മിക്സിയുടെ ശബ്ദം സിമ്പിളായി കുറക്കാം

ഇന്ന് മിക്സികൾ ഉപയ്യോഗിക്കാത്ത വീടുകൾ ചുരുക്കം ആണ്.അതിനാൽ തന്നെ ചിലരെങ്കിലും നേരിടുന്ന ഒരു പ്രശ്നമാണ് മിക്സികളുടെ അമിത ശബ്ദം.ഇത്തരത്തിൽ ബുദ്ധിമുട്ട് നേരിടുന്നവർക്ക് മിക്സി ഉപയോഗിക്കുന്ന സമയത്തെ അമിത ശബ്ദം മൂലം ഉള്ള ബുദ്ധിമുട്ടുകൾ എങ്ങനെ മാറ്റാം എന്നാണ് ഈ പോസ്റ്റിലൂടെ നിങ്ങളെ അറിയിക്കാൻ ആഗ്രഹിക്കുന്നത്.സാധാരണഗതിയിൽ ഭിത്തിയിലെ പ്ലഗുകളും ആയി ബന്ധിപ്പിക്കേണ്ടതിനാൽ ഭിത്തിയുമായി ചേർത്ത് വെച്ചാകും കൂടുതൽ ആളുകളും മിക്സി ഉപയോഗിക്കുന്നത്.അതിനാൽ തന്നെ പരമാവധി ഭിത്തിയിൽ നിന്നും മാറ്റി വെച്ച് ഉപയോഗിക്കുകയാണ് എങ്കിൽ ഒരു പരിധി വരെ ശബ്ദം കുറക്കാൻ സാധിക്കുന്നതാണ്.

ഇതിനൊപ്പം തന്നെ മിക്സി വെറും തറയിൽ വെച്ച് ഉപയോഗിക്കുന്നതിനേക്കാൾ ഒരു റബ്ബർ മാറ്റിന് മുകളിലോ തുണിയുടെ മുകളിലോ വെച്ച് ഉപയോഗിക്കുകയാണ് എങ്കിൽ മിക്സിയുടെ അമിത ശബ്ദം മൂലം ഉള്ള പ്രശ്നത്തെ നേരിടാൻ സാധിക്കുന്നതാണ്.കൂടാതെ ഉറച്ച പ്രതലത്തിൽ വെച്ച് മിക്സി പ്രവർത്തിപ്പിക്കുന്നത് അമിത ശബ്ദം കുറക്കാൻ സഹായകം ആണ്.കാരണം ആടുന്ന മേശക്ക് മുകളിലോ പ്ലാസ്റ്റിക്ക് ഉൽപ്പന്നങ്ങൾക്ക് മുകളിലോ വെച്ച് ഉപയോഗിച്ചാൽ വൈബ്രെഷനുകൾ മൂലം അമിതം ആയി ശബ്ദം ഉണ്ടാകുന്നതാണ്.ഈ സാഹചര്യം ഒഴിവാക്കാൻ മേൽപ്പറഞ്ഞ രീതിയിൽ ഉറച്ച പ്രതലത്തിൽ വെച്ച് മിക്സി ഉപയോഗിച്ചാൽ മതിയാകും.

ഇത്തരത്തിൽ മിക്സിയുടെ അമിത ശബ്ദം ഒഴിവാക്കാൻ ചെയ്യാൻ സാധിക്കുന്ന കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് കണ്ടു മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഈ വിഷയത്തിൽ നിങ്ങൾക്കുള്ള സംശയങ്ങൾ നിർദേശങ്ങൾ എന്നിവ അറിയിക്കാൻ കമന്റ് ബോക്സ് ഉപയോഗപ്പെടുത്താവുന്നതാണ്.വളരെ ഉപകാരപ്രദം ആയ ഈ വിവരം നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.താഴെ നൽകിയിരിക്കുന്ന വീഡിയോ കാണാം.

Leave a Reply