വാഹങ്ങളുടെ ഹെഡ് ലൈറ്റിൽ അഴുക്ക് പിടിക്കുകയും,മഞ്ഞ നിറം ആകുകകയും,അത് വഴി വാഹനത്തിന്റെ ഭംഗി നഷ്ടപ്പെടുകയും ചെയ്യുന്നത് നമുക്ക് കാണാൻ സാധിക്കും.എന്നാൽ ഹെഡ് ലൈറ്റിലെ മഞ്ഞ നിറവും അഴുക്കും കളഞ്ഞു പുതിയ വാഹനത്തിന്റേത് പോലുള്ള ഹെഡ് ലൈറ്റ് ആക്കി മാറ്റാനുള്ള ഒരു സൂപ്പർ ടിപ്പ് ആണ് ഈ പോസ്റ്റിലൂടെ നിങ്ങളമായി പങ്കു വെക്കുന്നത്.വൃത്തിയാക്കുന്നത് മുൻപായി തന്നെ ഹെഡ് ലൈറ്റിൽ കൈ കൊണ്ട് കൊട്ടി നോക്കുക,കാരണം ഉപയോഗം മൂലം കാലക്രമേണ ചെറിയ പൊട്ടലുകൾ ഹെഡ് ലൈറ്റിൽ വരാനുള്ള സാധ്യത കൂടുതൽ ആണ്.ഈ ഘട്ടങ്ങളിൽ കൊട്ടി നോക്കി പൊട്ടിയില്ല എന്ന് ഉറപ്പ് വരുത്തിയ ശേഷം മാത്രം വൃത്തിയാക്കാൻ ശ്രമിക്കുക.പൊട്ടിയ ഹെഡ് ലൈറ്റുകൾ വൃത്തിയാക്കാൻ സാധിക്കില്ല.
ആവശ്യമുള്ള വസ്തുക്കൾ സാൻഡ് പേപ്പർ 2000,റബ്ബിങ് കോമ്പൗണ്ട്,(100 ml 150 രൂപ),അൽപ്പം വെള്ളം എന്നിവയാണ്.ആദ്യം ഹെഡ് ലൈറ്റിനു മുകളിലായി അൽപ്പം വെള്ളം ഒഴിച്ച് കൊടുക്കുക,ശേഷം സാൻഡ് പേപ്പർ ഉപയോഗിച്ച് ഹെഡ് ലൈറ്റ് നന്നായി ഉരച്ച് കഴുകുക.അധികം ആരോഗ്യം പ്രയോഗിക്കാതെ കുറച്ചധികം സമയം എടുത്ത് തന്നെ സാൻഡ് പേപ്പർ ഉപയോഗിക്കുക.ഇടക്കിടക്ക് വെള്ളം ഒഴിച്ച് തേച്ച് കഴുകാനും ശ്രദ്ധിക്കുക. തുടർന്ന് ഒരു കോട്ടൺ തുണി ഉപയോഗിച്ച് കഴുകിയ ഭാഗം നന്നായി തുടച്ചെടുക്കുക.തുടച്ച് കഴിയുമ്പോൾ ഹെഡ് ലൈറ്റ് ഗ്ലാസ് മങ്ങി പോയതായി കാണാൻ സാധിക്കും.
മങ്ങൽ മാറ്റാനായി റബ്ബിങ് കോമ്പൗണ്ട് ഉപയോഗിക്കാവുന്നതാണ്.റബ്ബിങ് കോമ്പൗണ്ട് ഹെഡ് ലൈറ്റിൽ പൂർണമായി തേച്ച് പിടിപ്പിക്കുക.ശേഷം ഇത് ഉണങ്ങാൻ വേണ്ടി 15 മിനുട്ട് കാത്തിരിക്കുക.ശേഷം നല്ല വൃത്തിയുള്ള ഒരു കോട്ടൺ തുണി ഉപയോഗിച്ച് വൃത്താകൃതിയിൽ ഹെഡ് ലൈറ്റ് ഗ്ലാസ് തുടക്കുക.അൽപ്പം സമമെടുത്ത് വേണം ഇത് ചെയ്യേണ്ടത്.പോളിസ്റ്റർ തുണിയോ മറ്റു അഴുക്ക് നിറഞ്ഞ തുണിയോ ഉപയോഗിക്കുന്നത് ഹെഡ് ലൈറ്റ് ഗ്ലാസ്സിൽ പോറൽ വീഴാൻ കാരണം ആകും.തുടർന്ന് ഒരു തവണ കൂടി റബ്ബിങ് കോമ്പൗണ്ട് തേച്ച് കൊടുത്ത് ഉണങ്ങാൽ കാത്ത് നില്കാതെ വൃത്തി ഉള്ള തുണി ഉപയോഗിച്ച് തുടച്ചെടുക്കുക. ഇത് ചെയ്യുന്ന രീതി കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.
