ആമസോൺ ബിഗ് ബില്യൺ ടെ എന്ന തരത്തിൽ ഒരു മെസേജ് വാട്ട്സ്ആപ്പ് ഉപയോഗിക്കുന്ന നല്ലൊരു ശതമാനം ആളുകൾക്കും ലഭിച്ചിട്ടുണ്ടാകും.ഈ മെസേജിനൊപ്പം ഒരു ലിങ്കും ഉണ്ടാകും.ങ്ക് തുറന്നാൽ കുറഞ്ഞ തുകക്ക് സാധനങ്ങൾ വാങ്ങാനായി സാധിക്കും എന്നാകും അതിൽ പറഞ്ഞിട്ടുണ്ടാകുക.ലിങ്ക് തുറന്നാൽ സൗജന്യമായി ഒരു സ്പിൻ ലഭിക്കും എന്നും,സ്പിൻ ചെയ്യുമ്പോൾ ലഭിക്കുന്ന വസ്തു അത് ചെയ്യുന്ന ഉപഭോക്താവിന് ലഭിക്കും എന്നുമാകും പറയുകഇത്തരത്തിൽ സ്പിൻ ചെയ്‌താൽ അതിൽ ഒരു ഗിഫ്റ് നമുക്ക് നമുക്ക് ലഭിച്ചു എന്ന തരത്തിൽ ഒരു അറിയിപ്പ് വരുന്നതും നമുക്ക് കാണാൻ സാധിക്കും.വരുന്ന ഓപ്‌ഷനിൽ OK കൊടുത്ത് കഴിഞ്ഞാൽ അടുത്താക്കി വിൻഡോയിൽ ഈ സമ്മാനം ലഭിക്കാനായി ബിഗ് ബില്യൺ ഡെയ്‌സിനെ പാട്ടി 5 പേരെ അറിയിക്കാൻ ഷെയർ ചെയ്യാൻ ആവശ്യപ്പെടുന്ന വിൻഡോയിൽ എത്തുന്നതാണ് .
തുടർന്ന് കണ്ടിന്യു കൊടുത്ത് കഴിഞ്ഞാൽ നമുക് ലഭിച്ച ഗിഫ്റ്റ് ലഭിക്കാനായി ഒരു ചെറിയ തുക നൽകാൻ ആവശ്യപ്പെടുകയും,ശേഷം പറ്റിക്കപ്പെടുന്ന സാഹചര്യവും ആണ് ഉണ്ടാകുക.ആമസോൺ ഒഫിഷ്യൽ വെബ്സൈറ്റിലോ മറ്റോ ഇതുമായി ബന്ധപ്പെട്ട യാതൊരു അറിയിപ്പും നമുക്ക് കാണാൻ സാധിക്കുന്നതല്ല.ഇത്തരം ചതിക്കുഴികളിൽ വീഴാതിരിക്കാൻ നമ്മുടെ പ്രിയപ്പെട്ടവരിലേക്ക് വളരെ ഉപകാരപ്രദം ആകുന്ന ഈ വിവരം ഷെയർ ചെയ്തു എത്തിക്കുക.