ലോക്ക് ഡൌൺ കാലയളവിൽ ശമ്പളം ലഭിക്കാത്ത ഇ എസ് ഐ അംഗങ്ങളായ തൊഴിലാളികൾക്ക് തൊഴിലില്ലായ്മ വേതനം നൽകാനാണ് ഇ എസ് ഐ ബോർഡ് ഇപ്പോൾ തീരുമാനിച്ചിരിക്കുന്നത് .ഇ എസ് ഐ പദ്ധതിക്ക് കീഴിൽ വരുന്ന 21000 രൂപ വരെ ശമ്പളമുള്ളവർക്കും .ഇ എസ് ഐ വിഹിതം അടയ്ക്കുന്ന ജീവനക്കാർക്കുമാണ് ആനുകൂല്യം ലഭിക്കുക.0 .75 ശതമാനം തുകയാണ് ജീവനക്കാരുടെ ഇ എസ് ഐ വിഹിതം .3 .25 ശതമാനത്തോളമാണ് തൊഴിലുടമകളുടെ വിഹിതവും .തൊഴിൽ നഷ്ടപ്പെട്ട് 30 ദിവസത്തിന് ശേഷം മുതലാണ് സഹായം ലഭിക്കുക .നിങ്ങളുടെ ആധാർ നമ്പർ നൽകി ക്ലെയിം സമർപ്പിക്കാവുന്നതാണ് .
ജോലി നഷ്ടപെടുന്ന ഇ എസ് ഐ അംഗങ്ങൾക്ക് തൊഴിലില്ലായ്മ വേതനം നൽകിയിരുന്ന അടൽ ബിമത് വ്യക്തി കല്യാൺ പദ്ധതിയുടെ ഭാഗമായാണ് ശമ്പളമില്ലാത്ത കാലത്തെ അലവൻസ് നൽകുക .ലോക്ക് ഡൌൺ ആരംഭിച്ച 2020 മാർച്ച് 24 മുതൽ ഈ വർഷം ഡിസംബർ 31 വരെയായിരിക്കും പുതിയ പദ്ധതിയുടെ കാലയളവ് .2021 ജനുവരിക്ക് ശേഷം അടൽ ബിമത് പദ്ധതിയുടെ നിബന്ധനകളോടെ അടുത്ത വര്ഷം ജൂൺ വരെ പദ്ധതി തുടരുന്നതാണ് .ലോക്ക് ഡൌൺ കാലയളവിൽ ശമ്പളം ലഭിച്ചവർക്ക് ഈ ആനുകൂല്യം ലഭ്യമാകില്ല .
ഈ വിഷയം സംബന്ധിച്ച് കൂടുതൽ വിവരങ്ങൾ മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ ഓർക്കുക.വളരെ ഉപകാരപ്രദമായ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.ചുവടെ ചേർത്തിരിക്കുന്ന വീഡിയോ കാണാം.
