ഓണക്കാല റേഷൻ വിതരണം

ഓഗസ്റ്റ് മാസ റേഷൻ വിതരണം ഇപ്പോൾ വീണ്ടും ആരംഭിച്ചിരിക്കുകയാണ്.നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്ന ഒരു മാസം കൂടി ആണ് ആഗസ്റ്റ്.പ്രളയത്തിന്റെയും,കോവിഡ് 19 വ്യാപനത്തിന്റെയും ഒക്കെ തന്നെ സാഹചര്യത്തിൽ ഓഗസ്റ്റ് മാസത്തിൽ നിരവധി ആനുകൂല്യങ്ങൾ ലഭിക്കുന്നതാണ്.ഓണത്തിന് ലഭ്യമാകുന്ന സൗജന്യ കിറ്റ് വിതരണം ഉടൻ ഉണ്ടാകില്ല എന്ന സൂചനകൾ ആണ് ലഭിക്കുന്നത്.കിറ്റിൽ ഉൾപ്പെടുത്തേണ്ട വിഭവങ്ങൾക്കുള്ള ടെൻഡറുകൾ നടപടികൾ ആരംഭിച്ചു കഴിഞ്ഞിട്ടുണ്ട്. വിവിധ റേഷൻ കാർഡ് ഉടമകൾക്ക് ഓഗസ്റ്റ് മാസത്തിൽ ലഭിക്കുന്ന ഭക്ഷ്യ വിഭവങ്ങൾ എന്തൊക്കെ ആണ് എന്ന് നോക്കാം.

മുൻഗണന വിഭാഗത്തിലെ എ എ വൈ കാർഡ് ഉടമകൾക്ക് അഥവാ മഞ്ഞ കാർഡ് ഉടമകൾക്ക് 30 കിലോ അരിയും അഞ്ച് കിലോ ഗോതമ്പും സൗജന്യമായി ലഭിക്കുന്നതാണ്.കൂടാതെ ഒരു കിലോ പഞ്ചസാര കിലോ 21 രൂപ നിരക്കിൽ,അതിനൊപ്പം കേന്ദ്ര സർക്കാരിന്റെ ഗരീബ് കല്യാൺ അന്ന യോജന പദ്ധതി വഴി റേഷൻകാർഡിലെ അംഗങ്ങൾ ആൾ ഒന്നിന് 4 കിലോ അരിയും,ഒരു കിലോ ഗോതമ്പും,എന്ന തോതിൽ വാങ്ങാൻ കഴിയുന്നതാണ്.അതിനൊപ്പം ഒരു കാർഡിന് ഒരു കിലോ കടല അല്ലെങ്കിൽ ഒരു കിലോ പയർ ലഭിക്കുന്നതാണ്.കേന്ദ്ര വിഹിതം മാസം പകുതി ആകുമ്പോൾ മുതൽ ആകും ലഭിച്ച് തുടങ്ങുക.

ബി പി എൽ കാർഡ് ഉടമകൾ,അല്ലെങ്കിൽ പിങ്ക് നിറത്തിലെ കാർഡ് ഉടമകൾക്ക് ആളൊന്നിന് 4 കിലോ അരിയും,ഒരു കിലോ ഗോതമ്പും എന്ന നിരക്കിൽ ആകും റേഷൻ ലഭിക്കുക.കിലോക്ക് 2 രൂപ നിരക്കിൽ ആണ് ഇത് വാങ്ങാൻ കഴിയുക.ഗരീബ് കല്യാൺ അന്നയോജന പദ്ധതി വഴി റേഷൻകാർഡിലെ അംഗങ്ങൾ ആൾ ഒന്നിന് 4 കിലോ അരിയും,ഒരു കിലോ ഗോതമ്പും,എന്ന തോതിൽ റേഷൻ ലഭിക്കുന്നതാണ്.കൂടാതെ ഒരു കിലോ പയർ അല്ലെങ്കിൽ കടല കാർഡ് ഒന്നിന് എന്ന നിരക്കിൽ ലഭിക്കുന്നതാണ്.മുൻഗണനേതര വിഭാഗത്തിൽ ഉള്ള കാർഡ് ഉടമകൾക്ക് ലഭിക്കുന്ന റേഷൻ,ഓഗസ്റ്റ് മാസം റേഷനിൽ ഉൾപ്പെടുന്ന മറ്റു കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.

Leave a Reply