സ്വന്തം വീട് എന്ന് പറയുന്നത് ഒരു സ്വർഗം ആകണം. ഒരു വീട് ഭംഗി ആകുന്നതിനു ഒരുപാട് കാര്യങ്ങൾ ഉണ്ട്. ആദ്യം അതിന്റെ ബാക്ക്ഗ്രൗണ്ട് കാണുമ്പോൾ തന്നെ മനസിന് ഒരു കുളിർമ തോന്നാൻ സാധിക്കുന്നു എങ്കിൽ ആ അന്തരീക്ഷം നമ്മുക്ക് സന്തോഷം നൽകും എന്ന കാര്യത്തിൽ സംശയം ഇല്ല. ആദ്യ കാഴ്ചയിൽ ഏതൊരാളെയും ആകർഷികാൻ കഴിയുന്ന ഒരു അന്തരീക്ഷം വീട്ടിൽ ഉണ്ടാകാൻ നമ്മുക്ക് സാധിക്കണം . അതിന് ചില കാര്യങ്ങൾ ഒക്കെ ശ്രേദ്ധിച്ചാൽ മാത്രം മതി.
വീട് ഭംഗി ആകുന്നതിൽ പൂക്കളും പൂന്തോട്ടവും ഒക്കെ വഹിക്കുന്ന പങ്ക് ചെറുതല്ല. പൂക്കൾ കാണുമ്പോൾ മനസ്സിൽ സന്തോഷം തോന്നാത്തവർ ആരാണ് അല്ലേ….? പൂക്കളെ ഇഷ്ട്ടം അല്ലാത്ത ആരും ഉണ്ടാകില്ല. ചെറുതെങ്കിലും ഒരു പൂന്തോട്ടം ഇല്ലാത്ത വീട് വളരെ വിരളം ആയിരിക്കും. പൂന്തോട്ടം ഒരുകാനും അവയെ സംരക്ഷിക്കാനും ഒക്കെ ചിലർക്ക് വലിയ ഇഷ്ട്ടം ആണ്. അത്തരം പ്രവർത്തികൾ മടുപ്പില്ലാതെ ചെയ്യുന്ന ആളുകളും ചെറുതല്ല.
എന്നാൽ പലപ്പോഴും പൂന്തോട്ടം ഉണ്ടാകുമ്പോൾ പൂക്കൾ നന്നായി വളരാൻ ആവിശ്യം ഉള്ള വളം അവയ്ക്ക് നൽകണ്ടതും ആവിശ്യം ആണ്. പലപ്പോഴും പുറത്തൂന്ന് ആണ് പലരും ഇതിനായി ഉള്ള പോംവഴി കണ്ടെത്തുന്നത്. അത് പലതും രസവളം തന്നെ ആണ്.കൊച്ചു കുട്ടികൾ ഒക്കെ വീട്ടിൽ ഇത് സൂക്ഷിക്കുന്നത് അത്ര സുരക്ഷിതവും അല്ല. പൂക്കൾ വളരാൻ ആവിശ്യം ആയ ടോണിക്ക് നമ്മുക്ക് വീട്ടിൽ തന്നെ ഉണ്ടാകും.
നമ്മുടെ വീട്ടിൽ സുലഭം ആയി ഉള്ള ഒറ്റ വസ്തു മാത്രം മതി ഇതിന്. ബീറ്റ്റൂട്ടിന്റെ തൊലി മാത്രം മതി ഇതിനായി. ബീറ്റ്റൂട്ടിന്റെ തൊലി ഒരു ചില്ല് പാത്രത്തിൽ ഇട്ടു വയ്ക്കുക ഇതിലേക്ക് ആവിശ്യം ഉള്ള വെള്ളം ചേർത്ത് ഒരു മൂന്ന് നാല് ദിവസം വയ്ക്കുക. ശേഷം അത് തുറന്ന് അരിച്ചു എടുത്തു ചെടികൾക്ക് ഒഴിക്കാവുന്നത് ആണ്. നന്നായി പൂക്കൾ ഉണ്ടാകാൻ സഹായിക്കുന്ന ഒന്നാണ് ഇത്. വിശദമായ വിവരങ്ങൾക്ക് വേണ്ടി വീഡിയോ കാണാം.
