രക്ഷിതാക്കൾ ഈ മാനദണ്ഡങ്ങൾ പ്രകാരം കുട്ടികളെ സ്‌കൂളിൽ വിടുക

ലോക്ക് ഡൌൺ പശ്ചാത്തലത്തിലും,കോവിഡ് വ്യാപനത്തിന്റെ സാഹസാഹര്യത്തിലും രാജ്യമൊട്ടാകെ ഈ അധ്യായന വർഷത്തിൽ സ്‌കൂളുകൾ തുറന്നിരുന്നില്ല.എന്നാൽ ഒക്ടോബർ 15 മുതൽ സ്‌കൂളുകൾ തുറക്കാം എന്ന തീരുമാനം കേന്ദ്ര സർക്കാർ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. ഇത് പ്രകാരം തുറക്കേണ്ടത് സംബന്ധിച്ച മാർഗ നിർദേശങ്ങൾ കേന്ദ്ര സർക്കാർ പുറത്തിറക്കിയിരിക്കുകയാണ്. ഇതനുസരിച് വിദ്യാഭ്യാസ സ്ഥാപങ്ങൾ തുറക്കാമെങ്കിലും കുട്ടികളെ സ്‌കൂളിൽ എത്താൻ നിർബന്ധിക്കാൻ പാടില്ല എന്നും,ഇതിനൊപ്പം ഓൺലൈൻ പഠന രീതി തുടർന്ന് കൊണ്ടിരിക്കണം എന്നുമാണ് കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയത്തിന്റെ സ്‌കൂൾ തുറക്കുന്നത് സംബന്ധിച്ച മാർഗരേഘയിൽ പറയുന്നത്.

എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെയും ക്ലാസ് മുറികൾ,ലാബുകൾ,സ്റ്റേഷനറികൾ,ഫർണിച്ചറുകൾ,ഉപകരണങ്ങൾ,സംഭരണ സ്ഥലങ്ങൾ, അടുക്കള,ജലസംഭരണികൾ,വാഷ്‌റൂമുകൾ,ക്യാന്റീൻ,ലൈബ്രറികൾ തുടങ്ങി സ്ഥാപനത്തിലെ എല്ലാം അണുവിമുക്തം ആക്കിയിരിക്കണം. ഇതിനൊപ്പം തന്നെ മേല്പറഞ്ഞവ എല്ലാം തന്നെ വൃത്തിയായി ക്രമീകരിക്കണം എന്ന നിർദേശവും നിലവിൽ ഉണ്ട്. ഇതിനൊപ്പം ക്യാമ്പസിലും,ഇൻഡോർ അഥവാ ഉള്ഭാഗങ്ങളിലും വായുസഞ്ചാരം ഉറപ്പ് വരുത്തേണ്ടതുണ്ട്.എന്തെങ്കിലും തരത്തിൽ ഉള്ള അടിയന്തിര സാഹചര്യം ഉണ്ടായാൽ നേരിടാനായി പ്രത്യേക ടാസ്ക്ക് ടീമുകളുടെ രൂപീകരിക്കേണ്ടതുണ്ട്.

എമർജൻസി കെയർ സപ്പോർട് ടിം,ജനറൽ സപ്പോർട് ടീം,കമ്മോഡിറ്റി സപ്പോർട് ടീം,ശുചിത്വം പരിശോധിക്കാനുള്ള ടീം, എന്നിവ സ്‌കൂളുകളിൽ രൂപീകരിക്കുകയും,ഓരോ ടീമിന്റെയും ഉത്തരവാദിത്തം കൃത്യമായി നിർവചിച്ച് ഏല്പിക്കേണ്ടതുമാണ്.ഇതിനൊപ്പം പ്രവർത്തന രീതി വ്യക്തമാകുന്ന “എസ് ഓ പി” സംസ്ഥാന നിർദേശം പാലിച്ച് സ്‌കൂളുകൾ സ്വയം തയാറാക്കേണ്ടതാണ്. ശാരീരിക അകലം,അധ്യാപക വിദ്യാർത്ഥികളുടെ സുരക്ഷാ എന്നിവ കൃത്യമായി പാലിക്കേണ്ടതാണ്.സ്‌കൂളുകളിലെ ചടങ്ങുകൾ ഒഴിവാക്കി,വിദ്യാത്ഥികൾക്കുള്ള ഇരിപ്പിടങ്ങൾ ശാരീരിക അകലം പാലിച്ചു ക്രമീകരിക്കേണ്ടതാണ്.

