ഈ കോവിഡ് കാലത്തു ജോലി നഷ്ടമായവരും നല്ലൊരു ജോലിക്കായി കാത്തിരിക്കുന്നവരും നിരവധിയാണ്. വെറും നാലാം ക്ലാസ്സ് പാസായവർക്ക് തൊഴിൽ ലഭിക്കുന്ന ഒരു തൊഴിൽ മേഖലയുടെ വിശദാംശങ്ങളാണ് ഇനി വിശദമാക്കുന്നത്. കാപ്റ്റി കൺറ്റോൺമെൻറ് ബോർഡ് അവരുടെ ഔദ്യോഗിക വെബ്‌സെറ്റിൽ തൊഴിലിനായുള്ള റിക്രൂട്മെന്റ് വിജ്ഞാപനം അറിയിച്ചിട്ടുണ്ട്. യോഗ്യതയുള്ളവരായ ഉദ്യോഗാർത്ഥികളിൽ നിന്നും അപേക്ഷകൾ ക്ഷണിച്ചിട്ടുണ്ട്.
അസിസ്റ്റന്റ്റ് ടീച്ചർ, സഫാരി കർമ്മചാരി, മെയിൽ വാർഡ് സെർവെൻറ് എന്നീ തസ്‌തകയിലേക്ക് 5 ഒഴിവുകളിലേക്കാണ് അപേക്ഷകൾ ക്ഷണിച്ചിട്ടുള്ളത്. ഓൺലൈനായിട്ടാണ് അപേക്ഷകൾ നൽകേണ്ടത്. ഈ തസ്‌തകകളിലേക്ക് അപേക്ഷിക്കേണ്ട അവസാന തീയതി 2021 ഓഗസ്ത് മാസം 31 വരെയാണ്. അസിസ്റ്റന്റ്റ് ടീച്ചർ തസ്തികയിലേക്ക് ഒരു ഒഴിവാണുള്ളത്. ഈ തൊഴിലിനായി നിശ്ചയിച്ചിട്ടുള്ള ശമ്പളം 29200 രൂപ മുതൽ 92300 രൂപയോളമാണ്.
18 വയസ് മുതൽ 25 വയസ് വരെയാണ് ഈ തൊഴിൽ മേഖലയിലേക്ക് അപേക്ഷിക്കേണ്ട ഉദ്യോഗാർഥികളുടെ പ്രായപരിധി. സർക്കാർ അംഗീകൃത സ്ഥാപനങ്ങളിൽ നിന്നും ടീച്ചർ എലിജിബിലിറ്റി ടെസ്റ്റ്, പാസായ ഉദ്യോഗാർത്ഥികൾക്കായിരിക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ സാധിക്കുക. സഫാരി കർമചാരി തസ്കയിൽ 3 ഒഴിവുകളാണ് രേഖപ്പെടുത്തിയിട്ടുള്ളത്. ഈ തസ്‍കയിലേക്ക് നിശ്ചയിച്ചിട്ടുള്ള ശമ്പളം 15000 മുതൽ 47600 രൂപ വരെയാണ്.
18 വയസ് മുതൽ 28 വയസ് വരെയുള്ള ഉദ്യോഗാർത്ഥികൾക്കായിരിക്കും ഈ തസ്തികയിലേക്ക് അപേക്ഷിക്കാൻ കഴിയുക. കൂടുതൽ വിശദമായിട്ടുള്ള അറിവിലേക്കായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോയുടെ ഡിസ്‌ക്രിപ്‌ഷനിൽ നൽകിയിട്ടുള്ള ലിങ്കിൽ കയറി വിശദമായി മനസിലാക്കിയ ശേഷം അർഹരായ ഉദ്യോഗാർത്ഥികൾക്ക് അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്.അപേക്ഷകൾ നൽകുന്നതിനായി 20 രൂപയാണ് ഫീസായി നൽകേണ്ടത്.
