കടയിൽ ലിറ്ററിന് 45 രൂപ വീട്ടിൽ ഉണ്ടാക്കിയ വെറും 15 രൂപ

സാധാരണയായി വീട്ടാവശ്യത്തിനുള്ള വിനാഗിരി കടയിൽ നിന്നും വാങ്ങുന്നതാണ് പതിവ്.എന്നാൽ വളരെ കുറഞ്ഞ സമയം കൊണ്ട്,അതും മിനുട്ടുകൾ കൊണ്ട് വളരെ ഫലപ്രദം ആയി വിനാഗിരി എങ്ങനെ വീട്ടിൽ ഉണ്ടാക്കാം എന്ന് നോക്കാം.വളരെ കുറഞ്ഞ സമയം മാത്രം വളരെ കുറഞ്ഞ ചിലവിൽ 15 രൂപ ചിലവിൽ ഒരു ലിറ്റർ വിനാഗിരി വീട്ടിൽ ഉണ്ടാക്കാൻ സാധിക്കും.വെറും 2 വസ്തുക്കൾ മാത്രമാണ് വിനാഗിരി ഉണ്ടാക്കനായി ആവശ്യം ഉള്ളതും.1,വെള്ളം, 2,ഗ്ലേഷ്യൽ അസെറ്റിക് ആസിഡ്.ഇത് എങ്ങനെ തയാറാക്കാം എന്ന് മനസിലാക്കാനായി തുടർന്ന് വായിക്കുക.

ഒരു ലിറ്റർ വിനാഗിരി തയാറാക്കാനായി ഒരു ലിറ്റർ വെള്ളം എടുക്കുക,ശ്രദ്ധിക്കേണ്ട പ്രധാന കാര്യം തിളപ്പിച്ച് ആറിയ വെള്ളം വേണം ഉപയോഗിക്കേണ്ടത്.സോപ്പ് പൊടി ഉണ്ടാകാൻ ആവശ്യമായ കെമിക്കലുകൾ വാങ്ങാൻ ലഭിക്കുന്ന കടകളിൽ ഗ്ലേഷ്യൽ അസെറ്റിക് ആസിഡ് വാങ്ങാൻ ലഭിക്കുന്നതാണ്.ഒരു ലിറ്റർ വെള്ളത്തിനായി 50 മില്ലി ഗ്ലേഷ്യൽ അസെറ്റിക് ആസിഡ് ആണ് ആവശ്യം ഉള്ളത്.ഉണ്ടാക്കുന്നത് സിന്തെറ്റിക്ക് വിനാഗിരി ആണ് നാച്ചുറൽ വിനാഗിരി അല്ല എന്നുള്ള കാര്യം പ്രത്യേകം ഓർമയിൽ വെക്കുക.കടയിൽ നിന്നും വാങ്ങാൻ ലഭിക്കുന്ന വൈറ്റ് വിനാഗിരി ഇത്തരത്തിൽ തയാറാക്കപ്പെട്ടതാണ്.

50 മില്ലി ഗ്ലേഷ്യൽ അസെറ്റിക് ആസിഡ് ഒരു ലിറ്റർ വെള്ളത്തിലേക്ക് ഒഴിച്ച് കൊടുക്കുക.ശേഷം ഇത് നന്നായി മിക്സ് ചെയ്ത ശേഷം ഒരു ദിവസത്തേക്ക് സൂക്ഷിച്ച് വെക്കുക.വെള്ളത്തിൽ എന്തെങ്കിലും മാലിന്യങ്ങൾ ഉണ്ട് എങ്കിൽ അടിയിൽ അടിഞ്ഞു കൂടുന്നത് കാണാൻ സാധിക്കും.അത് അരിച്ചെടുത്ത ശേഷം ഉപയോഗിക്കാൻ സാധിക്കുന്നതാണ്.ശ്രദ്ധിക്കേണ്ട കാര്യം വിനാഗിരി ഒരു പ്ലാസ്റ്റിക്ക് പാത്രത്തിൽ ആയിരിക്കണം ഉണ്ടാക്കേണ്ടത്.ആസിഡ് അംശം ഉള്ളതിനാൽ സ്റ്റീൽ പാത്രങ്ങൾ ഒക്കെ തന്നെ തുളഞ്ഞു പോകാൻ ഉള്ള സഹസാഹര്യം ഒഴിവാക്കാൻ ആണ് ഇത്തരത്തിൽ ചെയ്യുന്നത്.ഒരു ലിറ്റർ 45 രൂപക്ക് കടയിൽ നിന്നും വാങ്ങുന്ന വിനാഗിരി കേവലം 15 രൂപ നിരക്കിൽ വീട്ടിൽ തയാറാക്കി എടുക്കാൻ സാധിക്കുന്നതാണ്.

Leave a Reply