കോവൽ,പാവൽ പാഷൻ ഫ്രൂട് എന്നിവ ഈ വലയിൽ പടർത്തുന്നതിനു ഇത് സ്വന്തമായി ഉണ്ടാക്കാം

വള്ളിപ്പടർപ്പ് ചെടികൾ പടർത്താൻ ഉള്ള വലകൾ സാധാരണ നമ്മൾ നല്ല വില കൊടുത്താണ് വാങ്ങാറുള്ളത്ത്.എന്നാൽ വളരെ എളുപ്പത്തിൽ വീട്ടിൽ തന്നെ ഉണ്ടാക്കാൻ സാധിക്കുന്ന ഒന്നാണ് ഈ വലകൾ.അതും കടയിൽ നിന്നും വാങ്ങുന്നതിനെകാൾ ഗുണമേന്മയിൽ ഇത്തരം വലകൾ ഉണ്ടാക്കാൻ സാധിക്കുന്നതാണ്.ഇത് എങ്ങനെ സാധ്യമാക്കാം എന്നാണ് ഇവിടെ പറയുന്നത്.ഏറ്റവും താഴെ നൽകിയിരിക്കുന്ന വീഡിയോയിൽ ഉണ്ടാക്കുന്ന രീതി കാണിക്കുന്നുണ്ട്.ആദ്യം നമുക്ക് ആവശ്യം ഉള്ള നീളത്തിൽ കയർ അല്ലെങ്കിൽ ചണം എടുത്ത് അൽപ്പം ഉയരത്തിൽ(നമുക്ക് നിന്ന് കയർ കൊരുക്കാൻ പറ്റുന്ന ഉയരം) വലിച്ച് കെട്ടുക.

തുടർന്ന് വലയുടെ വീതി ആവവശ്യത്തിനുള്ള നീളത്തിന്റെ ഇരട്ടി വലിപ്പം ഉള്ള കെയർ എടുത്തു രണ്ടായി മടക്കി വലിച്ച് കെട്ടിയിരിക്കുന്ന കയറിന്റെ മുകളിൽ കൂടി രണ്ടു വശത്തായി നേര്പകുതി ആയി താഴെ വീഡിയോയിൽ കാണുന്നത് പോലെ കയർ അകത്തേക്കിട്ടു കുരുക്കിടുക.അതെ കുരുക്ക് തന്നെ വല കണ്ണികൾ തമ്മിൽ എത്ര അകലം വേണമോ അത്രയും അകലത്തിൽ അടുത്ത കുരുക്കുകൾ ഇടുക.കൃത്യമായ അകലങ്ങളിൽ കുരുക്കുകൾ ഇടാൻ ശ്രദ്ധിക്കുക.കുരുക്കുകൾ പൂർണമായി ഇട്ടതിന് ശേഷം കുരുക്കിട്ടിരിക്കുന്ന കയറുകൾ തമ്മിൽ ഓരോ കയറുക ചേർത്ത് ഒരാംകുരുക്ക് ഇട്ട് കെട്ടുക.

കൃത്യമായി വല എങ്ങനെ നിർമിക്കാം എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാട്ടുക.ഈ വിഷയവുമായി ബന്ധപ്പെട്ട നിങ്ങളുടെ അഭിപ്രായങ്ങൾ സംശയങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ മറക്കാതിരിക്കുക.കൃഷിയെ ഇഷ്ട്ടപെടുന്നവർക്ക് വളരെ ഉപകരപ്രദമായ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.

Leave a Reply