പച്ചക്കറികളിലെ വെള്ളീച്ച ശല്യം ഒഴിവാക്കാണോ

പച്ചക്കറി കൃഷി ചെയ്യുന്ന പലർക്കും നേരിടേണ്ടി വരുന്ന ഒരു പ്രശ്നം ആണ് വെള്ളീച്ച.വഴുതന,തക്കാളി,പച്ചമുളക് എന്നിവക്കാണ് പ്രധാനമായും വെള്ളീച്ച മൂലം നാശം ഉണ്ടാകുന്നത്.ഇവയൊക്കെ ജൈവമായ രീതിയിൽ എങ്ങനെ പ്രതിരോധിക്കാം എന്ന് നോക്കാം.ഇതിനുള്ള ഏറ്റവും നല്ല മാർഗം “യെല്ലോ ട്രാപ്” ആണ്.രണ്ട് വശത്തും പശ ഉള്ള മഞ്ഞ നിറത്തിൽ ഉള്ള ഒരു പേപ്പർ ഷീറ്റ് ആണ് ഇതിനായി ഉപയോഗിക്കുക.സാധാരണ കടകളിൽ ഒക്കെ തന്നെ ഇവ വാങ്ങാൻ കിട്ടുന്നതാണ്.കൂടുതൽ ചെടികളുടെയും പൂക്കൾ മഞ്ഞ നിറം ആയത് കൊണ്ട് തന്നെ പ്രാണികളെ വളരെ പെട്ടെന്ന് ആകർഷിക്കുന്ന നിറം ആണ് മഞ്ഞ.അതിനാൽ പശയുള്ള ഈ പേപ്പറിൽ വന്നു പറ്റി പിടിച്ച് ഇരിക്കുന്നതാണ്.

വളക്കടകളിൽ വാങ്ങാൻ ലഭിക്കുന്ന ഈ ഷീറ്റുകൾ വീട്ടിൽ തന്നെ ഉണ്ടാക്കാനും സാധിക്കുന്നവയാണ്.ഒരു കാർഡ്ബോര്ഡില് മഞ്ഞ നിറത്തിൽ ഉള്ള ഇൻസുലേഷൻ ടേപ്പുകൾ ഒട്ടിച്ച ശേഷം ആവണക്കെണ്ണ,അല്ലെങ്കിൽ ഗ്രീസ് പോലുള്ള കട്ടി ദ്രാവകങ്ങൾ തേച്ച് വെച്ചാൽ വെള്ളിച്ച പോലുള്ള പ്രാണികളെ ഇല്ലാതാക്കാൻ അത് സഹായകം ആണ്.രണ്ടു ദിവസം കൂടുമ്പോൾ വൃത്തിയാക്കി കൊടുക്കുക.വെള്ളീച്ച ശല്യം ഉണ്ട് എന്ന് തോനുന്ന കൃഷിയുടെ അടുത്തുള്ള സ്ഥലങ്ങളിൽ ഇവ കെട്ടി തൂക്കി ഇടുകയോ മറ്റേതെങ്കിലും വിധത്തിൽ സ്ഥാപിക്കുകയോ ചെയ്താണ് വെള്ളീച്ച ശല്യം ഒഴിവാക്കേണ്ടത്.

പച്ചമുളകിന്റെയും,മറ്റു പച്ചക്കറികളുടെയും കുരുടിപ്പ് രോഗത്തിന് ഏറ്റവും ഫലപ്രദമായി പ്രതിരോധിക്കാൻ ചെയ്യേണ്ടത് വെളീച്ചയെ തുരത്തുക എന്നതാണ്.അതിനായി ഈ മഞ്ഞ പേപ്പർ ഷീറ്റുകളിൽ തയ്യാറാക്കപ്പെട്ട കെണികൾ ആണ് ഏറ്റവും ഉത്തമം.തുടർന്ന് ചെയ്യേണ്ട കാര്യങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.വിലയേറിയ അഭിപ്രായങ്ങൾ,നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ എന്നിവ കമന്റിൽ പ്രതീക്ഷിക്കുന്നു.കൂടാതെ കൃഷിയെ ഇഷ്ട്ടപെടുന്ന നിങ്ങളുടെ കൂട്ടുകാരിലേക്കും ഈ വിവരം എത്തിക്കാൻ മറക്കാതിരിക്കുക.

Leave a Reply