പഴയ പെട്രോൾ ബൈക്കിനെ ഇലക്ട്രിക്ക് ബൈക്കാക്കി മാറ്റാം അതും 4 ഗിയറുകളോട് കൂടി

ദിനംപ്രതി വർദ്ധിച്ചുവരുന്ന പെട്രോളിന്റെയും, ഡീസലിന്റെയും വില സാധാരണക്കാർക്ക് താങ്ങാവുന്നതിലും അപ്പുറമാണ്. എന്നാൽ ദിനം പ്രതിയുള്ള ഈ വർധന ഇലക്ട്രിക് ബൈക്കുകളുടെ പ്രാധാന്യം വർധിപ്പിക്കുകയാണ് ചെയ്യുന്നത്. പലരും ഇലക്ട്രിക് വാഹനങ്ങൾ സ്വന്തമാക്കാനുള്ള വഴികളാണ് തിരഞ്ഞു കൊണ്ടിരിക്കുന്നത്. എന്നാൽ പഴയ പെട്രോൾ ബൈക്കിനെ ഇലക്ട്രിക് ബൈക്കാക്കി മാറ്റിയിരിക്കു കയാണ് തേജസ് ശാലിൻ എന്നിവർ. എന്നാൽ ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുന്നത് കൊണ്ട് തന്നെ വായു മലിനീകരണം ഇല്ലാതാക്കുകയും ഇന്ധനം ലാഭിക്കുകയും ചെയ്യുന്നു.

ആയതിനാൽ തന്നെ നാല് ഗിയറുകൾ സജ്ജീകരിച്ചിട്ടുള്ള ഈ ബൈക്കി ന് ഏറെ പ്രത്യേകതകളുമുണ്ട്. എന്നാൽ ഇന്നത്തെ പോസ്റ്റിലൂടെ എങ്ങനെയാണ് ഒരു പഴയ പെട്രോൾ ബൈക്കിനെ ഇലക്ട്രിക് ബൈക്ക് ആക്കി മാറ്റിയത് എന്ന് നോക്കാം. ഇതിൽ പ്രധാനമായും അവർ കാണിച്ചു തരുന്നത് വളരെ കുറഞ്ഞ ചിലവിൽ പ്രകൃതിക്ക് അനുയോജ്യമായ രീതിയിൽ ഗിയർ ഉപയോഗിച്ചുകൊണ്ട് ഒരു ബൈക്ക് എങ്ങനെയാണ് നിർമ്മിക്കുന്നത് എന്നാണ് ഇവർ നമുക്കായി കാണിച്ചുതരുന്നത്.

അത് മാത്രമല്ല ഏകദേശം ആറു മാസത്തോളം സമയം എടുത്തിട്ടാണ് ഇങ്ങനെ ഒരു ബൈക്ക് നിർമ്മിച്ചെടുത്തത്‌. അത്യാവശ്യം രണ്ടു പേർക്ക് സഞ്ചരിക്കാവുന്ന നല്ല സ്പീഡ് ലഭിക്കുന്ന രീതിയിലാണ് ഈ ബൈക്ക് രൂപ കൽപ്പന ചെയ്തെടുത്തത്. ഒരു സ്ട്രീറ്റ് ബൈക്ക് ഉപയോഗിച്ചുകൊണ്ടാണ് നിർമാണം തുടങ്ങാൻ ഇവർ ഉദ്ദേശിച്ചത്. ഇങ്ങനെ ഒരു ബൈക്ക് നിർമിക്കാനുള്ള പ്രധാന കാരണം എന്നുവച്ചാൽ ടൗണിലൂടെ ഒക്കെ നല്ല സ്പീഡിൽ സഞ്ചരിക്കുന്നതിനും 35 ഡിഗ്രി സ്ലോപ്പ് ലോഡ് വെച്ച് കയറാൻ സാധിക്കുകയും ചെയ്യുന്നു എന്നതുമാണ്.

എന്നാൽ ഇതിനാവശ്യമായ ഒരു ബൈക്ക് തിരഞ്ഞെടുക്കുമ്പോൾ അവരുടെ മനസ്സിലുണ്ടായിരുന്ന ഒരു ബൈക്കിൻറെ ഷേപ്പ് അനുയോജ്യമായ രീതിയിൽ ഉണ്ടായിരുന്നില്ല. അതുകൊണ്ടുതന്നെ ആ ബൈക്കിനെ അനുയോജ്യമായ രീതിയിൽ കൺവേർട്ട് ചെയ്ത് എടുക്കുകയാണ് അവർ ചെയ്തത്. ആദ്യം ബൈക്കിൻറെ നിർമ്മാണം ആരംഭിച്ചത് ഒരു ബജാജ് ബോക്സർ എടുത്ത ശേഷം അതിൻ്റെ ഗിയർ ബോക്സും ഫ്രെയിമും എടുത്തു കൊണ്ടാണ്. അതിനുശേഷം അവർ ഇഷ്ടാനുസരണം എടുത്ത സാധനങ്ങളുടെ ഷേപ്പ് ആക്കി എടുക്കുകയാണ് ചെയ്തത്.

കട്ടിയുള്ള ഒരു എൻജിനാക്കി മാറ്റുന്നതിന് വേണ്ടി ഒരു കട്ടിയുള്ള പ്ലേറ്റ് ഘഠിപ്പിച്ചു. പ്രധാനമായും ഇലക്ട്രിക് ബൈക്കുകൾ ഉപയോഗിക്കുമ്പോൾ വലിയ സ്ലോപ്പുകളിലും മറ്റും കയറുന്നതിന് വലിയ പ്രശ്നമാണിത്. എന്നാൽ ഗിയറുകൾ ഉപയോഗിക്കുന്നത് കൂടി തന്നെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയും. ബാറ്ററിയുടെ തേയ്മാനം കുറയ്ക്കുന്നതിനും ഗിയർബോക്സ് ഹെൽപ്പ് ചെയ്യുന്നതുമാണ്. അതു കൊണ്ടു തന്നെ എത്ര ഹെവി ആയിട്ടുള്ള ലോഡും ഗിയർ ഉപയോഗിച്ചുകൊണ്ട് സുഖമായി നമുക്ക് കയറ്റാവുന്നതാണ്. ഇതിനെ കുറിച്ചുള്ള കൂടുതൽ വിശദാംശങ്ങൾ അറിയുവാനായി പോസ്റ്റിൽ ഉൾപ്പെടുത്തിയിട്ടുള്ള വീഡിയോ കണ്ടു നോക്കാവുന്നതാണ്.

Leave a Reply