ഒരു വലിയ കുളം,കുളത്തിൽ നിറയെ മൽസ്യങ്ങൾ,കുളത്തിന് നടുക്ക് ഒരു കപ്പൽ,എന്നാൽ ഈ കപ്പൽ സാധാരണ പോലെ യാത്ര കഴിഞ്ഞു നങ്കൂരം ഇട്ടിരിക്കുന്നതല്ല മറിച്ച് ഒരു കുടുംബം താമസിക്കുന്ന വീട് ആണ്.കപ്പലിന്റെ ആകൃതിയിൽ നിർമിച്ചിരിക്കുന്ന ഒരു വീടിന്റെ വിശേഷങ്ങൾ ആണ് ഇവിടെ പറയുന്നത്.വർണ്ണമൽസ്യങ്ങളുടെ കൃഷി ചെയ്യുന്ന ഒരു കർഷക കുടുംബത്തിന്റേതാണ് എസ്റ്റേറ്റിന് നടുവിലായി നിർമിച്ചിരിക്കുന്ന ഈ വീട്.എന്നാൽ ഈ വീടിന്റെ ആശ്ചര്യപ്പെടുത്തുന്ന വസ്തുത എന്തെന്നാൽ 30 വര്ഷം മുൻപ് നിർമിക്കപ്പെട്ട വീട് ആണ് ഇത് എന്നത് തന്നെ ആണ്.
വയനാട് മുന്നണകുഴിയിൽ രവിച്ചേട്ടൻ ആണ് ഈ കപ്പൽ വീടിന്റെ ഉടമ.അദ്ദേഹത്തിന്റെ മകനായ കായികാധ്യാപകനായ രജീഷ് മൽസ്യകൃഷിയിൽ അദ്ദേഹത്തിനൊപ്പം നിൽക്കുന്നു. 30 വര്ഷം മുൻപുള്ള ഈ വിപ്ലവകരമായ ആശയത്തിന്റെ കൂടുതൽ വിശേഷങ്ങൾ അറിയാം.വീടിന് ഉള്ളിലേക്ക് കയറിപ്പോകുന്നത് പോലും കപ്പലിലേക്ക് കയറുന്ന ലോഞ്ചിന്റെ രൂപത്തിൽ ആണ്.അതിനാൽ തന്നെ വീടിന്റെ മുറ്റത്ത് വാഹനം കയറ്റാൻ സാധിക്കുന്നതല്ല.ഏകദേശം നാല് അടിയിലാണ് താഴ്ച ഉള്ള കുളത്തിൽ ആണ് കപ്പൽ വീട് സ്ഥിതി ചെയ്യുന്നത്.അലങ്കാര മൽസ്യങ്ങൾക്കൊപ്പം ഭക്ഷ്യ മത്സ്യങ്ങളും ഈ കപ്പൽ വീടിന്റെ ചുറ്റുവട്ടത്തിൽ ഉള്ള കുളങ്ങളിൽ വളർത്തുന്നുണ്ട്.
ഈ വീടിന്റെ വിശേഷങ്ങൾ കണ്ടു തന്നെ മനസ്സിലാക്കേണ്ടതാണ്.താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ വീടിന്റെ പൂർണമായ വിശേഷങ്ങൾ ലഭ്യമാണ്.താഴെ നൽകിയിരിക്കുന്ന വീഡിയോ കണ്ടു പൂർണമായും മനസിലാക്കുക.നിങ്ങൾക്കുണ്ടാകുന്ന സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റ് ബോക്സിൽ അറിയിക്കാൻ ഓർക്കുക.വളരെ രസകരമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കാൻ പ്രത്യേകം ഓർക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
