കുട്ടികളും മറ്റും ഉള്ള വീട്ടിൽ പലപ്പോഴും സംഭവിക്കുന്ന ഒരു പ്രശ്നമാണ് റിമോട്ട് കേടാവുക എന്നുള്ളത്. നമ്മൾ ഉപയോഗിക്കുന്ന മിക്ക ഉപകരണങ്ങൾക്കും ഇന്ന് റിമോട്ടുകൾ നിലവിലുണ്ട്. കുട്ടികൾ ഉപയോഗിക്കുന്ന ചില കളിപ്പാട്ടങ്ങൾക്ക് പോലും റിമോട്ടകൾ ഉണ്ട്. ലൈറ്റുകൾ പോലും ഇപ്പോൾ റിമോട്ട് ഉപയോഗിച്ച് ഓഫ് ചെയ്യാനും ഓൺ ചെയ്യാനും ഒക്കെ സാധിക്കുന്നുണ്ട്. എങ്കിലും കൂടുതൽ ആളുകളുടെയും വീട്ടിലുള്ളത് ടിവിയുടെ റിമോട്ട് തന്നെയായിരിക്കും. ഏറ്റവും കൂടുതൽ ഉപയോഗിക്കുന്നത് ടെലിവിഷൻ തന്നെയാണല്ലോ. റിമോട്ട് അതിനാൽ തന്നെ വളരെ പെട്ടെന്ന് കേടായി പോകാനുള്ള സാധ്യതയും മുൻപിൽ കാണാറുണ്ട്.
കയ്യിൽ നിന്ന് അശ്രദ്ധ കൊണ്ട് റിമോട്ട് ഒന്ന് താഴെ വീണാൽ മതി റിമോട്ട് കേടായി പോകാൻ. പിന്നെ അത് പഴയ രീതിയിൽ ഉപയോഗിക്കുന്ന കാര്യം വലിയ ബുദ്ധിമുട്ടാണ്. ഇങ്ങനെ സംഭവിക്കുന്നത് കൊണ്ട് തന്നെ പലപ്പോഴും ഒരു വീട്ടിൽ കുറെ റിമോട്ട് കൾ വാങ്ങാറുണ്ട്.ചില വീടുകളിൽ ഒരു മാസത്തിൽ തന്നെ നിരവധി റിമോട്ടുകൾ ആണ് വാങ്ങുന്നത്. റിമോട്ടിനു എന്തെങ്കിലുമൊക്കെ കേടുപാടുകൾ വന്നാൽ ഉടനെ തന്നെ എല്ലാവരും ചെയ്യുന്നത് പുതിയ റിമോട്ട് വാങ്ങിക്കുക എന്നാണ്. ഇനി അങ്ങനെ ചെയ്യാതെ നമുക്ക് തന്നെ എളുപ്പത്തിൽ റിമോട്ട് ശരിയാക്കാൻ സാധിക്കും. ഒരു റിമോട്ട് കേട് ആവുകയാണെങ്കിൽ ആദ്യം ചെയ്യേണ്ടത് അതിൽ ബാറ്ററി ചാർജ് നഷ്ടമായോ എന്നാണ്. പലപ്പോഴും അത്ര കാര്യമായ കേടുപാടുകളൊന്നും സംഭവിച്ചിട്ടുണ്ടായിരിക്കില്ല.
ബാറ്ററി ചാർജ് തീർന്നു പോയത് ആയിരിക്കാം. റിമോട്ട് പ്രവർത്തിക്കാതിരിക്കാൻ അതിൻറെ കാരണം ഈ ഒരു കാര്യം പരിശോധിച്ചതിനു ശേഷം മാത്രമേ പുതിയ റിമോട്ട് വാങ്ങുവാനായി ഇറങ്ങാൻ പാടുള്ളൂ. ബാറ്ററി ചാർജ് തീർന്നത് ആണെങ്കിൽ അവിടെ നിന്നും എടുത്തു മാറ്റി തുടച്ച ശേഷം വീണ്ടും റിമോട്ടിൽ ഇട്ട് പരിശോധിക്കുക എന്നത് തന്നെയാണ്. റിമോട്ട് ഉപയോഗിക്കാൻ സാധിക്കില്ല എങ്കിൽ അതൊന്ന് അയച്ചു അതിലെ ബോർഡ് എടുത്ത് നന്നായി വൃത്തിയാക്കണം.
ചിലപ്പോൾ അതിൽ പൊടിയോ വെള്ളമൊക്കെ ഉണ്ടെങ്കിൽ അതുകൊണ്ടും റിമോട്ട് വർക്ക് ചെയ്യാതെ വരും. ഇത്രയും കാര്യങ്ങളൊക്കെ ചെയ്തിട്ടും റിമോട്ട് വീണ്ടും പ്രവർത്തിക്കുന്നില്ലെങ്കിൽ മാത്രമേ പുതിയ റിമോട്ട് വാങ്ങാൻ വേണ്ടി പോകാവു. അതിനെപ്പറ്റി കൂടുതൽ വിവരങ്ങൾ അറിയുന്നതിനായി വീഡിയോ കാണാവുന്നതാണ്.
