2020 നവംബർ ഡിസംബർ മാസങ്ങളിൽ ഫോണുകളുടെ വിപണി സജീവമായിരുന്നു എങ്കിലും പുതിയ ഫോണുകളുടെ റിലീസ് കാര്യമായി ഉണ്ടായിരുന്നില്ല എന്ന് പറയാം.ഓൺലൈൻ വ്യാപാര വെബ്‌സൈറ്റുകൾ വഴിയുള്ള നിരവധി ഓഫർ കാരണം ആയിരുന്നു ഫോൺ വിപണി സജീവമായത്.എന്നാൽ 2021 വർഷത്തിൽ സ്മാർഫോൺ പ്രേമികളെ കാത്തിരിക്കുന്നത് നിരവധി ഫോണുകൾ ആണ്.ജനുവരി മാസത്തിൽ ഫ്‌ളാഗ്‌ഷിപ്പ് ഫോൺ വിഭാഗത്തിലും,ബഡ്‌ജറ്റ് ഫോൺ വിഭാഗത്തിലും നിരവധി ഫോണുകൾ ആണ് പുറത്തിറങ്ങാൻ കാത്തിരിക്കുന്നത്. ഇത്തരത്തിൽ ജനുവരി 2021 ഇൽ ഇറങ്ങാനുള്ള ഫോണുകൾ ഏതൊക്കെ ആണ് എന്ന് നോക്കാം.
ഷവോമി എം ഐ 10 ഐ
2021 ജനുവരി 5 നു ഉച്ചക്ക് 12 മണിക്ക് ഫോൺ ലഭ്യമായി തുടങ്ങും എന്നാണ് ടീസറുകൾ സൂചിപ്പിക്കുന്നത്.108 മെഗാ പിക്സൽ ക്യാമറയിൽ പുറത്തിറങ്ങുന്ന ഫോണിന് 5ജി സപ്പോർട് ഉണ്ടായിരിക്കുന്നതാണ്.ഐ പി എസ് എൽ ഇ ഡി ഡിസ്പ്ളേ,സ്നാപ്ഡ്രാങ്ങാൻ 750 ജി പ്രോസസ്സർ,4800 എം എ എച് ബാറ്ററി എന്നിവ ഷവോമി എം ഐ 10 ഐ സവിശേഷതകൾ ആണ്.20,000 മുതൽ 25,000 വരെ ആണ് പ്രതീക്ഷിക്കുന്ന വില.
ഷവോമി എം ഐ 11
120 Hz സൂപ്പർ അമോലിഡ് ഡിസ്പ്ലേക്കൊപ്പം,ഫോണിന് ശക്തി പകർക്കുക ക്വാൽകോം സ്നാപ്ഡ്രാഗൺ 888 പ്രോസസ്സർ ആണ്.108 മെഗാ പിക്സൽ ക്യാമറ,5000 എം എ എച് ബാറ്ററി എന്നിവയാണ് ഫോണിന് പ്രതീക്ഷിക്കുന്ന സവിശേഷതകൾ,ജനുവരിയിൽ ഇന്ത്യയിൽ ലോഞ്ച് ചെയ്യുമെങ്കിലും വിപണിയിൽ എത്താൻ ഫെബ്രുവരി വരെ കാത്തിരിക്കേണ്ടി വരും.
poco m3
രാജ്യാന്തര ലോഞ്ചിങ് കഴിഞ്ഞു എങ്കിലും ഇന്ത്യൻ വിപണിയിൽ ഫോൺ ഇത് വരെയും എത്തിയിട്ടില്ല.റെഡ്മി 9 പവറുമായി നല്ല സാമ്യം പുലർത്തുന്ന ഫോൺ കൂടി ആണ് poco m3.വലിയ ക്യാമെറ മൊഡ്യുൾ ഫോണിനെ കൂടുതൽ വ്യത്യസ്തം ആക്കുന്നു.IPS LCD ഡിസ്പ്ളേ 48 മെഗാ പിക്സൽ ക്വാഡ്‌കോം ക്യാമറ,തുടങ്ങിയ സവിശേഷതകൾക്ക് സ്നാപ്ഡ്രാഗൺ 662 പ്രോസസ്സർ ശക്തി പകരുന്നു.
