എല്ലാ അടിസ്ഥാന സൗകര്യങ്ങളും ഉള്ള പഠന മുറി നിർമ്മിക്കാനായി സർക്കാർ ധനസഹായം ലഭിക്കുന്നു.ധനസഹായം വിദ്യാര്ഥികളുടെ ബാങ്ക് അക്കൗണ്ടിലാകും ലഭിക്കുക.120 സ്‌ക്വയർ ഫീറ്റ് വലിപ്പം ഉള്ള പഠന മുറി നിർമിക്കാൻ ആണ് ധനസഹായം ലഭിക്കുന്നത്.എട്ടാം ക്ലാസ് മുതൽ പന്ത്രണ്ടാം ക്‌ളാസ് വരെ പഠിക്കുന്ന വിദ്യാർത്ഥികൾക്ക് ആണ് ഈ ആനുകൂല്യം ലഭിക്കുന്നത്.കേരളത്തിലെ 14 ജില്ലകളിൽ നിന്നുമുള്ള വിദ്യാര്ഥികൾക്കാകും നിലവിൽ ഈ സഹായത്തിനായി അപേക്ഷ സമർപ്പിക്കാൻ സാധിക്കുന്നതാണ്.പട്ടികജാതി വിഭാഗത്തിൽ പെട്ട വിദ്യാർത്ഥികൾക്ക് ആണ് സഹായം ലഭിക്കുക.
അപേക്ഷിക്കാൻ ആഗ്രഹിക്കുന്നവർ അതാത് ജില്ലകളുടെ പട്ടികജാതി ഓഫീസുമായി ബന്ധപ്പെട്ട അപേക്ഷ നൽകേണ്ടതാണ്.ഓഗസ്റ്റ് 30 വരെ മാത്രം ആണ് പല ജില്ലകളിലും അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി.അപേക്ഷകരുടെ എണ്ണം വളരെ കുറവ് ആയിരിക്കാൻ സാധ്യത ഉള്ളത് കൊണ്ട് തന്നെ എല്ലാവരിലേക്കും ഈ വാർത്ത എത്തിക്കാൻ ഷെയർ ചെയ്യാൻ മറക്കാതിരിക്കുക.അപേക്ഷിക്കുന്ന ഭൂരിഭാഗം ആളുകൾക്കും ആനുകൂല്യം. ലഭിക്കാൻ ഉള്ള സാധ്യത ഉണ്ട്.നിലവിലുള്ള വീടിനോട് ചേർന്നോ വീടിന്റെ മുകളിലോ പഠന മുറി നിര്മിക്കാനായോ 2 ലക്ഷം രൂപ വരെ ആണ് സഹായം ആയി ലഭിക്കുക.
ഈ പദ്ധതിയുടെ കൂടുതൽ വിവിരങ്ങൾ,അപേക്ഷ സമർപ്പിക്കാനായി മനസിലാക്കേണ്ട കാര്യങ്ങൾ,പഠന മുറി തയാറാക്കുമ്പോൾ ശ്രദ്ധ പുലർത്തേണ്ട കാര്യങ്ങൾ എന്തൊക്കെ ആണ് എന്ന് മനസിലാക്കാനായി താഴെ നൽകിയിരിക്കുന്ന വീഡിയോ പൂർണമായും കാണുക.ഇതുമായി ബന്ധപ്പെട്ട നിങ്ങളുട സംശയങ്ങൾ നിർദേശങ്ങൾ എന്നിവ കമന്റിൽ അറിയിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക.വളരെ ഉപകരപ്രദം ആയ ഈ വിവരം നിങ്ങളുടെ പ്രിയപ്പെട്ടവരിലേക്കും എത്തിക്കുക.
