറം കറുപ്പോ ,ബ്രൗണോ ആയിരിക്കും.സാധാരണ കാണപ്പെടുന്നത് ഒന്ന് മുതൽ 2 മില്ലി മീറ്റർ കനവും 10 സെന്റിമീറ്റർ വരെ നീളവും ഉള്ള വിരകളെ ആണ്.മീറ്ററുകൾ നീളം ഉള്ള വിരകളെയും അപൂർവമായി കണ്ടെത്തിയിട്ടുണ്ട്.

“ഹോഴ്സ് ഹെയർ വേർമ്” അഥവാ കുതിര റോമാ വിര എന്ന പേര് ഇവക്ക് ലഭിച്ചത് യുറോപ്പിയൻ കുതിരപ്പന്തികളിലെ വെള്ളത്തൊട്ടികളിൽ ഇവയെ കണ്ടതിനാൽ ആണ്.ഗോർഡിയൻ വേർമ് എന്നും വിളിക്കപ്പെടുന്ന ഈ വിരകളെ ഗോർഡിയെസ് എന്ന വിളിപ്പേരുള്ള നെമറ്റ്രോമോർഫ വിഭാഗത്തിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.ഈ ജീവിയുടെ കൂടുതൽ വിശേഷങ്ങൾ കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താവുന്നതാണ്. വളരെ രസകരം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.

Leave a Reply