റിയൽമി എക്സ് 7 സീരീസ്.
റിയൽമി എക്സ് 7 സീരീസ് വിഭാഗത്തിൽപ്പെടുന്ന 2 ഫോണുകൾ ആണ് ജനുവരിയിൽ ലോഞ്ച് ചെയ്യും എന്ന് പ്രതീക്ഷിക്കപ്പെടുന്നത്.എക്സ് 7, എക്സ് 7 പ്രൊ എന്നിവയാണ് 2 സ്മാർട്ട് ഫോണുകൾ.എക്സ് 7 പ്രൊ യുടെ സവിശേഷതകൾ 120 hz സൂപ്പർ അമോലിഡ് ഡിസ്പ്ളേ,64 എം പി ക്വാൽകോം ക്യാമറ എന്നിവ 4500 എം എ എച്ച് ബാറ്ററിയുടെ പവറിൽ പ്രവർത്തിക്കുന്നു.20,000 മുതൽ 25,000 രൂപ വരെ ആണ് എക്സ് 7 മോഡലിന്റെ പ്രതീക്ഷിക്കുന്ന വില.എക്സ് 7 പ്രൊ 25000 മുതൽ 30000 രൂപ നിരക്കിൽ ആകും ലഭിക്കുക.
സാംസങ് ഗാലക്‌സി എസ് 21
ഈ മോഡലിന്റെ നിരവധി വീഡിയോകളും മറ്റു വിവരങ്ങളും ഇതിനോടകം പുറത്ത് വന്നിട്ടുണ്ട്.എസ് 21,എസ് 21 പ്ലസ്,എസ് 21 അൾട്ര എന്നിവയാണ് ഈ സീരിസിൽ 2021 വർഷത്തിൽ സാധ്യത ഉള്ള ഫോണുകൾ.മൂന്നു മോഡലുകളുടെയും പിൻഭാഗം പൊളി കാർബണൈറ്റെഡ് ആയിരിക്കും.120 hz സൂപ്പർ അമോലിദ് ഡിസ്പ്ളേ,സ്നാപ്പ്ഡ്രാഗൺ 888 അല്ലെങ്കിൽ എക്സിനോസ് 2100 പ്രോസസ്സർ ആയിരിക്കും ഫോണിന്റെ കരുത്ത്.108 എം ബി ക്വാഡ്‌കോം ക്യാമറയിലെ ചിത്രങ്ങളും വീഡിയോകളും മികച്ച ഗുണമേന്മ പ്രധാനം ചെയ്യുന്നവയായിരിക്കും എന്നാണ് വിലയിരുത്തപ്പെടുന്നത്.
ഓപ്പോ റെനോ 5 സീരിസ്.
റെനോ 5,റെനോ 5 പ്രൊ തുടങ്ങിയ 2 ഫോണുകൾ ആണ് ഈ വര്ഷം പ്രതീക്ഷിക്കുന്ന മോഡലുകൾ.സ്ഥിരീകരിക്കപ്പെട്ട സ്പെസിഫിക്കേഷനുകൾ ഒന്നും തന്നെ വന്നിട്ടില്ല എന്നാൽ പൊതുവിൽ വിലയിരുത്തപ്പെടുന്ന പ്രത്യേകതകൾ 90hz എസ് അമോലിഡ് ഡിസ്പ്ളേ,സ്നാപ്പ് ഡ്രാഗൺ 765 g അല്ലെങ്കിൽ dim 1000+,64 എം പി ക്വാഡ് ക്യാമറ,4300 എം എ എച്ച് ബാറ്ററി എന്നവയാണ്.
