പത്താംക്ലാസ് വരെ ഉള്ള വിദ്യാർത്ഥികൾക്ക് സ്‌കോളർഷിപ്പ്

പഠിക്കുന്ന വിദ്യാർത്ഥികൾക്ക് പഠന ചിലവിന് സഹായകമായി സ്കോളർഷിപ്പുകൾ രക്ഷിതാക്കൾക്ക് നൽകുന്ന ആശ്വാസം ചെറുതല്ല.ഇത്തരത്തിൽ കഴിഞ്ഞ വർഷങ്ങളിൽ ഒക്കെ തന്നെ ഒരുപാട് കുട്ടികൾക്ക് ലഭിച്ചിരുന്ന ഒരു സ്‌കോളർഷിപ്പ് ആയിരുന്നു പ്രീ മെട്രിക് സ്‌കോളർഷിപ്പ്.ഈ വർഷത്തെ പ്രീ മെട്രിക് സ്‌കോളർഷിപ്പിന് അപേക്ഷ നൽകാൻ ഇപ്പോൾ സാധിക്കുന്നതാണ്.നിലവിൽ പ്രീ മെട്രിക് സ്‌കോളർഷിപ്പ് ഉള്ളവർക്ക് അത് പുതുക്കാനും,പുതിയ അപേക്ഷകൾ സമർപ്പിക്കാനും ഒക്ടോബർ അവസാനം വരെ അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.

പ്രീമെട്രിക് സ്‌കോളർഷിപ്പ് അപേക്ഷിക്കാൻ ഉള്ള യോഗ്യത മാനദണ്ഡങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.ഒന്നാം ക്ലാസ് മുതൽ പത്താം ക്‌ളാസ് വരെ ഉള്ള ഏതെങ്കിലും ക്ലാസുകളിലെ വിദ്യാർത്ഥി ആയിരിക്കണം.ഗവൺമെൻറ് ഗവൺമെന്റെതര സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികൾക്ക് ലിഗഭേദം ഇല്ലാതെ അപേക്ഷിക്കാം.മുൻ വർഷത്തിലെ പരീക്ഷയിൽ നേടിയ ഗ്രെയ്ഡ അനുസരിച്ചാകും വിദ്യാത്ഥികൾക്ക് സ്‌കോളർഷിപ്പ് ലഭിക്കുക.ഈ വര്ഷം കൊല്ല പരീക്ഷ നാടക്കാത്തിതിനാൽ ഗ്രയ്ഡ് കണക്കുകൂട്ടൽ മാനദണ്ഡത്തിൽ വ്യത്യാസം വരാൻ സാധ്യത ഉണ്ട്.ശ്രദ്ധിക്കേണ്ട കാര്യം 50 ശതമാനത്തിൽ കൂടുതൽ ഗ്രെയ്‌ഡ്‌ നേടിയ വിദ്യാത്ഥികൾക്ക് ആകും പ്രീ മെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുക.

കൂടാതെ ന്യൂന പക്ഷ മതവിഭാഗത്തിൽപ്പെടുന്ന മുസ്ലിം,ക്രിസ്ത്യൻ,ജൈന,ബുദ്ധ,പാഴ്‌സി വിഭാഗങ്ങളിൽ ഉള്ള വിദ്യാത്ഥികൾക്ക് ആണ്‌ പ്രീമെട്രിക് സ്‌കോളർഷിപ്പ് ലഭിക്കുക.അതുപോലെ തന്നെ കുടുംബ വാർഷിക വരുമാനം ഒരു ലക്ഷത്തിൽ കുറവുള്ള വിദ്യാത്ഥികൾക്ക് ആണ് അപേക്ഷിക്കാൻ സാധിക്കുന്നത്.പ്രീ മെട്രിക് സ്‌കോളർഷിപ്പിന് എങ്ങനെ അപേക്ഷിക്കാം,അപേക്ഷിക്കുമ്പോ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ മനസിലാക്കാനായി താഴെ നലകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ നിർദേശങ്ങൾ സംശയങ്ങൾ ചോദിക്കാനായി കമന്റ് ബോക്സ് പ്രയോജനപ്പെടുത്താം.

Leave a Reply