ഇതിനൊപ്പം കുട്ടികളെ ഒരുമിച്ചു പ്രവേശിപ്പിക്കുകയും പുറത്തു വിടുകയും ചെയ്യാതെ അവ ഘട്ടം ഘട്ടം ആയി ക്രമീകരിച്ചു ചെയ്യേണ്ടതാണ്. അതിനാൽ വിദ്യാർഥികൾ സ്‌കൂളുകളിൽ പ്രവേശിക്കാനും,മടങ്ങി പോകാനും വ്യത്യസ്ത ടൈം സ്ലോട്ടുകൾ നൽകേണ്ടതാണ്.മാസ്ക് ധരിച്ച് മാത്രമായിരിക്കണം അധ്യാപകരും ,വിദ്യാർത്ഥികളും,അനധ്യാപകരും,മറ്റു ജീവനക്കാരും സ്‌കൂളിൽ പ്രവേശിക്കേതും,സ്‌കൂളിൽ പൂർണ സമയം തുടരേണ്ടതും.ശാരീരിക,സാമൂഹിക അകലം പാലിക്കുന്നത് സംബന്ധിച്ച നിർദേശങ്ങൾ,ചിഹ്നങ്ങൾ എന്നിവ സ്‌കൂളുകളിൽ പ്രദര്ശിപ്പിക്കേണ്ടതാണ്.

വിദ്യാത്ഥികളുടെയും,രക്ഷിതാക്കളുടെയും സമ്മതം ഉണ്ടെകിൽ മാത്രം സ്‌കൂളിൽ വന്നാൽ മതിയാകും,വീട്ടിലിരുന്നു പഠിക്കാൻ ആഗ്രഹിക്കുന്ന കുട്ടികളെയും രക്ഷിതാക്കളെയും സ്‌കൂളിൽ എതാൻ നിർബന്ധിക്കാൻ പാടുള്ളതല്ല.മറിച്ചു വീട്ടിലെ പഠനം തുടരാവുന്നതാണ്.എല്ലാ ക്ളാസികളിലും അക്കാഡമിക് കലണ്ടർ മാറ്റം ആസൂത്രണം ചെയ്യുകയും,അതിനൊപ്പം സ്‌കൂൾ തുറക്കുന്നതിന് മുൻപേ ആവശ്യം ഉള്ള പാഠ പുസ്തകങ്ങൾ വിദ്യാർത്ഥികൾക്ക് ലഭ്യമായി എന്ന് ഉറപ്പ് വരുത്തുക.കൂടാതെ പരീക്ഷ ,ക്ലാസുകൾക്ക് ഇടയിലുള്ള ഇടവേളകൾ,(ക്‌ളാസ് ബ്രെയ്ക്) സംബന്ധിച്ചും കൃത്യമായി തീരുമാനം എടുക്കേണ്ടതാണ്.

കൂടാതെ സ്‌കൂളിലും പരിസരത്തും ആരോഗ്യ വിദഗ്ധരുടെ ലഭ്യത ഉറപ്പ് വരുത്തേണ്ടതാണ്.ഡോക്റ്റർ,നഴ്‌സ്,ആരോഗ്യ ഉപദേഷ്ട്ടാക്കൾ എന്നിവരുടെ സേവനം ഉറപ്പ് വരുത്തേണ്ടതാണ്.വിദ്യാർഥികൾ,അധ്യാപകർ,രക്ഷിതാക്കൾ എന്നിവരിൽ നിന്നും വിദ്യാത്ഥികളുടെ ആരോഗ്യ സ്ഥിതി സംബന്ധിച്ച വിവരങ്ങൾ മനസിലാക്കിയിരിക്കണം.കേന്ദ്ര സർക്കാരിന്റെ മാർഗ രേഖ ആണെങ്കിലും അന്തിമ തീരുമാനം സംസ്ഥാന സർക്കാറിനു സ്വീകരിക്കാവുന്നതാണ്.അതിനാൽ തന്നെ സാഹചര്യങ്ങൾ വിലയിരുത്തി ഓരോ സംസ്ഥാനങ്ങളും,കേന്ദ്ര ഭരണ പ്രദേശങ്ങളും പ്രാദേശിക സാഹചര്യം അനുസരിച്ച് മാർഗ നിർദേശങ്ങൾ നടപ്പിലാക്കണം എന്നാണ് കേന്ദ്ര സർക്കാർ നിർദേശം.

എന്നാൽ കേരളത്തിൽ ഇത് വരെ ഉള്ള സംസ്ഥാന സർക്കാർ തീരുമാനം പ്രകാരം സ്‌കൂളുകൾ ഉടൻ തുറക്കില്ല എന്നതാണ്.ഇത് സംബന്ധിച്ച സർക്കാർ ഉത്തരവുകൾ ഉടൻ പുറത്തിറങ്ങും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

Leave a Reply