കോവിഡിന്റെ തരംഗം ആരംഭിച്ചിട്ട് ഏകദേശം രണ്ട് വർഷത്തോളം നീണ്ടു പോവുകയാണ്. ഈ കാലങ്ങളിലെല്ലാം സ്കൂളുകൾ അടഞ്ഞു കിടക്കുകയായിരുന്നു. ഓൺലൈൻ ക്ലാസ് മാത്രമായിരുന്നു കുട്ടികൾക്കുള്ള ഏക പോംവഴി. ഇപ്പോൾ ജൂൺ മുതൽ സ്കൂൾ ആരംഭിക്കുകയാണ് എന്നാണ് അറിയാൻ സാധിക്കുന്നത്. ഈ സാഹചര്യത്തിൽ പുതിയ വിദ്യാഭ്യാസമന്ത്രി ഒട്ടനവധി മാറ്റങ്ങളുമായാണ് എത്തിയിരിക്കുന്നത്. രക്ഷിതാക്കൾ എല്ലാം അറിഞ്ഞിരിക്കേണ്ട മാറ്റങ്ങൾ തന്നെയാണ് ഇത്. സ്കൂള് പഴയതുപോലെതന്നെ ഓൺലൈൻ ക്ലാസ്സ് തന്നെയായിരിക്കും.
ഗവൺമെൻറ് സ്കൂളിൽ പഠിക്കുന്ന കുട്ടികൾക്ക് വിക്റ്റർസ് ചാനലിലൂടെ ആയിരിക്കും ക്ലാസുകൾ ഉണ്ടാവുക. കഴിഞ്ഞ വർഷത്തെ പോലെയല്ല കുറച്ചു പരിഷ്കാരങ്ങൾ ഒക്കെ ഈ വർഷം വരുത്തിയിട്ടുണ്ട്. ജൂണിൽ തുടങ്ങുന്ന ക്ലാസിൽ ആദ്യത്തെ 15 ദിവസം എന്ന് പറയുന്നത് കഴിഞ്ഞവർഷത്തെ പാഠഭാഗങ്ങളുടെ റിവിഷൻ ആയിരിക്കും ഉണ്ടായിരിക്കുക. കാരണം മിക്ക കുട്ടികളും ഇത് മറന്നു പോകാതിരിക്കാൻ വേണ്ടിയാണ്. അതുപോലെ പ്ലസ് വൺ വിദ്യാർത്ഥികളുടെ പരീക്ഷയുടെ കാര്യത്തിൽ തീരുമാനം ഇതുവരെ ആയിട്ടില്ലെങ്കിലും ഉടനെതന്നെ അറിയിക്കുമെന്നാണ് അറിഞ്ഞിരിക്കുന്നത്.
അതുപോലെ പ്ലസ്ടു ക്ലാസിൽ ഉള്ള കുട്ടികളെ പറ്റിയും വിശദമായി തന്നെ സംസാരിക്കുന്നുണ്ട്. എല്ലാ കാര്യങ്ങളും വിശദമായി അറിയാൻ ഈ വീഡിയോ വളരെ സഹായകരമായിരിക്കും. നമ്മുടെ കുഞ്ഞുങ്ങൾ നല്ല ശോഭനകരമായ ഭാവിക്ക് വേണ്ടി ഈ വീഡിയോ മൊത്തമായി കാണേണ്ടതാണ്. കുട്ടികളുടെ പഠനത്തിന് വേണ്ടി എന്തെല്ലാം അറിയേണ്ടതാണ് എന്ന് ഈ വീഡിയോ വിശദമായി പറയുന്നുണ്ട്. സ്കൂളിൽ പഠിക്കുന്ന കുട്ടികൾ സാധാരണ ഓൺലൈനിൽ പഠിക്കുമ്പോൾ വ്യത്യാസം ഉണ്ടാകുന്നുണ്ട്.
അതുകൊണ്ടുതന്നെ കുട്ടികളുടെ പഠന രീതികൾ മനസ്സിലാക്കേണ്ടത് മാതാപിതാക്കളുടെ ഉത്തരവാദിത്വം ആണ്. സ്കൂളിൽ ആണെങ്കിൽ അധ്യാപകർ പ്രത്യേകമായ അവരുടെ ശ്രദ്ധ നൽകാറുണ്ട്. ഓൺലൈൻ ക്ലാസുകൾ ആകുമ്പോൾ ശ്രദ്ധ കൊടുക്കേണ്ടത് ഓരോ മാതാപിതാക്കളുടെയും ഉത്തരവാദിത്വമാണ്. ഈ വിവരത്തെ പറ്റി കൂടുതൽ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
