തീപ്പെട്ടി കൊള്ളികൾ കൊണ്ടൊരു കീടനാശിനി

ഇന്ന് വീടിനുളിൽ വളർത്തുന്ന നിരവധി ചെടികൾ ലഭ്യമാണ്.മുറിക്കുള്ളിൽ ശുദ്ധവായു ലഭിക്കാൻ സഹായിക്കുന്നതിനു വേണ്ടി ആണ് ഇത്തരത്തിൽ ചെടികൾ വളർത്തുന്നത്.ഇതേ ലക്‌ഷ്യം മുന്നിൽകണ്ടു മട്ടുപ്പാവിലും ബാൽക്കണികളിലും ഒക്കെ തന്നെ നിരവധി ഔഷധസസ്യങ്ങൾ വളർത്തുന്നവരും നമ്മുടെ ഇടയിലുണ്ട്.ഇത്തരത്തിൽ ഉള്ളിൽ വളർത്തപ്പെടുന്ന ചെടികൾക്ക് വളരെ ഉപകാരപ്രദമാ ആയ ഒരു വിവരം ആണ് ഇവിടെ പറയുന്നത്.ഇതിനായി ആവശ്യമുള്ളത് ഒന്നോ രണ്ടോ രൂപ കൊടുത്ത് കടയിൽ നിന്നും വാങ്ങുന്ന തീപ്പെട്ടികൾ ആണ്.ഇത്തരത്തിൽ തീപ്പെട്ടി ഉപയോഗിച്ച് ചെടികൾക്ക് ഉപകരപ്പെടുന്ന ടിപ്പ് എങ്ങനെ ആണ് ചെയ്യുന്നത് എന്ന് നോക്കാം.

ശ്രദ്ധിക്കേണ്ട പ്രധാന കാര്യം കുട്ടികളെ കൊണ്ട് ഇക്കാര്യങ്ങൾ ചെയ്യിക്കാതിരിക്കുക.ചെയ്യേണ്ട കാര്യം ചെടിചട്ടിക്ക് ഉള്ളിലെ മണ്ണിൽ പതിനഞ്ചോളം തീക്കമ്പുകൾ തീപെട്ടിക് ഉള്ളിൽ നിന്നും എടുത്തു മരുന്ന് ഉള്ള ഭാഗം താഴേക്ക് നിൽക്കുന്ന രീതിയിൽ കുത്തി വെക്കുക.ചെടിയുടെ ചുറ്റുപാടും വൃത്തിയാക്കിയ ശേഷം അൽപ്പം മണ്ണിളക്കിയ ശേഷം വേണം ഇത്തരത്തിൽ തീകമ്പുകൾ കുത്തിവെക്കേണ്ടത്. ഇതിന്റെ ശാസ്ത്രീയ വശം എന്താണ് എന്ന് മനസിലാക്കാം.

തീക്കമ്പിലെ മരുന്നിൽ പ്രധാനമായും ഉള്ളത് ഫോസ്ഫറസ് സൾഫൈഡ് ആണ്.കൂടാതെ പൊട്ടാസിയം ക്ളോറേറ്റ്,ചെറിയ അളവിൽ മഗ്നീഷ്യം,ഫെറിക് ഓക്‌സൈഡ് എന്നിവയും അടങ്ങിയിരിക്കുന്നു.ഈ ഘടകങ്ങൾ എല്ലാം തന്നെ മണ്ണിൽ അടങ്ങിയിരിക്കുന്ന ഹാനികരമായ പല കീടങ്ങളെയും ഇല്ലാതാക്കാൻ സഹായിക്കുന്നവയാണ്.മറ്റു കീടനാശിനികൾ തളിച്ച് വീടിനുള്ളിൽ ഗന്ധം നിറക്കുകയും,വിഷ വായു ഉള്ളിൽ പോകുകയും ചെയ്യുന്ന സാഹചര്യം ഒഴിവാക്കാൻ ഈ രീതി സഹായകം ആണ്.കൂടാതെ ഫോസ്ഫറസ് മൂലകം ചെടിയുടെ വളർച്ചയെ ത്വരിതപ്പെടുത്താൻ സഹായിക്കുന്ന ഒന്ന് കൂടി ആണ്.

ഇത് എങ്ങനെ ചെയ്യാം,ചെയ്യുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്നിവ മനസിലാക്കാനായി മുകളിൽ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply